Get Updates
Get notified of breaking news, exclusive insights, and must-see stories!

'നമസ്‌ക്കാരം ഞാൻ നിങ്ങളുടെ കൊല്ലം സുധിച്ചേട്ടന്റെ വൈഫ്'; വിവാദങ്ങൾക്കിടെ പുതിയ വിശേഷം പങ്കുവെച്ച് രേണു സുധി

കുറച്ച് ദിവസങ്ങളായി മിമിക്രി താരം സുധിയുടെ ഭാര്യ രേണുവിനെതിരെ സൈബർ ആക്രമണം നടക്കുകയാണ്. രേണു ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് പിന്നാലെയാണ് രൂക്ഷ വിമർശനം ഉയർന്നത്. ചാന്ത് പൊട്ടിലെ ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത് എന്ന ​ഗാനം റിക്രിയേറ്റ് ചെയ്ത വീഡിയോ ആണ് രേണു പങ്കുവെച്ചത്. രേണുവിനൊപ്പം അഭിനയിച്ചത് ദാസേട്ടൻ കോഴിക്കോടായിരുന്നു. സുധിയുടെ മക്കൾ ഇത് എങ്ങനെ സഹിക്കും, സുധി ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഇവർ ഇങ്ങനെ കാണിക്കുമോ എന്നിങ്ങനെ രൂക്ഷ പ്രതികരണമാണ് ഉയർന്നത്.

'സുധിയുടെ മക്കൾ ഇതൊക്കെ കണ്ടാൽ എങ്ങനെ സഹിക്കും, സുധി ചേട്ടന്റെ ആത്മാവ്, ഓർമ എന്നൊക്കെ പറഞ്ഞ് രേണു നാടകം കളിക്കുന്നു, സുധി ജീവിച്ചിരുന്നെങ്കിൽ ഇങ്ങനെ ഉണ്ടാകില്ലായിരുന്നു' എന്നിങ്ങനെയാണ് വിഡിയോയ്‌ക്ക് വരുന്ന കമന്റുകൾ. വിമർശനങ്ങൾ ഉയരുമ്പോഴും തന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. ഇപ്പോൾ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് രേണു. മോഹം എന്ന ഷോർട്ട് ഫിലിമിൽ നായിക ആയതിന് പിന്നാലെ വീണ്ടും രേണു നായികയാവുകയാണ്. കൺമണി എന്ന ഷോർട്ട് ഫലിമിലാണ് രേണു നായികയാവുന്നത്.

kollam sudhi

'നമസ്‌ക്കാരം ഞാൻ നിങ്ങളുടെ കൊല്ലം സുധിച്ചേട്ടന്റെ വൈഫ് രേണു സുധി. ഞാൻ അഭിനയിച്ച മോഹം രണ്ട് കൈനീട്ടി സ്വീകരിച്ച എല്ലാ പ്രേക്ഷകർക്കും നന്ദി. അടുത്ത പ്രൊജക്റ്റായ കൺമണി നിങ്ങളുടെ മുന്നിലേക്ക് ഉടൻ തന്നെ എത്തും. ബ്ലാംഗൂർ ലോഡ്ജ് ഹോം സിനിമാ സീരീസിലൂടെയാണ് റിലീസ് ആവുന്നത്. കൺമണിയുടെ പുതിയ വിശേഷങ്ങളും മോഹത്തിന്റെ വിജയാഘോഷവും എല്ലാം അടങ്ങുന്ന വീഡിയോ ബ്ലാംഗൂർ ലോഡ്ജ് ഹോം സിനിമാ സീരീസിലൂടെ റിലീസ് ആയിരിക്കുകയാണ്. എല്ലാവരും കാണണം, എന്നാണ് രേണു പറഞ്ഞത്.

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ഷോര്ട്ട് മൂവിയിൽ ഒതുങ്ങാതെ പതിയെ വലിയ സിനിമയുടെ ഭാഗമാവൂ ഇല്ലെങ്കിൽ ഇവിടെ തളച്ചു വെക്കും എല്ലാവരെയും കൂടി, ഹം കണ്ടു കൊള്ളാം അപ്പോൾ അടുത്ത് ആയി വെയ്റ്റിംഗ് സപ്പോർട്ട് ഉണ്ടാകും എന്നിങ്ങനെ പോകുന്നു കമന്റുകൾ.

അതേ സമയം തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രേണു നേരത്തെ രം​ഗത്ത് എത്തിയിരുന്നു. തനിക്ക് ഈ റീൽസ് വീഡിയോ മോശമായി തോന്നിയിട്ടില്ല. ഞാൻ കംഫർട്ടബിൾ ആയത് കൊണ്ടാണ് ചെയ്തത്. ഇനിയും ഇത്തരം വേഷങ്ങൾ വന്നാൽ ചെയ്യും. എനിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകണം. അഭിനയം എന്റെ ജോലിയാണ്. ഉറക്കം ഒഴിവാക്കി നാടകം ചെയ്യുന്നത് കുടുംബം നോക്കാനാണ്.

ജീവിക്കാൻ വേണ്ടി ആർട്ടിസ്റ്റ് ആയവരെ നല്ലത് പറഞ്ഞില്ലെങ്കിലും തെറി വിളിക്കാതിരിക്കുക എന്നാണ് രേണു പറഞ്ഞത്. സുധി ഉണ്ടായിരുന്നപ്പോഴും വെബ്സീരീസിൽ അഭിനയിച്ചിട്ടുണ്ടെന്നും രേണു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+