അമ്മ വീണ്ടും വിവാഹം കഴിച്ചാൽ..? രേണുവിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് കിച്ചുവിന് പറയാനുള്ളത്
കൊല്ലം സുധിയുടെ ഭാര്യ രേണു സുധിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളാണ് വരാറുള്ളത്. സുധിയുടെ മരണ ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞതിന് പിന്നാലെയാണ് രേണുവിനെതിരെ വിമർശനങ്ങൾ ഉയർന്ന് മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും രണ്ടാമതും വിവാഹം കഴിച്ചെന്നും ഉൾപ്പെടെയുള്ള ആരോപണങ്ങൾ രേണുവിനെതിരെ ഉയറാറുണ്ട്.
കഴിഞ്ഞ ദിവസം ഒരു ആൽബത്തിലെ വിവാഹ സീൻ എടുത്ത് രേണു രണ്ടാമതും വിവാഹം കഴിച്ചുവെന്ന തരത്തിൽ സംസാരമുണ്ടായിരുന്നു. ഇപ്പോൾ കൊല്ലം സുധിയുടെ മകൻ കിച്ചു ആരോപണങ്ങൾക്ക് മറുപടി നൽകുകയാണ്. മഴവിൽ കേരള എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്.

പഠിത്തവും കാര്യങ്ങളുമൊക്കെയയായി തിരക്കിലായത് കൊണ്ടാണ് വീഡിയോയിൽ കാണാത്തത് എന്ന് കിച്ചു പറയുന്നു. അമ്മയുടെ വീഡിയോസ് വരുമ്പോൾ കാണും അല്ലാതെ കമന്റുകളൊന്നും നോക്കാറില്ലെന്ന് കിച്ചു പറയുന്നു. ദാസേട്ടന്റെ കൂടെ വീഡിയോ ചെയ്യുന്ന കാര്യം പറഞ്ഞിരുന്നുവെന്നും കിച്ചു പറയുന്നു.
വീഡിയോ ചെയ്യണ്ടാ എന്ന് താൻ പറഞ്ഞിരുന്നില്ലെന്നും അത് അമ്മയുടെ ഇഷ്ടമാണെന്നും കിച്ചു പറഞ്ഞു. എന്തൊക്കെയുണ്ടെന്ന് പറഞ്ഞാലും അച്ഛൻ ആവത്തിലല്ലോ എന്നും കിച്ചു പറയുന്നു. അഭിനയത്തിൽ നിന്ന് ലഭിക്കുന്ന വരുമാനമാണോ കിച്ചുവിന്റെ പഠനത്തിന് സഹായകമാകുന്നത് എന്ന ചോദ്യത്തിന് അങ്ങനെയൊക്കെ ചെയ്യാറുണ്ടെന്നും പോക്കറ്റ് മണി അയച്ച് തരാറുണ്ടെന്നും കിച്ചു പറയുന്നു.
അമ്മയുടെ വീഡിയോസിന് താഴെ നെഗറ്റീവ് കമന്റുകൾ വരുമ്പോൾ സുഹൃത്തുക്കൾ പറയാറുണ്ടോ എന്ന ചോദ്യത്തിന് തന്റെ സുഹൃത്തുക്കൾ തന്റെ ലൈഫ് പൂർണമായി അറിയാമെന്നും കുഞ്ഞുനാൾ തൊട്ടേയുള്ള സുഹൃത്തുക്കളാണ് തന്റെതെന്നും എല്ലാ കാര്യങ്ങളും അവർക്ക് അറിയാമെന്നും കിച്ചു പറയുന്നു.
