Get Updates
Get notified of breaking news, exclusive insights, and must-see stories!

'സുധിച്ചേട്ടന്‍ എനിക്ക് ഒരുവാക്ക് തന്നിട്ടുണ്ട്. അത് കിച്ചുവിനും അറിയാം'; തുറന്നുപറഞ്ഞ് രേണു

ഏറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. മരിച്ചുപോയ കൊല്ലം സുധിയുടെ ഭാര്യ രേണു ലക്ഷ്മിയോട് ഒരു ആ​ഗ്രഹം പറഞ്ഞിരുന്നു. മരിക്കുന്ന സമയത്ത് സുധി ധരിച്ചിരുന്ന ഷർട്ടിന്റെ മണം പെർഫ്യൂം ആക്കിനൽകണമെന്ന് ആ ആ​ഗ്രഹം ലക്ഷ്മി സഫലമാക്കിയിരുന്നു. ഷർട്ടുമായി പോയി ദുബായിൽ നിന്നാണ് പെർഫ്യൂം തയ്യാറാക്കിയത്. എന്നാൽ ഇതിന് പിന്നാലെ ലക്ഷ്മിക്ക് എതിരെ രൂക്ഷവിമർശനമാണ് വന്നത്.

വീഡിയോ ചെയ്ത് പൈസ ഉണ്ടാക്കാനാണ് ലക്ഷ്മി ഇങ്ങനെ ചെയ്യുന്നത് എന്നാണ് വിമർശനം വന്നത്. ഇത്തരത്തിലുള്ള വിമർശനങ്ങൾക്ക് താരം മറുപടി നൽകിയിരുന്നു. പെർഫ്യൂവുമായി രേണുവിനെ കാണാൻ പോയപ്പോഴാണ് മറുപടി നൽകിയത്. ഇപ്പോൾ രേണുവും ഇതിന് മറുപടി പറയുകയാണ്. താൻ പറഞ്ഞിട്ടാണ് ലക്ഷ്മി പെർഫ്യൂം ആക്കിക്കൊണ്ടുവന്നത് എന്നാണ് രേണു പറഞ്ഞത്. അതുപോലെ രേണുവും മകൻ കിച്ചുവും അടിച്ചുപിരിഞ്ഞു എന്ന വാർത്ത്ക്കും രേണു മറുപടി പറഞ്ഞു.

kichu

നിങ്ങൾ തമ്മിൽ എന്നാടാ അടിച്ച്പിരിഞ്ഞത് എന്ന് എന്ന് ലക്ഷ്മി നക്ഷത്ര കിച്ചുവിനോട് ചോദിക്കുമ്പോൾ അങ്ങനെയൊന്നും ഇല്ലാ എന്ന് കിച്ചു പറയുന്നുണ്ട്. ഞങ്ങൾ ജീവിതത്തിൽ ഞങ്ങൾ അടിച്ച് പിരിയില്ല എന്നാണ് രേണു പറയുന്നത്. ഒരിക്കലും അമ്മയും മക്കളും അടിച്ച് പിരിയില്ല. എനിക്ക് സുധിച്ചേട്ടൻ ആദ്യം കൊണ്ടുന്ന മോനാണ്. കിച്ചു കാരണം ആണ് സുധിച്ചേട്ടൻ എന്നെ വിവാഹം കഴിച്ചത്. കിച്ചുവാണ് പറഞ്ഞത് അച്ഛാ ഈ അമ്മയെ നമുക്കെടുക്കാമെന്ന്.

അന്ന് അമ്മേ എന്ന് വിളിച്ചതാണ്. ഇന്ന് 19 വയസ്സ് അന്ന് പതിനൊന്ന് വയസ്സ്. അന്ന് അമ്മേ എന്ന് വിളിച്ച കിച്ചുവാണ്. ഞങ്ങൾ എങ്ങനെയാണ് അടിച്ച് പറയുന്നത്. അവൻ പഠന കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് അച്ഛന്റെ വീട്ടിൽ നിൽക്കുകയാണ്. അവൻ കുഞ്ഞിലെ നിന്ന വീടും നാടാണ്. എന്നും അവൻ വിളിക്കും എന്നാണ് രേണു പറയുന്നത്.

ഞങ്ങൾ ഒരിക്കലും അടിച്ച് പിരിയില്ല. സുധിച്ചേട്ടൻ എനിക്ക് ഒരുവാക്ക് തന്നിട്ടുണ്ട്. അത് കിച്ചുവിനും അറിയാം. സുധിച്ചേട്ടൻ ഉള്ളപ്പോഴും ഞങ്ങളുടെ ബന്ധം നിലനിന്നു. ഏട്ടൻ പോയിക്കഴിഞ്ഞപ്പോഴും അമ്മ- മോൻ റിലേഷൻ കൂടിയിട്ടേയുള്ളൂ. ഞാനും വിട്ടിട്ട് പോവത്തില്ല. അവനും വിട്ടിട്ട് പോവത്തില്ല. ഞങ്ങൾ അടിച്ചിറക്കി, ഞങ്ങളെ വിട്ട് പോയി എന്നൊക്കെയാണ് പറയുന്നത്. രേണു പറയുന്നു.

കല്യാണത്തെക്കുറിച്ച് വരുന്ന ഗോസിപ്പിനെക്കുറിച്ചും പറയുന്നുണ്ട്. രേണുവിന്റെ കല്യാണത്തെക്കുറിച്ച് ചോദിച്ച് തനിക്ക് ദിവസവും കോൾ വന്നുകൊണ്ടിരിക്കുകയാണ് എന്ന് ലക്ഷ്മി പറയുന്നു. എന്താണ് ഇതിനൊക്കെ പറയേണ്ടത് എന്നാണ് ലക്ഷ്മി പറയുന്നു. രേണു കല്യാണം കഴിക്കുന്നുണ്ടെങ്കിൽ കല്യാണം കഴിക്കട്ടേ അത് അവളുടെ ജീവിതമാണ്. ഭാവിയിൽ എല്ലാരും നിർബന്ധിച്ച് രേണുവിനെ വേറൊരു ലൈഫിലേക്ക് പോകേണ്ടിവന്നേക്കാം. പക്ഷേ ഇപ്പോൾ അങ്ങനെയൊരു തീരുമാനവും രേണു എടുത്തിട്ടില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+