Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധിയുടെ വീട്ടിൽ നിൽക്കാത്തതിന് കാരണം ഇതാണ്; രണ്ടാം വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കുന്നോ?; രേണു പറയുന്നു

കൊല്ലം സുധിയുടെ മരണശേഷം കടുത്ത സൈബർ ആക്രമാണ് ഭാര്യ രേണുവിന് നേരിടേണ്ടി വന്നത്. ഭർത്താവിന്റെ മരണം മറന്ന് ജീവിക്കുന്നുവെന്നായിരുന്നു അധിക്ഷേപങ്ങൾ. രേണു റീൽ ചെയ്യുന്നതിനേയും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനേയുമെല്ലാം ചിലർ വിമർശിച്ചിരുന്നു. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളോട് പ്രതികരിക്കുകയാണ് രേണു. നെഗറ്റീവ് കമന്റുകൾക്ക് താൻ ശ്രദ്ധ കൊടുക്കാറില്ലെന്ന് രേണു പറയുന്നു.

അതേസമയം തന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ച് കൊണ്ട് ഫേസ്ബുക്കിലൂടെ പ്രതികരിച്ച പരിചയക്കാരനായ വ്യക്തിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും രേണു വ്യക്തമാക്കി. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. രണ്ടാം വിവാഹത്തിനൊരുങ്ങുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും രേണു പ്രതികരിച്ചു.

kollamsudhi

'നെഗറ്റീവ് കമന്റുകൾ ഞാൻ മൈന്റ് ചെയ്യുന്നേ ഇല്ല. അടുത്തിടെ നമ്മുക്ക് അറിയുന്നൊരാൾ ഫേസ്ബുക്കിൽ വളരെ മോശമായി എന്ന്റെ കുടുംബത്തെ കുറിച്ച്എഴുതിയത് വല്ലാതെ വിഷമിപ്പിച്ചു. എന്റെ അമ്മയെ കുറിച്ച് മോശം എഴുതി, ഞാൻ വീണ്ടും കെട്ടിയെന്നൊക്കെയാണ് അവർ പറയുന്നത്. വീട്ടുകാര്‍ക്ക് ഇത് വലിയ വിഷമം ആയി. നിയമപരമായി തന്നെ നീങ്ങാനാണ് തീരുമാനം.ബോൾഡായി നിൽക്കുന്നതിനാലാണ് തനിക്കെതിരെ സൈബർ ആക്രമണവും നെഗറ്റീവ് കമന്റ്സുമൊക്കെ വരുന്നത്. കുശുമ്പ് കൊണ്ടായിരിക്കും പലരും മോശം പറയുന്നത്', രേണു പറഞ്ഞു.

കൊല്ലത്തുള്ള സുധിയുടെ വീട്ടുകാരുമായി രേണു പ്രശ്നത്തിലാണെന്ന തരത്തിലുള്ള കമന്റുകളോടും അവർ പ്രതികരിച്ചു. ' കൊല്ലത്ത് നിന്ന് സുധിച്ചേട്ടന്റെ വീട്ടിലുള്ളവർ ഇങ്ങോട്ട് വരാറുണ്ട്. അമ്മയ്ക്ക് സുഖമില്ലാത്തതിനാലാണ് അവർ വരാത്തത്. അവർ വിളിക്കാറുണ്ട്. കുഞ്ഞിന്റെ കാര്യം തിരക്കാറുണ്ട്. സുധിച്ചേട്ടന്റെ ചേട്ടന്റ് ഭാര്യയൊക്കെ മിക്കപ്പോഴും വിളിക്കാറുണ്ട്. കുഞ്ഞിന് എന്ത് ആവശ്യമുണ്ടെങ്കിലും പറയണമെന്ന് പറയും. ഫോണിലൂടെ എപ്പോഴും സംസാരിക്കാറുണ്ട്.

രണ്ടാം വിവാഹത്തിന് വേണ്ടി വീട്ടുകാർ നിർബന്ധിക്കാറില്ല. കാരണം അവർക്ക് അറിയാം. സുധിച്ചേട്ടനെ പോലെ ആരും ആകില്ല. സുഹൃത്തുക്കളൊക്കെ പറയാറുണ്ട്, നീ ചെറുപ്പമാണ്, കുറച്ച് നാൾ കഴിയുമ്പോൾ ആൺ മക്കളാണ് അവർ കല്യാണം കഴിഞ്ഞ് പോകും. പിന്നെ നീ തനിച്ചാകും എന്ന് പറയും. ഒറ്റപ്പെടാനാണ് ദൈവ വിധിയെങ്കിൽ അങ്ങനെ ആകട്ടെ, എന്തായാലും വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. സിംഗിൾ മദർ ആയി തന്നെ മക്കളെ നോക്കാനാണ് തീരുമാനം', രേണു പറഞ്ഞു.

ലക്ഷ്മി നക്ഷത്ര സുധിച്ചേട്ടന്റെ മരണശേഷമല്ല തങ്ങളോട് അടുപ്പം കാണിച്ച് തുടങ്ങിയതെന്നും രേണു വ്യക്തമാക്കി. 'ലക്ഷ്മി നക്ഷേത്രയും സുധിച്ചേട്ടനും തമ്മിലുള്ള ബോണ്ട് എനിക്ക് അറിയാവുന്നതാണ്. സുധിച്ചേട്ടൻ മരിച്ചതിന് ശേഷമല്ല ചിന്നു ഞങ്ങളെ സ്നേഹിക്കാൻ തുടങ്ങിയത്. എന്നെ എന്ന് പരിചയപ്പെടുത്തിയോ അന്ന് തൊട്ട് എന്നോട് ഒരു സഹോദരിയെ പോലെയാണ് ചിന്നു പെരുമാറിയിട്ടുള്ളത്. ഞങ്ങൾ സ്റ്റാർ മാജിക് പരിപാടിക്ക് പോകുമ്പോൾ മേക്കപ്പ് റൂമിലാണെങ്കിലും ലക്ഷ്മി ഞങ്ങളെ കാറിനടുത്തേക്ക് കാണാൻ വരുമായിരുന്നു. അത്രയും സ്നേഹമായിരുന്നു. വിളിയും പറച്ചിലുമൊക്കെ ചേട്ടൻ ഉള്ളപ്പോൾ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. ഇപ്പോൾ ഇത്തിരി കൂടി സ്നേഹം കൂടിയിട്ടേ ഉള്ളൂ. അല്ലാതെ ഒരു കുറവും ഇല്ല. അവൾ വീട്ടിൽ വന്നതിനൊക്കെ വലിയ നെഗറ്റീവ് കമന്റ്സ് കേട്ടിരുന്നു. അവൾ കാണിക്കുന്ന സ്നേഹബന്ധം ആത്മാർമാണ്.

ലക്ഷ്മിയും അനൂപേട്ടനും വലിയ പിന്തുണയാണ് നൽകുന്നത്. സാമ്പത്തികമായും അല്ലാതെയുമെല്ലാം അവർ സഹായിക്കുന്നുണ്ട്. അവർ നമ്മളോടൊപ്പം തന്നെ ഉണ്ട്. ഷൂട്ട് ആയതിനാലാണ് സുധിച്ചേട്ടന്റെ ചരമവാർഷികത്തിന് അവർ വരാതിരുന്നത്. വീട് കയറി താമസത്തിന് അവർ എല്ലാവരും ഉണ്ടാകും', രേണു വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+