Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധിച്ചേട്ടന്റെ ആദ്യഭാര്യ വിളിച്ചിരുന്നു, കാണണമെന്ന് പറഞ്ഞു, കിച്ചുവിനെ വിട്ട് കൊടുക്കില്ല': രേണു സുധി

കൊല്ലം സുധിയുടെ കുടുംബം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സുധിയുടെ മരണശേഷം ഭാര്യ രേണുവും രണ്ട് കുട്ടികളും അടങ്ങുന്ന ആ കുടുംബത്തെ കേരളം ചേർത്ത് പിടിച്ചു. എന്നാൽ രേണു റീൽസിലും മറ്റും അഭിനയിക്കാൻ തുടങ്ങിയതോടെ അവർക്ക് നേരെ വലിയ തോതിൽ ഹേറ്റ് ക്യാംപെയ്ൻ സോഷ്യൽ മീഡിയയിൽ ആരംഭിച്ചു.

തോറ്റ് കൊടുക്കില്ലെന്നും ഇഷ്ടമുളള ജോലിയെടുത്ത് ജീവിക്കുമെന്നുളള ഉറച്ച തീരുമാനത്തിൽ മക്കളുമൊത്ത് മുന്നോട്ട് പോവുകയാണ് രേണു സുധി. കൊല്ലം സുധിയുടെ ആദ്യ ഭാര്യയിലുണ്ടായ മകൻ കിച്ചുവിനെ സ്വന്തം മകനായിത്തന്നെയാണ് രേണു വളർത്തുന്നത്. സുധിയുടെ ആദ്യഭാര്യ മരണപ്പെടുന്നതിന് മുൻപ് തന്നെ വിളിച്ച് സംസാരിച്ചിരുന്നുവെന്ന് രേണു പറയുന്നു. വിശദാംശങ്ങളിലേക്ക്...

Renu Sudhi

'' സുധിച്ചേട്ടന്റെ ആദ്യഭാര്യയെ നേരിട്ട് കണ്ടിട്ടില്ല. എന്നാല്‍ മരിക്കുന്നതിന്റെ കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ ഫേസ്ബുക്കില്‍ ബന്ധപ്പെട്ടിരുന്നു.ഹായ് രേണൂ, എന്നോട് പിണക്കമുണ്ടോ എന്ന് ചോദിച്ചു. എന്തിന് പിണക്കം, തനിക്ക് ഒരു പിണക്കവും ഇല്ലെന്ന് താന്‍ മറുപടി കൊടുത്തു. എനിക്കൊന്ന് രേണുവിനെ കാണണം എന്ന് പറഞ്ഞു. അതിനെന്താടാ എന്ന് പറഞ്ഞ് താന്‍ വീഡിയോ കോള്‍ ചെയ്തു.

രേണുവിനെ കണ്ടതില്‍ ഒത്തിരി സന്തോഷമായി. ഞാന്‍ കരുതി രേണുവിന് എന്നോട് പിണക്കമായിരിക്കുമെന്ന്, എന്ന് അവര്‍ പറഞ്ഞു. കുഞ്ഞിന് സുഖമാണോ എന്ന് ചോദിച്ചു. കിച്ചുവിന്റെ കാര്യം ചോദിച്ചതേ ഇല്ല. ചിലപ്പോള്‍ തനിക്ക് വല്ലതും തോന്നുമോ എന്ന് കരുതി ആയിരിക്കും. സുധിച്ചേട്ടനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പെട്ടെന്ന് ബ്ലോക്ക് ചെയ്‌തോണം, നീ വെറുതെ തല്ല് കൊള്ളും എന്ന് പറഞ്ഞു. ഞങ്ങളത് പണ്ടേ മറന്നതാണ്, നീ ഇനി അത് കുത്തിപ്പൊക്കരുത് എന്നും പറഞ്ഞു. അതോടെ അവരെ ബ്ലോക്ക് ചെയ്തു.

താന്‍ അവരോട് സംസാരിച്ചപ്പോഴൊക്കെ സന്തോഷത്തോടെയേ സംസാരിച്ചിട്ടുളളൂ. മകന്റെ ജന്മദിനം ആണെന്ന് പറഞ്ഞു. അപ്പോള്‍ താന്‍ ഹാപ്പി ബര്‍ത്ത്‌ഡേ പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് കുറച്ച് നാള്‍ കഴിഞ്ഞ് അവര്‍ മരിച്ചെന്ന്. മരിച്ചെന്ന വിവരം അറിഞ്ഞത് താനും സുധിച്ചേട്ടനും പുറത്ത് പോകാന്‍ നിക്കുമ്പോഴാണ്. വിവരം അറിഞ്ഞപ്പോള്‍ തന്നെ ആ വിഷമം കാണിക്കാതിരിക്കാന്‍ സുധിച്ചേട്ടന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ആദ്യത്തെ കുട്ടിയുടെ അമ്മയല്ലേ, ഏട്ടന്‍ കരഞ്ഞോളൂ വിഷമമാകുന്നുണ്ടെങ്കില്‍ എന്ന് താന്‍ പറഞ്ഞു. പുളളി കരയാതെ പകല്‍ മുഴുവന്‍ പിടിച്ച് നിന്നു. രാത്രി ആയപ്പോള്‍ തന്റെ അടുത്ത് വന്ന് ഒരൊറ്റ കരച്ചില്‍. നമുക്ക് കാണാന്‍ പോകാം എന്ന് താന്‍ പറഞ്ഞു. വേണ്ട പോകണ്ട വാവുട്ടാ എന്ന് പറഞ്ഞു. അങ്ങനെ പോയില്ല.

