'ഉടൻ കേൾക്കാം രണ്ടാമത് വിവാഹം ചെയ്തു എന്ന്, അതും നാട്ടുകാരുടെ തലയിൽ ഇടും';രേണുവിനെതിരെ കമന്റുകൾ
തങ്ങളുടെ പുതിയ വീടിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിച്ചേട്ടനെ സ്നേഹിക്കുന്നവരാണ് വീട്ടീലേക്ക് ആവശ്യമായ സാധനങ്ങൾ എല്ലാം തന്നതെന്നും അദ്ദേഹം മരിച്ച് കഴിഞ്ഞിട്ടും എല്ലാവരും അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് അറിയുന്നത് സന്തോഷമാണെന്നും രേണു പറഞ്ഞു. വെറൈറ്റി മീഡിയയ്ക്ക് നൽകയ അഭിമുഖത്തിലാണ് പ്രതികരണം.
'ഇത് സുധിച്ചേട്ടന്റെ വീടാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ട് ഇവിടെ. മക്കൾക്ക് വേണ്ടി പണികഴിപ്പിച്ച വീടാണിത്. അതിൽ സന്തോഷമായി ജീവിക്കുന്നു. വീട് കണ്ടപ്പോൾ ഞെട്ടിപ്പോയി. സുധിച്ചേട്ടന്റെ സ്വപ്നം സഫലമാകുകയാണ്. സുധിച്ചേട്ടന്റെ ഫോട്ടോയ്ക്ക് മുന്നിൽ വെച്ച ഈ പെർഫ്യൂം ചിന്നൂട്ടി നമ്മുക്ക് തന്നെ ഏറ്റവും വലിയ സമ്മാനമാണ്. ഞാനൊരു ആഗ്രഹം അങ്ങോട്ട് പറഞ്ഞ് അവൾ സാധിച്ച് തന്നതാണ്.

ഞങ്ങൾ ഈ വീട്ടിലേക്ക് വന്നപ്പോൾ ഇവിടെ എല്ലാം സെറ്റായിരുന്നു. കാച്ചാനുള്ള പാല് മാത്രം എടുത്താണ് വന്നത്. ആരാണ് എന്ന് പോലും അറിയില്ല, സുധിച്ചേട്ടനെ സ്നേഹിക്കുന്ന പലരും പലതും തന്നു. മരിച്ച് മൺമറഞ്ഞ് പോയെങ്കിലും എല്ലാവരും സുധിച്ചേടനെ സ്നേഹിക്കുന്നുവെന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ആരെങ്കിലും ശവടക്കിനൊക്കെ പോകുന്നുവെന്ന് പറയുമ്പോഴാണ് സുധിച്ചേട്ടൻ മരിച്ചുവെന്ന് എനിക്ക് തോന്നുന്നത്. അല്ലാതെ മരിച്ചെന്ന തോന്നലില്ല. എപ്പോഴും അദ്ദേഹത്തോട് ഞാൻ സംസാരിക്കാറുണ്ട്. സ്റ്റാർ മാജിക്കിലെ സുധി എന്ന് കേൾക്കുമ്പോൾ സന്തോഷമാണ്. എന്നാൽ മരിച്ച് പോയ സുധിയുടെ ഭാര്യ എന്ന് കേൾക്കുമ്പോൾ വിഷമം തോന്നും.
'അടുത്ത് വീടുകളൊന്നും ഇല്ലെങ്കിലും വീടിന് ചുറ്റും കാമറകൾ ഉണ്ട്. സുരക്ഷിതമാണ് അതിനാൽ', രേണു വ്യക്തമാക്കി . അതേസമയം പതിവ് പോലെ അഭിമുഖത്തിന് താഴെ രേണുവിനെ വിമർശിച്ച് കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ചില കമന്റുകൾ ഇങ്ങനെ-'ആ മക്കളെ കാണുമ്പോൾ ഉള്ള വേദന ഒഴിച്ചാൽ ആ ലേഡിയോട് ഒരു സഹതാപം തോന്നുന്നില്ല .കാരണം ഇത്രയൊക്കെ സഹായങ്ങളും, സൗകര്യവും ഉണ്ടായിട്ടും ആരെങ്കിലും ഒരാൾ ഒരു നെഗറ്റീവ് പറഞ്ഞു എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ വന്നിട്ട് സഹതാപം പിടിച്ചു പറ്റാൻ വേണ്ടി കരച്ചിലും പിഴിച്ചിലും ആയിട്ട് നിൽക്കുന്നു, ഇവർക്ക് മാത്രം ആണോ സോഷ്യൽ മീഡിയ വഴി നെഗറ്റീവ് കിട്ടുന്നത്, ഇതിലും അപ്പുറം ഒക്കെ സഹിക്കുന്നവരെ കുറിച്ചു ഒരു നിമിഷം ഓർത്തു നോക്ക്, അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ആയിട്ട് ജീവിക്കുന്ന എത്രയോ മനുഷ്യ ജന്മം ഇന്നും ഈ ഭൂമിയിൽ ഉണ്ട്, പുറത്തു ആരോടും ഒന്നും പറയാതെ ആരുടെ സഹായവും കിട്ടാതെ എത്ര എത്ര ജന്മങ്ങൾ ഉണ്ടെന്നു അറിയുമോ സഹോദരി, അവരേ കുറിച്ച് ആരും അറിയുന്നില്ല .അവരേ കുറിച്ച് ഒരു നിമിഷം ആലോചിച്ചു നോക്ക് അപ്പൊ അറിയാം, നിങ്ങൾ സ്വർഗ്ഗ തുല്യം ആയിട്ടാണ് ജീവിക്കുന്നത് എന്ന്', കമന്റിൽ പറഞ്ഞു.
'താമസിയാതെ കേൾക്കാം രണ്ടാമത് വിവാഹം ചെയ്തു എന്ന്, അതും നാട്ടുകാരുടെ തലയിൽ കെട്ടി വെക്കും, എന്ത് പറഞ്ഞാലും മൂത്ത കുട്ടിക്ക് നഷ്ടമായി'. 'ലോകത്തിലെ ആദ്യത്തെ വിധവ കഷ്ടം ഇവൾ ഇങ്ങനെ ഒരു പാട് ഉണ്ടാക്കും, ഉഫ് തലമുടി ഒക്കെ സ്ട്രീറ്റ് ചെയ്ത്, പാവം എത്ര വന്നാലും സുധിയുടെ മൂത്തമകന് തന്നെ നഷ്ട്ടം', ഇങ്ങനെ പോകുന്നു കമന്റുകൾ. എന്നാൽ രേണുവിനെ പിന്തുണച്ചും നിരവധി പേർ കമന്റ് ചെയ്തിട്ടുണ്ട്. ഇത്തരം നെഗറ്റീവ് കമന്റുകൾ കാര്യമാക്കേണ്ടെന്നും ധൈര്യമായി തന്നെ ജീവിക്കൂവെന്നുമാണ് പലരും കുറിച്ചിരിക്കുന്നത്.












Click it and Unblock the Notifications