Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിച്ചുവിനോടാണ് എനിക്ക് കൂടുതലിഷ്ടം... നിങ്ങളെന്ത് വേണമെങ്കിലും പറ'; വിമര്‍ശകരോട് രേണു സുധി

ഷോര്‍ട്ട് ഫിലിമുകളിലും ഫോട്ടോഷൂട്ടുകളിലും ധരിക്കുന്ന വസ്ത്രത്തിന്റേയും മറ്റ് പേരില്‍ സോഷ്യല്‍ മീഡിയയില്‍ തുടരുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ടാണ് തനിക്കെതിരായ അധിക്ഷേപങ്ങള്‍ക്ക് രേണു മറുപടി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയെ ചര്‍ച്ച മുഴുവന്‍ രേണു സുധിയെ കുറിച്ചായിരുന്നു.

നടുറോഡില്‍ വെച്ച് ദാസേട്ടന്‍ കോഴിക്കോടിനൊപ്പം വീഡിയോ ചിത്രീകരിച്ചതിന് രേണു സുധി വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വിവാഹ വേഷത്തില്‍ രേണു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. രേണു സുധിയും വിവാഹ വേഷത്തില്‍ അമ്പലത്തില്‍ തുളസി മാല അണിഞ്ഞുനില്‍ക്കുന്ന ഫോട്ടോയും വീഡിയോയും ആയിരുന്നു പുറത്ത് വന്നത്. ഇതോടെ രേണു വീണ്ടും വിവാഹം കഴിച്ചോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.

Renu Sudhi

രേണു വെഡ്സ് പ്രതീഷ് എന്ന വിവാഹക്ഷണക്കത്തിന്റെയും താലിമാലയും ഉള്ള ഒരു ഫോട്ടോയും വൈറല്‍ ആയിരുന്നു. ഇതോടെ എല്ലാവരും രേണു വീണ്ടും വിവാഹിതയായി എന്ന് എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ഇത് ഒരു ആല്‍ബം ഷൂട്ടിന് വേണ്ടിയുള്ള വേഷമാണ് എന്ന് വ്യക്തമാക്കി കൊണ്ട് വൈറല്‍ വീഡിയോയില്‍ രേണുവിനൊപ്പം ഉണ്ടായിരുന്ന ഷിജു പള്ളിപ്പുറം രംഗത്തെത്തിയിരുന്നു.

എന്നാല്‍ രേണുവിനെതിരെ വലിയ സൈബര്‍ ആക്രമണമാണ് ഉണ്ടായത്. സുധിച്ചേട്ടനല്ലാതെ മറ്റൊരാളില്ല എന്ന് പറഞ്ഞ ആള്‍ വേറെ വിവാഹം കഴിച്ചിരിക്കുന്നു, സുധിയുടെ മക്കള്‍ ഇനിയെന്ത് ചെയ്യും എന്നൊക്കെ പറഞ്ഞായിരുന്നു സൈബര്‍ ആക്രമണം. ഇതിന് പിന്നാലെയാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്ക് വെച്ച് കൊണ്ട് രേണു സുധി രംഗത്തെത്തിയത്. ഇന്നലെ എടുത്ത സെല്‍ഫിയാണ് എന്ന് പറഞ്ഞ് കൊണ്ടാണ് കിച്ചുവിനും റിതുവിനും ഒപ്പമുള്ള ചിത്രം രേണു പങ്ക് വെച്ചിരിക്കുന്നത്.

താന്‍ അഭിനയിക്കുന്നത് മക്കള്‍ക്ക് നാണക്കേടാണെന്നു പറഞ്ഞ് പരത്തുന്നവര്‍ക്കുള്ള മറുപടിയാണ് ഈ ചിത്രം എന്ന് രേണു പറയുന്നു. മക്കളാണ് തന്റെ ഏറ്റവും വലിയ പിന്തുണയെന്നും കിച്ചുവിനോടാണ് തനിക്ക് അല്‍പം കൂടുതല്‍ ഇഷ്ടമുള്ളത് എന്നും രേണു കൂട്ടിച്ചേര്‍ത്തു. സുധിയുടെ ആദ്യ വിവാഹത്തില്‍ ഉള്ള മകനാണ് കിച്ചു. ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് സുധി പ്രേക്ഷകര്‍ക്കിടയില്‍ പ്രിയം നേടുന്നത്.

സ്റ്റേജ് പ്രോഗ്രാമും കോമഡി റിയാലിറ്റി ഷോയും ആണ് സുധിയെ മുന്നോട്ട് നയിച്ചത്. സിനിമകളിലും ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നെങ്കിലും പിന്നീട് ഭാര്യയുമായി വേര്‍പിരിഞ്ഞു. ആ സമയം കിച്ചുവിനെ സുധിയാണ് വളര്‍ത്തിയത്. മകനെയും കൊണ്ടായിരുന്നു സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത് എന്ന് ഒരിക്കല്‍ സുധി പറഞ്ഞിരുന്നത്.

മകന് പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു സുധിയുടെ ജീവിതത്തിലേക്ക് വരുന്നത്. ആ ബന്ധത്തില്‍ ഉള്ള കുഞ്ഞാണ് ഋതു. കിച്ചുവിനെ രേണു സ്വന്തം മകനെപ്പോലെയാണ് വളര്‍ത്തുന്നതെന്ന് സുധി പറഞ്ഞിരുന്നു. 2023 ജൂണ്‍ അഞ്ചിന് ഒരു പ്രോഗ്രാം കഴിഞ്ഞ് മടങ്ങി വരുന്നതിനിടെയുണ്ടായ അപടത്തിലാണ് സുധി മരിക്കുന്നത്. സുധിയുടെ മരണശേഷമാണ് രേണു കലാരംഗത്തേക്ക് എത്തുന്നത്.

നിരവധി നാടകത്തിലും ഷോര്‍ട്ട് ഫിലിമുകളിലും ആല്‍ബങ്ങളിലുമെല്ലാം രേണു അഭിനയിച്ചിട്ടുണ്ട്. ഭര്‍ത്താവ് മരിച്ചെന്ന് കരുതി താന്‍ വീട്ടിനുള്ളില്‍ ചടഞ്ഞിരിക്കണോ എന്നും അധ്വാനിച്ച് ജീവിക്കുന്നതില്‍ എന്താണ് പ്രശ്‌നമെന്നുമാണ് രേണു വിമര്‍ശകരോട് ചോദിക്കുന്നത്.

രേണുവിന്റെ കുറിപ്പ് വായിക്കാം

''ഞാന്‍ അഭിനയിക്കുന്നത് എന്റെ മക്കള്‍ക്ക് നാണക്കേടാ, എന്ന് പറഞ്ഞവര്‍ക്ക്. അതേ എന്റെ രണ്ടും മക്കളുമായി ഞാന്‍ ഇതാ മുന്നോട്ടു പോകുന്നു. അവരാണ് എന്റെ ഏറ്റവും വലിയ പിന്തുണ, ഇന്നലെ രാത്രി ഞങ്ങള്‍ എടുത്ത സെല്‍ഫിയാണ്, കിച്ചു എന്റെ മൂത്തമോന്‍, എന്റെ ഋതുവിനേക്കാള്‍ സ്‌നേഹം അല്‍പം കൂടുതല്‍ എന്റെ കിച്ചുവിനോടാ, കാരണം അവന്‍ ആണ് എന്നെ ആദ്യം അമ്മ എന്ന് വിളിച്ചത്... നീ ഒക്കെ ഇനി എന്നാ നെഗറ്റീവ് പറഞ്ഞാലും നോ പോബ്ലം.''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+