'ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും, അല്ലെങ്കിൽ മറ്റൊരു വിവാഹം കഴിക്കും'; പൊട്ടിത്തെറിച്ച് രേണു
നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരണപ്പെട്ടതിന് ശേഷം കടുത്ത സൈബർ ആക്രമണമാണ് താരത്തിന്റെ ഭാര്യ രേണു നേരിട്ടത്. സോഷ്യൽ മിഡിയയിൽ റീനു റീലുകൾ ചെയ്യുന്നതും പോസ്റ്റുകൾ പങ്കിടുന്നതുമെല്ലമാണ് ചില സദാചാരക്കാർക്ക് ദഹിക്കാത്തത്. ഭർത്താവ് മരിച്ച സ്ത്രീയെ പോലെ പെരുമാറൂ എന്നാണ് രേണുവിന്റെ വീഡിയോകൾക്ക് ഇക്കൂട്ടപ്‍ കമന്റ് ചെയ്യാറുള്ളത്. എന്നാൽ താൻ ഇത്തരം സൈബർ ആക്രമണങ്ങൾ കാണാറുണ്ടെങ്കിലും അതൊന്നും താൻ കാര്യമാക്കാറില്ലെന്ന് മുൻപ് പറഞ്ഞിട്ടുണ്ട്. ഇതിന് ചൊവികൊടുത്താൻ പിന്നെ അതിനെ നേരം കാണൂവെന്നായിരുന്നു രേണു പറഞ്ഞത്.
എന്നാൽ സൈബർ ആക്രമണം പരിധി വിട്ടതോടെ ഇപ്പോഴിതാ വിമർശകർക്കെതിരെ തുറന്നടിക്കുകയാണ് രേണു. എന്തിന്റെ പേരിലാണ് തന്നെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും താൻ എന്ത് ചെയ്താലും ചിലർ കുറ്റം കണ്ടുപിടിക്കുകയാണെന്നും രേണു പറഞ്ഞു. ഇങ്ങനെ പോയാൽ താൻ ജീവിതം അവസാനിപ്പിക്കേണ്ടി വരുമെന്നും അല്ലെങ്കിൽ മറ്റൊരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാകുമെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ രേണു പറഞ്ഞു.

രേണുവിന്റെ വാക്കുകളിലേക്ക് -'ഒന്നിനും ഞാൻ ഇല്ല, എന്നാ തെറ്റാ ചെയ്യുന്നതെന്ന് എനിക്ക് അറിയില്ല. ഞാനൊരു വിധവയാണെന്ന് കരുതി എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ? എല്ലാം കുറ്റമാണ്. കേട്ട് കേട്ട് മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലേലേ ആരെയെങ്കിലും കെട്ടി ജീവിക്കും, എനിക്ക് മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്തതാണെങ്കിൽ കുഴപ്പമില്ല. ഇതാകുമ്പോൾ വിധവ എന്ന് പറഞ്ഞ് ഇങ്ങനെ കുത്തൂ. ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും ഇനി കെട്ടിയാലും എല്ലാം ഇ പഴി പറയുന്നവർ തന്നെയാണ് കാരണം.
ശരിക്കും മടുത്തിട്ടാണ് ഇങ്ങനെയൊരു സ്റ്റോറി ഇട്ടത്. അല്ലാതെ വേറെ കെട്ടാൻ എനിക്ക് മറ്റൊരുടേയും സമ്മതം വേണ്ടെനിക്ക്. പക്ഷെ ഇതുവരെ ഞാൻ അങ്ങനെ ചിന്തിച്ചിട്ടില്ല. ഏട്ടൻ മരിച്ചത് കൊണ്ടാണല്ലോ ഞാൻ എന്ത് ചെയ്താലും പറഞ്ഞാലും ഇരുന്നാലും നിന്നാലും എല്ലാം എന്നെ കുറിച്ച് കുറ്റങ്ങളാണ്. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കുക, അല്ലേൽ വേറെ കെട്ടുക, മക്കളുടെ സമ്മതത്തോടെ..അപ്പോൾ ഈ പേര് അങ്ങ് തീർന്ന് കിട്ടുമല്ലോ, അല്ലാതെ എന്ത് വഴിയാണ് വിധവ എന്ന പേര് മാറാൻ', രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഭർത്താവ് മരിച്ചതിനെ തുടർന്ന് ഇത്രയ്ക്കും അപമാനിക്കപ്പെട്ടൊരു സ്ത്രീ കേരളത്തിലുണ്ടോയെന്ന് സംശയമാണെന്ന് നേരത്തേ രേണു ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഭർത്താവ് മരിച്ചാൽ ഭാര്യ സതി അനുഷ്ഠിച്ചിരുന്നുവെന്ന് ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. അതെല്ലാം നിർത്തലാക്കിയില്ലേ. വിധവ ഇങ്ങനെയൊന്നും ചെയ്യരുതെന്നാണ് ചിലരുടെ തിട്ടൂരം. എനിക്ക് സന്തോഷം നൽകുന്നതാണ് വീഡിയോ ചെയ്യുന്നത്. സുധിച്ചേട്ടനും ഇഷ്ടമായിരുന്നു. ഞങ്ങൾ സന്തോഷത്തോടെ ജീവിക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. അതുപോലെ സന്തോഷത്തോടെ ജീവിക്കാനാണ് ഞാൻ ശ്രമിക്കുന്നത്', എന്നാണ് രേണു വ്യക്തമാക്കിയത്.
അതേസമയം പുതിയ ഇൻസ്റ്റഗ്രാം കുറിപ്പിന് പിന്നാലെ രേണുവിനെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ഇത്രയും പേർ തനിക്കൊപ്പം ഉണ്ടാകുമെന്ന് കരുതിയില്ലെന്നും എല്ലാ പിന്തുണയ്ക്കും സ്നേഹമെന്നും രേണു മറ്റൊരു ഇൻസ്റ്റ കുറിപ്പിലൂടെ പ്രതികരിച്ചു.












Click it and Unblock the Notifications