'കൊല്ലം സുധിയുടെ ഭാര്യ രണ്ടാം വിവാഹത്തിലേക്ക്, കിച്ചുവിനെ അടിച്ചിറക്കും': രേണുവിന് പറയാനുള്ളത്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കലാകാരനായിരുന്നു കൊല്ലം സുധി. മിമിക്രി വേദിയില്‍ നിന്നും തുടങ്ങിയ അദ്ദേഹം ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയിലും എത്തിയിരുന്നു. ടെലിവിഷന്‍ മേഖലയിലും സ്റ്റേജ് ഷോകളിലും നിറഞ്ഞ് നില്ക്കുന്ന സമയത്താണ് ഒരു അപകടം പ്രിയതാരത്തെ കവർന്നെടുക്കുന്നത്. ഇതോടെ സുധിയുടെ മക്കളും ഭാര്യയും അനാഥരായി മാറുകയും ചെയ്തു.
സ്വന്തമായി ഒരു വീടെന്ന സ്വപ്നം പൂർത്തീകരിക്കാന്‍ കഴിയാതെ വിടപറയേണ്ടി വന്ന കലാകാരന് കൂടിയാണ് കൊല്ലം സുധി. താരത്തിന്റെ വിയോഗത്തിന് ശേഷം സുഹൃത്തുക്കള്‍ അടക്കമുള്ള സുമനസ്സുകള്‍ കുടുംബത്തിന് വീട് നിർമ്മിച്ച് നല്കാന് തീരുമാനിച്ചിരുന്നു. ഇതിന്റെ പ്രവർത്തനങ്ങള്‍ നടന്ന് വരികയാണ്.

ഇതിനിടയില്‍ തന്നെയാണ് ഭർത്താവിന്റെ മരണം നടന്ന് ഒരു വർഷം കഴിയുന്നതിന് മുമ്പ് തന്നെ കൊല്ലം സുധിയുടെ ഭാര്യ രണ്ടാം വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നുവെന്ന് ചിലർ പ്രചരിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് സുധിയുടെ ഭാര്യ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. മഴവില്‍ കേരളയെന്ന യൂട്യൂബ് ചാനലിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സുധിയുടെ ഭാര്യ രേണു.
സുധി മരിച്ച് ഒരു വർഷം ആകുന്നതിന് മുമ്പ് തന്നെ ഞാന്‍ വേറെ കെട്ടും, മൂത്ത മകനായ കിച്ചുവിനെ വീട്ടില്‍ നിന്നും അടിച്ചിറക്കും എന്ന രീതിയിലുള്ള നെഗറ്റീവ് കമന്റുകളൊക്കെ ഞാന്‍ കേട്ടിട്ടുണ്ട്. എല്ലാവരോടുമായി എനിക്ക് ഒന്ന് മാത്രമാണ് പറയാനുള്ളത്. ഞാന്‍ വേറെ കല്യാണം കഴിക്കില്ല. കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസനം വരെ നിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും രേണു പറയുന്നു.
മറ്റൊരു വിവാഹം കഴിക്കില്ലെന്നത് ഉറച്ച തീരുമാനാമാണ്. അതിന് പലവിധ കാരണങ്ങളുണ്ട്. അതെല്ലാം എന്റെ ഉള്ളില്‍ തന്നെ കിടക്കട്ടെ. എന്ത് തന്നെയായാലും മരണം വരെ ഇങ്ങനെ പോകും. എന്നെ നന്നായി അറിയുന്ന ആളുകള്‍ക്ക് അറിയാം ഞാന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുന്നില്ലെന്ന്. സുധിച്ചേട്ടനെ പോലെ ആകാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. പിന്നെ മക്കള്‍, സുധിച്ചേട്ടന്റേയും എന്റെയും മക്കളായി തന്നെ ജീവിക്കണം. വേറെ ഒരാള്‍ വന്നാല്‍ അത് അങ്ങനെ ആയിരിക്കണമെന്നില്ല.
എന്നെ അടുത്ത് അറിയാത്ത, എന്നോടുള്ള സ്നേഹമുള്ള കൂട്ടുകാർ ഉണ്ട്. ഞാന്‍ വീണ്ടുമൊരു വിവാഹം കഴിക്കണം, ചെറുപ്പമാണ് എന്നൊക്കെ അവർ പറയും. ഇപ്പോള്‍ വേണ്ട, സമയം ആകുമ്പോള്‍ നല്ല ആലോചന വരികയാണെങ്കില്‍ നോക്കണമെന്ന് പറയുന്നവരുണ്ട്. ഇന്നുള്‍പ്പെടെ സുഹൃത്തുക്കള്‍ അങ്ങനെ പറഞ്ഞിരുന്നു. അതിനോടൊന്നും കൂടുതലായി ഒന്നും പ്രതികരിക്കാറില്ല. ചിരിച്ച് അങ്ങ് മാറുകയാണ് ചെയ്യുന്നതെന്നും രേണു പറയുന്നു.
അതേസമയം, അമ്മയുടെ രണ്ടാം വിവാഹം സംബന്ധിച്ച് എനിക്ക് പ്രത്യേകിച്ചും ഒന്നും പറയാനില്ലെന്നാണ് സുധിയുടം മൂത്ത മകനായ കിച്ചു പറയുന്നത്. അമ്മയുടെ ജീവിതമാണ്. അമ്മയുടെ ഇഷ്ടം പോലെ കാര്യങ്ങള്‍ നടക്കട്ടെ. അമ്മയുടെ ഇഷ്ടം ആണ് അത് അങ്ങനെ തന്നെ നിക്കട്ടെ. ഞങ്ങള്‍ ഇപ്പോള്‍ നല്ല സന്തോഷത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും രേണു വ്യക്തമാക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications