'ഭർത്താവ് മരിച്ച ഭാര്യ നെറ്റിയിൽ സിന്ദൂരം തൊടാറില്ല, പക്ഷേ ഞാൻ താെട്ടു'..; ആ കാരണം പറഞ്ഞ് രേണു
അപ്രതീക്ഷിതമായിട്ടാണ് കൊല്ലം സുധി മരണപ്പെടുന്നത്. ഒരു പരിപാടിക്ക് പോയി തിരിച്ച് വരുമ്പോൾ കാറപകടിത്തിലാണ് സുധി മരിക്കുന്നത്. ഇന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കുട്ടികളുമൊന്നും സുധിയുടെ വേർപാട് ഉൾക്കൊണ്ടിട്ടില്ല. സുധിയുടെ ഓർമ്മയിൽ കഴിയുകയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു. തന്റെ സോഷ്യൽ മീഡിയ പേജുകളിൽ രേണു സുധിയുടെ ഓർമകൾ പങ്കിടാറുണ്ട്.
ചില പോസ്റ്റുകൾക്കൊക്കെ വിമർശനങ്ങളും വരാറുണ്ട്. ഇപ്പോൾ രണ്ട് ദിവസം മുൻപ് രേണു പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചർച്ചയാകുന്നത്. സിന്ദൂരം തൊട്ടുള്ള ഒരു ചിത്രമാണ് രേണു പോസ്റ്റ് ചെയ്തത്. ഭർത്താവ് മരിച്ച ഭാര്യമാർ സിന്ദൂരം തൊടാറില്ലെന്നും എന്തുകൊണ്ടാണ് താൻ ഇപ്പോൾ സിന്ദൂരം താെട്ടതെന്നും രേണു പറയുന്നു.

' ഭർത്താവ് മരിച്ച ഭാര്യ നെറ്റിയിൽ കുങ്കുമം തൊടാറില്ല. പക്ഷേ ഇന്ന് ഞാൻ തൊട്ടു, എന്റെ സുധിച്ചേട്ടന് വേണ്ടി. ഇന്ന് ഞങ്ങളുടെ ഏഴാമത്തെ വിവാഹ വാർഷികമാണ്. മിസ് യു എവരിതിംഗ്. ലവ് യൂ, ഉമ്മാ ഡാ പൊന്നേ, എന്നാണ് രേണു കുറിച്ചത്. ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതിന് മുൻപ് മറ്റൊരു പോസ്റ്റും രേണു പങ്കുവെച്ചിരുന്നു. നാളെ എന്റയും സുധിച്ചേട്ടന്റെയും വിവാഹ വാർഷികമാണ്. സ്വർഗത്തിൽ ഇരുന്ന് എന്റെ ഏട്ടൻ അറിയുന്നുണ്ടാകുമല്ലേയെന്നാണ് രേണു കുറിച്ചത്.
അതേ സമയം രേണു രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന വാർത്തി ഈയടുത്തകാലത്ത് പ്രചരിച്ചിപരുന്നു. ഈ വാർത്തയോട് രേണു തന്നെ പ്രതികരിച്ചിരുന്നു. കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നും തന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹം ഇല്ലെന്നുമാണ് രേണു പറഞ്ഞത്. സുധി മരിച്ച് ഒരു വർഷം ആകും മുൻപ് തന്നെ ഞാൻ വേറെ കെട്ടും. മൂത്ത മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ചിറക്കും എന്നൊക്കെയുള്ള നെഗറ്റീവ് കമന്റുകളൊക്കെ താൻ കണ്ടിട്ടുണ്ടെന്നും എല്ലാവരോടും തനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ താൻ വേറെ കല്യാണം കഴിക്കില്ല, കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.
മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനമാണ്. അതിന് പല കാരണങ്ങളുണ്ട്. അതാെക്കെ തന്റെയുള്ളിൽ തന്നെ കിടക്കട്ടേയെന്നും എന്ത് തന്നെയാാലും മരണം വരെ കൊല്ലം സുധിച്ചേട്ടന്റെ ഭാര്യയായി ജീവിക്കനാണ് തീരുമാനമെന്നും കുടുംബത്തിലുള്ളവർ വിവാഹം കഴിക്കാൻ പറയില്ല, തന്നെ നന്നായി അറിയുന്ന ആളുകൾക്ക് അറിയാം താൻ വേറെ കല്യാണം കഴിക്കാൻ പോകുന്നില്ലെന്ന് സുധിച്ചേട്ടനെ പോലെ വേറാരും ആകില്ല എന്നും മക്കൾ സുധിച്ചേട്ടന്റേയും എന്റെയും മക്കളായിത്തന്നെ ജീവിക്കണം വേറൊരാൾ വന്നാൽ അവരെ അങ്ങനെ കാണില്ലെന്നും രേണു പറഞ്ഞിരുന്നു.
എന്നെ അടുത്ത് അറിയാത്ത, അല്ലെങ്കിൽ എന്നോട് സ്നേഹമുള്ള കൂട്ടുകാർ ഉണ്ടല്ലോ. ഞാൻ വീണ്ടും വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവർ പറയും, ഇപ്പോൾ വേണ്ട സമയം ആകുമ്പോൾ നല്ല ആലോചന വരികയാണെങ്കിൽ നോക്കണമെന്ന് പറയുന്നവരുമുണ്ട്.യ ഇന്നും അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും പ്രതികരിക്കാറില്ല ചിരിച്ച് മാറുകയാണ് ചെയ്യത്, ഇല്ല എന്ന് തന്നെയാണ് തീരുമാനം രേണു പറഞ്ഞു.












Click it and Unblock the Notifications