Get Updates
Get notified of breaking news, exclusive insights, and must-see stories!

'കടയിൽ നിന്നിട്ടായാലും ജീവിക്കാമല്ലോ, കഷ്ടം'; ദാസേട്ടൻ കോഴിക്കോടിനൊപ്പം രേണുവിന്റെ ഡാൻസ്, വിമർശനം

അപകടത്തിൽ മരണപ്പെട്ട കൊല്ലം സുധിയുടെ ഭാര്യ രേണു സുധി അടുത്തിടെ ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു പാട്ട് റിക്രിയേറ്റ് ചെയ്ത് അഭിനയിച്ചിരുന്നു. ചാന്ത് പൊട്ട് എന്ന് സിനിമയിലെ പാട്ടിനാണ് ഇരുവരും അഭിനയിച്ചത്. എന്നാൽ ഇതിന് പിന്നാലെ വലിയ വിമർശനമാണ് രേണുവിനെതിരെ ഉയർന്നത്.

സുധിയുണ്ടായിരുന്നെങ്കിൽ ഇതുപോലെ ചെയ്യുമോ എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് ഉയർന്ന്. എന്നാൽ തനിക്ക് ആ റീൽസ് മോശമായി തോന്നിയില്ലെന്നും ഇനിയും ഇത്തരം വേഷം വന്നാൽ ചെയ്യുമെന്നും രേണു പറ‍ഞ്ഞിരുന്നു. ഇപ്പോൾ ദാസേട്ടനോടൊപ്പം പുതിയ റീൽ പങ്കുവെച്ചിരിക്കുകയാണ് രേണു. ഡിഷ്യും എന്ന സിനിമയിലെ ഡൈലമോ ഡൈലമോ എന്ന പാട്ടിനാണ് രേണുവും ദാസേട്ടനും ചുവടുവെച്ചത്. ഈ വീഡിയോയ്ക്ക് താഴെയും ഒരുപാട് വിമർശനങ്ങൾ ഉയരുന്നിട്ടുണ്ട്. ചിലർ പിന്തുണയ്ക്കുന്നുമുണ്ട്.

sudhi

' പോരാ പോരാ കെമിസ്ട്രി അങ്ങോട്ട് വർക്കാവുന്നില്ല എന്തോ നിങ്ങളുടെ ഉള്ളിൽ ഒരു പേടി പോലെ. നല്ലോണം ഒറിജിനാലിറ്റി ഫീൽ ചെയ്യണം അങ്ങനെ ചെയ്യ് എന്നാലേ ആളുകൾക്ക് ഒരു ഹരം കിട്ടു, ഇവരെന്താണ് കാട്ടിക്കൂട്ടുന്നത് എന്ന് ഇവർക്ക് തന്നെ അറിയില്ല.

ഇവരോട് പൊറുക്കേണമേ, ദാസേട്ടാ പൊളിച്ചടുക്കി, ഭർത്താവ് മരിച്ച സ്ത്രീ അങ്ങനെയാവണം ഇങ്ങനെയാവണം എന്നൊക്കെ പറയാൻ ഉപദേശികൾ ക്യൂ നിൽക്കും. അവരുടെ ജീവിതം അവരുടെ ഇഷ്ടം, അവർ സന്തോഷിക്കട്ടെ അല്ല പിന്നെ,

ഭർത്താവ് മരിച്ചു പോയി എന്നു കരുതി സന്തോഷിക്കണ്ട എന്നല്ല, പക്ഷെ രേണു അതിരുവിട്ടാണ് കളിക്കുന്നത്, നിന്റെ മോൻ വളരുമ്പോൾ അവന്റെ ചോദ്യങ്ങൾക്ക് മുന്നിൽ നീ തല താഴ്ത്തണം, മറ്റു എന്തെല്ലാം ജോലി ഉണ്ട്, കടയിൽ നിന്നിട്ടായാലും ജീവിക്കാമല്ലോ, കഷ്ടം തന്നെ, ഞങ്ങളുടെ സുധി ചേട്ടൻ ഒരു ദിവസമെങ്കിലും ഈ ഭൂമിയിൽ ഒന്ന് വന്നിട്ട് തിരിച്ചു പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്.

ജീവിതം ഒന്നേ ഒള്ളു.. മരിച്ചവർ മരിച്ചു.. എന്നു വെച്ച് മനസ്സിൽ മരണപെട്ടവർ എന്നും ജീവിക്കും.. കരഞ്ഞു തീർത്തും.. ഭയന്ന് ഓടിയും ജീവിക്കരുത്. ഒറ്റ ചിറകിൽ കീഴിൽ അഗ്നി ചിറകുള്ള മക്കളെ വളർത്താൻ അമ്മ തന്നെ വേണം.. നാട്ടുകാർ
കുറ്റം പറയും.. അത് അവരുടെ സംസ്കാരം.. രേണു.. രേണു ന് ശരിയെന്ന് തോന്നുന്നത് ചെയ്യണം. സന്തോഷം അത് ആരും കൊണ്ട് തരില്ല.. ജീവിതമാർഗം പോലെ സ്വയം ഉണ്ടാക്കി എടുക്കുക. പോസറ്റീവ് ആയി. അഭിനയ രംഗത്ത്.. ഏത് അന്തസ് ഉള്ള മാർഗത്തിലൂടെയും ജീവിക്കാൻ രേണു ആരെയും പേടിക്കണ്ട.. ദൈവം അനുഗ്രഹിക്കട്ടെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+