രേണു സുധിയുടെ വിവാഹം കഴിഞ്ഞെന്ന തരത്തിൽ വന്ന വാർത്തകളെക്കുറിച്ചുള്ള ചോദ്യത്തിനും കിച്ചു മറുപടി പറഞ്ഞു. അമ്മയുടെ വിവാഹം ശരിക്കും കഴിഞ്ഞാൽ കിച്ചുവിന് എന്ത് തോന്നും എന്നതായിരുന്നു ചോദ്യം.'' അത് അമ്മയുടെ ഇഷ്ടമാണ്. ഞാൻ മുൻപും പറഞ്ഞിട്ടുണ്ട് അമ്മ കല്യാണം കഴിക്കുകയാണെങ്കിൽ അമ്മയുടെ ഇഷ്ടം അതിൽ എനിക്കൊരു അഭിപ്രായവും ഇല്ല.
അമ്മയ്ക്ക് അമ്മയുടേതായ ജീവിതം ഉണ്ടല്ലോ. അത്രയല്ലേ ആയിള്ളൂ, അമ്മയ്ക്ക് അങ്ങനെയൊരു താല്പര്യം ഉണ്ട്, ഒറ്റയ്ക്ക് നിൽക്കാൻ പറ്റുന്നില്ല വിവാഹം കഴിക്കണമെങ്കിൽ കുഴപ്പമില്ല. അമ്മയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ അമ്മയ്ക്ക് വിവാഹം കഴിക്കാം. ഞാനായിട്ട് അതിന് എതിരുനിൽക്കില്ല. പഠിക്കണം ജോലി നേടണമെന്നാണ് ആഗ്രഹമെന്നും കിച്ചു പറയുന്നു.
പുതിയ വീട് വെച്ചിരിക്കുന്നത് രേണുവിന്റെ പേരിലാണെന്നും കിച്ചുവിനെ ഇറക്കിവിട്ടു എന്ന തരത്തിൽ ഉയരുന്ന വിമർശനങ്ങൾക്കും കിച്ചു മറുപടി പറഞ്ഞു.തന്റെയും അനിയന്റെയും പേരിൽ തന്നെയാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അറിയാവുന്നവർക്ക് അറിയാം അല്ലാത്തവർ ആണ് ഇങ്ങനെ പറയുന്നതെന്നും കിച്ചു പറയുന്നു. ബിഗ് ബോസിലേക്ക് അവസരം വന്നാൽ അമ്മ പോകുന്നതിൽ എതിർപ്പില്ലെന്നും കിച്ചു പറയുന്നു.
ദാസേട്ടൻ കോഴിക്കോടുമായി വീഡിയോ ചെയ്തപ്പോൾ വന്ന മോശം കമന്റ് വന്നപ്പോൾ ദാസേട്ടൻ കോഴിക്കോട് കേസുകൊടുത്തതിനെ പറ്റി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് കേസ് കൊടുത്തത് നല്ല കാര്യമാണെന്ന് കിച്ചു പറയുന്നു. അവർ അഭിനയിക്കുകയാണല്ലോ, അവർ എങ്ങനെയാണെന്ന് അവർക്ക് രണ്ട് പേർക്കും അറിയാം, എനിക്ക് അമ്മയേയും അറിയാം, കേസ് കൊടുത്തത് നല്ല കാര്യമാണ്, കിച്ചു പറഞ്ഞു.
അതേ സമയം ഈ വീഡിയോയ്ക്ക് താഴെ കിച്ചു തന്നെ കമന്റ് ഇട്ടിട്ടുണ്ട്. നമസ്കാരം ഞാൻ നിങ്ങളുടെ കൊല്ലം സുധിയുടെ മകൻ കിച്ചു ആണ് ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദി. എന്നോടൊപ്പം നിൽക്കുന്ന എല്ലാവർക്കും പഠനത്തിന്റെ കാര്യങ്ങൾ നോക്കുന്ന ഫ്ലവർസ് നും നന്ദി. തുടർന്നും നിങ്ങളുടെ എല്ലാവരുടേം പ്രാർത്ഥനയും പിന്തുണയും ഉണ്ടാകുമെന്നു കരുതുന്നു ഒരുപാട് ഒരുപാട് നന്ദി, എന്നാണ് കിച്ചു പറഞ്ഞത്.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!!












Click it and Unblock the Notifications