Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധി മരിക്കുന്നതിന് തലേന്നാൾ നടന്ന ഹൃദയസ്പർശിയായ ആ സംഭവത്തെക്കുറിച്ച് രേണു; കണ്ണ് നിറഞ്ഞ് ലക്ഷ്മിയും

കൊല്ലം സുധിയുടെ മരണം ഇതുവരെ ഉൾക്കൊള്ളുവാൻ സാധിച്ചിട്ടില്ല ഭാര്യ രേണുവിനും മക്കൾക്കും. സുധിച്ചേട്ടൻ തങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നാണ് രേണു പറയുന്നത്. ഇപ്പോൾ മരിക്കുന്നതിന് തലേദിവസം നടന്ന ഒരു സംഭവത്തെക്കുറിച്ചാണ് രേണു പറയുന്നത്. സുധിയുടെ വീട്ടിലേക്ക് എത്തിയ ലക്ഷ്മി നക്ഷത്രയോടായിരുന്നു രേണു മനസ്സ് തുറന്നത്.

സുധി തങ്ങൾക്കാണ് വാങ്ങിത്തരാറുള്ളതെന്നും സുധിയോട് എന്ത് വേണമെന്ന് ചോദിച്ചാലും വേണ്ട എന്നാണ് പറയാറുള്ളതെന്നും രേണു പറയുന്നു. മരിക്കുന്നതിന്റെ തലേന്ന് മീൻ കറി വെച്ച് തങ്ങൾക്ക് സുധി ചേട്ടൻ വിളമ്പി തന്നുവെന്നും അവസാനം സുധിച്ചേട്ടന് ഒന്നും കിട്ടിയില്ലെന്നും അത് ചോദിച്ചപ്പോൾ നിങ്ങൾ വയർ നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്നും സുധി പറഞ്ഞെന്നും രേണു പറഞ്ഞു.

sudhi

മരിക്കുന്നത് വരേയും സുധിച്ചേട്ടൻ തന്നെയോ മക്കളെയോ ചീത്ത പറഞ്ഞിട്ടില്ലെന്നും രേണു പറഞ്ഞു. ഇപ്പോൾ സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാൻ പോകുകയാണെന്നും തങ്ങൾ ആ വീട്ടിൽ താമസിക്കുമ്പോൾ സുധിച്ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കുമെന്നും രേണു പറഞ്ഞു.

സുധിച്ചേട്ടൻ തങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നും മക്കൾക്ക് നല്ല അമ്മയായിട്ട് മുന്നോട്ട് പോകണമെന്നും സർക്കാർ ജോലി ഓഫർ ചെയ്തിട്ടുണ്ടെന്നും പേപ്പർ വർക്ക് നടക്കുകയാണെന്നും രേണു പറഞ്ഞു. എനിക്ക് പഠിക്കണം. സുധിച്ചേട്ടന് ജോലിക്ക് വിടാനൊന്നും ഇഷ്ടമില്ലായിരുന്നു. പക്ഷേ ഇപ്പോഴത്തെ എന്റെ ലക്ഷ്യം ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കുക എന്നാണെന്നും രേണു പറയുന്നു.

എംപ്ലോയ്മെന്റ് വഴി ജോലി കിട്ടും. സോഷ്യല്ഡ‍ മീഡിയയിലെ കമന്റ് ഒക്കെ കാണുമ്പോൾ ആദ്യമൊക്കെ വിഷമം വരുമായിരുന്നുവെന്നും ഇപ്പോൾ പിന്നെ താൻ മൈൻഡ് ചെയ്യാറില്ലെന്നും രേണു പറഞ്ഞു,. എന്റെ മക്കൾക്കും സുധിച്ചേട്ടനും എന്നെ അറിയുന്നവർക്കും അറിയാമല്ലോ, അത് മതി രേണു പറഞ്ഞു.

സുധി മരിക്കുന്ന സമയത്ത് കൊണ്ടുപോയ ബാ​ഗ് രേണു ലക്ഷ്മിയെ തുറന്നുകാണിക്കുകയും ചെയ്തു . ചിന്നുവിന് ഒരു കാര്യം കാണിച്ച് താരം. ഒരു കാര്യമുണ്ട്. ഇതെന്താണെന്ന് അറിയുമോ എന്ന് ചോദിച്ചാണ് ബാ​ഗ് കാണിക്കുന്നത്. സുധിച്ചേട്ടൻ ലാസ്റ്റ് കൊണ്ടുപോയ ബാഗാ..ഇതിനകത്ത് എന്താണെന്ന് അറിയാമോ... സുധിച്ചേട്ടൻ അവസാനം ഇട്ടോണ്ട് പോയ ഡ്രസ്സാണ്. കൈ മടക്ക് പോലും മാറ്റിയിട്ടില്ല, ലക്ഷ്മിയോട് രേണു പറഞ്ഞു.

സുധിച്ചേട്ടന്റെ മണം ഇപ്പോളും ഡ്രസിനുണ്ടെന്നും ആ സ്മെൽ തനിക്ക് ജീവതാവസാനം വരെ കൂടെ വേണമെന്ന് ആ​ഗ്രഹമുണ്ടെന്നും രേണു പറയുന്നു, ഞാൻ യൂട്യൂബിൽ നോക്കിയപ്പോൾ കണ്ടു മരിച്ചവരുടെ സ്മെൽ ഫെർഫ്യൂം ആക്കി കിട്ടുമെന്ന്. എനിക്ക് അതേ പറ്റി കൂടുതൽ അറിയില്ല. പക്ഷേ ഏട്ടന്റെ മണം ലൈഫ് ലോം​ഗ് വേണമെന്ന് ആ​ഗ്രഹമാണ്. മോൾ അങ്ങനെ പറ്റുമെങ്കിൽ എനിക്ക് അത് പെർഫ്യൂം ആക്കിത്തരണം. എനിക്കത് ജീവിതകാലം മുഴുവൻ കൂടെ വേണമെന്നും ലക്ഷ്മിയോട് രേണു പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+