കൊല്ലം സുധിയുടെ മകൻ കിച്ചുവും ഭാര്യ രേണുവും തമ്മിൽ പിണക്കത്തിലോ? താമസം ഒരുമിച്ചല്ല; കാരണം തുറന്ന് പറഞ്ഞ് രേണു
നടനും മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഒന്നാം ചരമവാർഷികമായിരുന്നു കഴിഞ്ഞ ദിവസം. അധികമാളുകൾ പേർ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ഇക്കൂട്ടത്തിൽ സുധിയുടെ ആദ്യ ഭാര്യയിലുള്ള മകന്റെ അസാന്നിധ്യവും ചർച്ചയായി. ചരമവാർഷികമായിട്ടും മകൻ പങ്കെടുത്താത്തിന് കാരണം സുധിയുടെ ഭാര്യ രേണുവുമായുള്ള അകൽച്ചയാണെന്നും ഇവർ പിണക്കത്തിലാണെന്നുമൊക്കെയായിരുന്നു ഇതോടെ വന്ന അഭ്യൂഹങ്ങൾ. ഇപ്പോഴിതാ ഇത്തരം ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് രേണു. തനിക്കെതിരെ ഉയരുന്ന നെഗറ്റീവ് കമന്റുകളെ കുറിച്ചും വിമർശനങ്ങളെ കുറിച്ചുമെല്ലാം രേണു പ്രതികരിച്ചു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിനോടായിരുന്നു പ്രതികരണം. രേണുവിന്റെ വാക്കുകളിലൂടെ
' നെഗറ്റീവ് കമന്റുകൾ പറയുന്നത് ഞങ്ങളെ അറിയാത്തവരാണ്. അറിയുന്നവരും വിമർശിക്കുന്നുണ്ടാകും. അവർ പറയുന്നത് കുശുമ്പ് കാരണമായിരിക്കാം. വീട്ടിൽ ഞാൻ ചടച്ച് കരഞ്ഞ് ഇരുന്നാൽ ഇവർക്കൊക്കെ സമാധാനമായിരിക്കും, ഞാൻ നല്ലയാളും ആയിരിക്കും. ചില നെഗറ്റീവ് കമന്റുകൾക്ക് ഞാൻ മറുപടി കൊടുക്കും. സഹികെട്ടാണ് പ്രതികരിക്കുന്നത്. മൂത്ത മകൻ പറയും അമ്മയെന്തിനാണ് മറുപടി കൊടുക്കുന്നത് മൈന്റ് ചെയ്യേണ്ടെന്ന്. എല്ലാവരുടേയും വായടക്കാൻ നമ്മുക്ക് പറ്റില്ലല്ലോ.

സുധിച്ചേട്ടന്റെ ചരമവാർഷികത്തിന് അധികം ആളുകളെ വിളിച്ചിട്ടില്ല. ചടങ്ങിൽ ലക്ഷ്മി നക്ഷത്രയ്ക്കൊക്കെ വരാൻ സാധിക്കാതിരുന്നത് ഷൂട്ടിലായതിനാലാണ്. മനസ് കൊണ്ട് അവരുടെ സാമീപ്യം ഉണ്ടായിരുന്നു. മൂത്ത മകൻ ഇവിടെ ഇല്ലാത്തത് കൊണ്ട് തന്നെയാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. സുധിച്ചേട്ടൻ ഹിന്ദുവാണ്. ഞാൻ ക്രിസ്ത്യനാണ്.
എന്നെ വിവാഹം ചെയ്ത് ഇവിടെ താമസമാക്കിയ ശേഷം സുധി ചേട്ടൻ എനിക്കൊപ്പം പള്ളിയിലാണ് പോയികൊണ്ടിരുന്നത്. പക്ഷെ മതമൊന്നും മാറിയിട്ടില്ല. സർട്ടിഫിക്കറ്റിൽ ഹിന്ദു എന്ന് തന്നെയാണ്. ക്രിസ്ത്യൻ രീതിയിലാണ് അടക്കിയത്. ചരമ വാർഷിക ദിനത്തിൽ ചേട്ടന്റെ കൊല്ലത്തെ വീട്ടിലും ചടങ്ങുകൾ ഉണ്ടായിരുന്നു. പോയി വരാനുള്ള ബുദ്ധിമുട്ട് കാരണം രണ്ട് കൂട്ടരും ചടങ്ങുകൾ സ്വന്തം സ്ഥലത്ത് നടത്തി. മൂത്തമകനല്ലേ ബലിയിടേണ്ടത്. അവന്റെ സാന്നിധ്യം അവിടെ വേണം. അതുകൊണ്ടാണ് കിച്ചു അവിടെ പോയത്. അല്ലാതെ പിണക്കമൊന്നുമില്ല. ഞങ്ങൾ വീഡിയോ കോൾ വിളിച്ചിരുന്നു.
സുധി ചേട്ടന്റെ മരണ ശേഷം കിച്ചുവിനെ ഞാൻ നോക്കുമോയെന്ന് കമന്റ്സ് കണ്ടിരുന്നു. അവന് പത്തൊമ്പത് വയസുണ്ട്. അവൻ ഇനി എന്നെയാണ് നോക്കേണ്ടത്. പതിനൊന്ന് വയസുള്ളപ്പോഴാണ് അവനെ എനിക്ക് കിട്ടിയത്. ഞാൻ പൊന്നുപോലെയാണ് അവനെ നോക്കിയത്. അതുകൊണ്ട് അവൻ ഇന്നും എന്നെ അമ്മേയെന്ന് വിളിക്കുന്നു. കൊല്ലത്താണ് അവൻ നിൽക്കുന്നത്. പഠിക്കാനൊക്കെയുള്ള സൗകര്യം അവിടെയാണ്.
സിംപതിക്ക് വേണ്ടിയല്ല ഞാൻ റീൽസ് ചെയ്യുന്നത്. ഞാൻ സുധി ചേട്ടനുള്ളപ്പോൾ തൊട്ട് റീൽസ് ചെയ്യാറുണ്ടായിരുന്നു. നമ്മുടെ മനസിന്റെ സന്തോഷം ആണ് പ്രധാനം. ഇളയമകൻ അടുത്തിടെ ഇനി സുധി അച്ഛൻ എഴുന്നേൽക്കത്തില്ലേയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോൾ പിന്നെയൊന്നും ചോദിച്ചില്ല. അതുപോലെ സുധി ചേട്ടനെ കുറിച്ച് പറയുമ്പോൾ അമ്മേ പറയല്ലെ എനിക്ക് വിഷമമാകും എന്ന് പറയും. നമ്മൾ കരയുമ്പോൾ പറയും ഞാൻ തന്നെയാണ് സുധിയച്ഛനെന്ന്. കിച്ചുവിനും റിതുലിനും പരസ്പരം ഭയങ്കര സ്നേഹമാണ്. ഇവനെ കാണാൻ അവൻ ഓടി വരും. അച്ഛന്റേയും ചേട്ടന്റേയും വാത്സല്യം കിച്ചു റിതുവിന് കൊടുക്കുന്നുണ്ട്', രേണു വ്യക്തമാക്കി.












Click it and Unblock the Notifications