കിച്ചുവിനെ താന്‍ പ്രസവിച്ചിരുന്നെങ്കില്‍ എന്ന് താന്‍ എപ്പോഴും സുധിച്ചേട്ടനോട് പറയുമായിരുന്നു. അപ്പോള്‍ സുധിച്ചേട്ടന്‍ പറയും, അവന്‍ നിന്റെ മകന്‍ തന്നെയാണ് എന്തിനാണ് അങ്ങനൊക്കെ പറയുന്നത് എന്ന്. തന്റെ വയറ്റില്‍ ജനിച്ചിരുന്നുവെങ്കില്‍ ഭയങ്കര ഭാഗ്യവതിയായേനെ എന്ന് പറയുമായിരുന്നു. സുധിച്ചേട്ടനെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. മരിച്ചെന്ന് അംഗീകരിക്കാന്‍ പറ്റിയിട്ടില്ല. എവിടെയൊക്കെയോ ആളുണ്ട്. നമ്മളെ കാണുന്നുണ്ട് എന്ന വിശ്വാസത്തിലാണ് സന്തോഷത്തോടെ ജീവിച്ച് പോകുന്നത്.

കല്യാണം കഴിഞ്ഞ അന്ന് തൊട്ട് കിച്ചു തങ്ങളുടെ നടുവിലാണ് കിടക്കുന്നത്. വേറെ വല്ലവരും ആണെങ്കില്‍ കുട്ടിയെ മറ്റൊരു മുറിയില്‍ കിടത്താന്‍ പറയും, പക്ഷേ നീ അങ്ങനെ പറഞ്ഞിട്ടില്ല, അതാണ് നിന്നില്‍ ഞാന്‍ കണ്ട നന്മ എന്ന് സുധിച്ചേട്ടന്‍ പറയുമായിരുന്നു. ഞങ്ങള്‍ രണ്ട് പേരെയും സുധിച്ചേട്ടന്‍ പാട്ട് പാടി ഉറക്കും. കഥ പറഞ്ഞുതരും. ഷൂട്ടിംഗിന് പോകുമ്പോള്‍ അവിടെയൊക്കെ ഞങ്ങളെയും കൊണ്ട് പോകും. 9ാം ക്ലാസ് വരെയൊക്കെ കിച്ചൂ ഞങ്ങളുടെ മുറിയില്‍ തന്നെ ആയിരുന്നു. പിന്നീട് അവനായിട്ട് വേറെ മുറി വേണം എന്ന് പറഞ്ഞാണ് മാറിയത്.

അന്ന് പോലും കിച്ചുവിനെ ഒറ്റപ്പെടുത്തിയിട്ടില്ല. പിന്നെ ആണോ ഇന്ന്. ഈ നെഗറ്റീവ് പറയുന്നവര്‍ക്ക് അത് അറിയില്ലല്ലോ. ഇന്നവന്‍ 20 വയസ്സുളള ആളാണ്. പക്വതയായി. അവനെ നമ്മള്‍ അംഗീകരിക്കണം, രേണു പറഞ്ഞു. എല്‍കെജിയൊക്കെ പഠിക്കുന്നത് വരെ അമ്മ അവനെ കാണാന്‍ വന്നിട്ടുണ്ട്. സുധിച്ചേട്ടന്റെ മരണശേഷം കോണ്‍ടാക്ട് ചെയ്തിട്ടുണ്ടോ എന്നറിയില്ല. ഇനി അവകാശം പറഞ്ഞ് വന്നാല്‍ കിച്ചു അംഗീകരിക്കുമെന്ന് തോന്നുന്നില്ല. അവന്‍ എന്റെ മകനാണ്. അവന്‍ അമ്മേ എന്ന് വിളിക്കുന്നത് വരെ ഞാന്‍ തന്നെയാണ് അവന്റെ അമ്മ. അവനെ ഒരിക്കലും വിട്ട് കൊടുക്കില്ലെന്നും രേണു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+