ലക്ഷ്മി നക്ഷത്രയേയാണ് എന്ത് ആവശ്യത്തിനും അവർ ആദ്യം വിളിക്കുന്നത്: കീറിമുറിച്ചുള്ള വിമർശനം ശരിയല്ലെന്ന് സായി
ലക്ഷ്മി നക്ഷത്ര പുതിയ വാഹനം വാങ്ങിയാലും യാത്രകള്‍ നടത്തിയാലും എന്തിനേറെ പുതിയൊരു ഡ്രസ് വാങ്ങി ധരിച്ച് അതിന്റെ ഫോട്ടോ ഇട്ടാല്‍ പോലും വലിയ വിമർശനങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം ഉയർത്തുന്നത്. വാഹനാപകടത്തില്‍ മരണപ്പെട്ട കൊല്ലം സുധിയുമായി ബന്ധപ്പെടുത്തിയാണ് ഈ വിമർശനങ്ങളും അധിക്ഷേപങ്ങളുമൊക്കെ.
കൊല്ലം സുധി അപകട സമയത്ത് ധരിച്ച ഷർട്ടിന്റെ മണം പെർഫ്യൂമാക്കാന്‍ സുധിയുടെ ഭാര്യ രേണുവിന്റെ ആവശ്യ പ്രകാരം തന്നെ ലക്ഷ്മി നക്ഷത്ര യുഎഇയില്‍ എത്തിയിരുന്നു. ഈ വീഡിയോ അവർ സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവെക്കുകയും ചെയ്തു. ഇതോടെയാണ് "കൊല്ലം സുധിയെ വിറ്റ് തിന്നുകയാണ്" എന്ന രീതിയിലുള്ള വിമർശനം ശക്തമായത്.

എന്നാല്‍ ഇത്തരം വിമർശനങ്ങള്‍ക്കെല്ലാം മറുപടിയായി ലക്ഷ്മി നക്ഷത്ര തന്നെ കഴിഞ്ഞ ദിവസം രംഗത്ത് വന്നു. പുതുതായി എടുത്ത ഥാറില്‍ തന്നെയായിരുന്നു രേണു പറഞ്ഞത് പ്രകാരം പെർഫ്യൂമുമായി ലക്ഷ്മി നക്ഷത്ര കോട്ടയത്തെ വീട്ടിലേക്ക് എത്തിയത്. തനിക്ക് പെർഫ്യൂം കൊണ്ടുതരുന്നത് എല്ലാവരും കാണണം അതൊരു കണ്ടന്റായി തന്നെ ചാനലില്‍ വിട്ടോളു എന്നായിരുന്നു രേണു പറഞ്ഞത്.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ബിഗ് ബോസ് മലയാളം സീസണ്‍ 6 താരവും യൂട്യൂബ് വ്ളോഗറുമായ സായി കൃഷ്ണയും രംഗത്ത് വന്നിരിക്കുകയാണ്. ആ രംഗങ്ങള്‍ കണ്ടപ്പോള്‍ എനിക്ക് വ്യക്തിപരമായി വലിയ സന്തോഷമായി. രേണുവിന് വേണ്ടത് എന്താണോ, അത് അവരുടെ ആവശ്യപ്രകാരം ലക്ഷ്മി നക്ഷത്ര ചെയ്തുകൊടുത്തെന്നും സായി കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.
മറുവശത്ത്, ഒരു കോണ്ടന്റ് ക്രിയേറ്ററുടെ ഭാഗത്ത് നിന്നും നോക്കുമ്പോള്‍ സെല്ലിങ് പോയിന്റ് എല്ലാം ഇതിന് അകത്ത് കൃത്യമായി ടിക്ക് ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ ചില ഓവർ ഡോസും ഇതിന് അകത്തുണ്ട്. എന്നാല്‍ അവർ ഹാപ്പിയാണല്ലോ, അതുകൊണ്ട് അതിനെക്കുറിച്ചൊന്നും നമ്മള്‍ ചിന്തിക്കേണ്ടതില്ല.
എല്ലാവരും വളരെ വ്യത്യസ്ത തരത്തിലുള്ള കോണ്ടന്റുകളാണ് ക്രിയേറ്റ് ചെയ്യുന്നത്. അവർക്ക് അങ്ങനെയാണ് ആ കോണ്ടന്റ് പുറത്ത് വിടാന്‍ തോന്നുന്നതെങ്കില്‍ അങ്ങനെ ചെയ്യട്ടെ. ആ ഫാമിലിക്കും അവർക്കും അത് കാണുന്നവർക്കുമൊക്കെ സന്തോഷമാണ് ലഭിക്കുന്നതെന്നും സായി പറയുന്നു.
വ്യക്തിപരമായി ലക്ഷ്മിനക്ഷത്ര ആ കുടുംബത്തെ വളരെ അധികം സഹായിക്കുന്നുണ്ട്. രേണു തന്നെ അക്കാര്യം പലപ്പോഴും തുറന്ന് പറയുന്നുണ്ട്. എന്തെങ്കിലും ഒരു ആവശ്യം വന്നാല്‍ ലക്ഷ്മി നക്ഷത്രയേയാണ് രേണു ആദ്യം വിളിക്കുന്നത്. അങ്ങനത്തെ സാഹചര്യത്തില്‍ വ്യക്തിപരമായ കാര്യം എടുത്തുവെച്ച് വലിയ രീതിയില്‍ കീറിമുറിച്ച് വിമർശിക്കുന്നതൊക്കെ അവർക്ക് വലിയ വിഷമമാകും.
ലക്ഷ്മി നക്ഷത്രക്ക് വേണമെങ്കില്‍ അവർക്കെതിരായി ചെയ്ത ട്രോളുകളേയും വിമർശനങ്ങളേയുമൊക്കെ സോഷ്യല്‍ മീഡിയയില്‍ കോപ്പി റൈറ്റ് വെച്ച് സ്ട്രൈക്ക് അടിച്ച് കളയാമായിരുന്നു. അത് അവർ ഇതുവരെ ചെയ്തിട്ടില്ല. അതില്‍ അവരുടെ കണ്ടന്റ് ടീമിനെ ഞാന്‍ അഭിനന്ദിക്കുന്നുവെന്നും സായി കൃഷ്ണ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications