'രാത്രി മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ മണം ആയിരുന്നു'; കണ്ണ് നനയിക്കുന്ന കുറിപ്പുമായി സുധിയുടെ ഭാര്യ രേണു..
കൊല്ലം സുധിയുടെ അപ്രതീക്ഷിതമായ മരണത്തിൽ നിന്നും അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ബന്ധുക്കളുമൊന്നും ഇതുവരെ മുക്തരായിട്ടില്ല. കാർ അപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. പരിപാടി കഴിഞ്ഞ് മടങ്ങുമ്പോൾ കാറും പിക്കപ്പും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നും സുധി മരിച്ചെന്ന് അദ്ദേഹത്തിന്റെ ഭാര്യ രേണുവിന് വിശ്വസിക്കാൻ ആയിട്ടില്ല. സുധി കൂടെയുണ്ടെന്ന് കരുതി തന്നെയാണ് ഇന്നും രേണു ജീവിതം മുന്നോട്ട് കാെണ്ടുപോകുന്നത്. കഴിഞ്ഞ ദിവസം സുധിയുടെ പിറന്നാളായിരുന്നു. സുധിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രേണു.
രാത്രി മുറിയിൽ മുഴുവൻ മുല്ലപ്പൂവിന്റെ മണം ആയിരുന്നു. അറിയാം വന്നുവെന്ന്. ഹാപ്പി ബർത്ത് ഡേ സുധിച്ചേട്ടാ.. നിങ്ങളെ ഞാൻ ആഴത്തിൽ സ്നേഹിക്കുന്നു, എന്നാണ് സുധിക്കൊപ്പം ഉള്ള ഫോട്ടോയ്ക്കൊപ്പം രേണു കുറിച്ചത്. സുധിയെ താൻ ഒത്തിരി മിസ് ചെയ്യുന്നുണ്ട് എന്നും ആ ഓർമകൾ തന്റെ ഉള്ളിൽ നിറഞ്ഞുനിൽക്കുമെന്നും രേണു മറ്റൊരു കുറിപ്പിൽ പറയുന്നു. നേരത്തെ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിലും രേണു ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. സിന്ദൂരം തൊട്ട ഫോട്ടോ പങ്കുവെച്ചാണ് രേണു കുറിപ്പ് പങ്കുവെച്ചത്.

ഭർത്താവ് മരിച്ച ഭാര്യമാർ സിന്ദൂരം തൊടാറില്ലെന്നും പക്ഷേ ഇന്ന് താൻ തൊട്ടുവെന്നും പറഞ്ഞായിരുന്നു ആ കുറിപ്പ്. ഏഴാം വിവാഹ വാഷിക ദിനത്തിലായിരുന്നു രേണു സിന്ദൂരം ചാർത്തിയത്. സ്വർഗത്തിൽ ഇരുന്ന് സുധി ഏട്ടൻ എല്ലാം അറിയുന്നുണ്ടാകുമല്ലേ എന്നും കുറിച്ചിരുന്നു. അതേ സമയം രണ്ടാം വിവാഹ വാർത്തകളെക്കുറിച്ചും രേണു പ്രതികരിച്ചിരുന്നു.
കൊല്ലം സുധിയുടെ ഭാര്യയായി മരണം വരെ കഴിയുമെന്നാണ് രേണു പറഞ്ഞത്. ഇനിയൊരിക്കലും തന്റെ ജീവിതത്തിൽ വിവാഹം ഇല്ലെന്നും രേണു പറഞ്ഞിരുന്നു. സുധി മരിച്ച് ഒരു വർഷം കഴിയും മുൻപ് താൻ വേറെ കെട്ടും, മൂത്ത മകൻ കിച്ചുവിനെ വീട്ടിൽ നിന്ന് അടിച്ചിറക്കും എന്നൊക്കെുള്ള നെഗറ്റീന് കമന്റുകളൊക്കെ കണ്ടിട്ടുണ്ടെന്നും എല്ലാവരോടും ഒന്നേ പറയാനുള്ളൂ താൻ വേറെ കല്യാണം കഴിക്കില്ല, കൊല്ലം സുധിയുടെ ഭാര്യയായി ജീവിതാവസാനം വരെ നിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും രേണു പറഞ്ഞിരുന്നു.
മറ്റൊരു വിവാഹം കഴിക്കില്ല എന്നത് ഉറച്ച തീരുമാനമാണെന്നും അതിന് പല കാരണങ്ങൾ ഉണ്ടെന്നും രേണു പറഞ്ഞിരുന്നു. അതൊക്കെ തന്റെയുള്ളിൽ തന്നെ കിടക്കട്ടേയെന്നും എന്ത് തന്നെയായാലും മരണം വരെ കാെല്ലം സുധിയുടെ ഭാര്യയായി ജീവിക്കാനാണ് തീരുമാനമെന്നും രേണു പറഞ്ഞിരുന്നു. കുടുംബത്തിൽ ഉള്ളവർ വിവാഹം കഴിക്കാൻ പറയില്ല, തന്നെ നന്നായി അറിയുന്ന ആളുകൾക്കറിയാം താൻ വേറെ വിവാഹം കഴിക്കില്ലെന്നും രേണു വ്യക്തമാക്കിയതാണ്.
മക്കൾ സുധിച്ചേട്ടന്റെയും തന്റെയും മക്കളായിത്തന്നെ ജീവിക്കണം വേറാെരാൾ വന്നാൽ അവരെ അങ്ങനെ കാണില്ലെന്നും രേണു പറഞ്ഞിരുന്നു. 2023 ജൂലൈ അഞ്ചിന് ആണ് കാെല്ലം സുധി മരണപ്പെട്ടത്. പരിപാടി കഴിഞ്ഞ് മടങ്ങുന്ന വഴി സുധിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.












Click it and Unblock the Notifications