Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇവൾ പിന്നെയും കല്യാണം കഴിച്ചോ?'; വിവാഹ​ വേഷത്തിൽ രേണു, അധിക്ഷേപ കമന്റ്, 'കാര്യമറിയാതെ പറയല്ലേ'.

കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും അദ്ദേഹത്തിന്റെ കുടുംബത്തിന് വിശ്വസിക്കാനായിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യ രേണു സുധിയെക്കുറിച്ചുള്ള ഓർമകൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. പലപ്പോഴും ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നിട്ടുമുണ്ട് രേണു. ഭർത്താവ് മരിച്ചിട്ടും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കിടുന്നതിനും ഇന്റർവ്യൂ നൽകുന്നതിനുമൊക്കെ വിമർശിച്ച് കൊണ്ടുള്ള കമന്റുകൾ വരാറുണ്ട്.

ഇപ്പോൾ രേണു സോഷ്യൽ മീഡിയയിൽ പങ്കിട്ട ഫോട്ടോ ഷൂട്ടിന്റെ പേരിലാണ് രേണുവിനെതിരെ വിമർശനം വരുന്നത്. ഒരു ബ്രൈഡൽ ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോസ് ആണ് രേണു പങ്കുവെച്ചത്. ഇത് വൈറൽ ആവുകയും ചെയ്തു. മേക്കപ്പ് ആർട്ടിസ്റ്റ് സുജയാണ് വിവാഹ വേഷത്തിൽ രേണുവിനെ ഒരുക്കിയത്. ഷെറീജയാണ് ഫോട്ടോഗ്രാഫർ. രേണു ഈ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

Renu

pc: Renu Sudhi / insta

ഇവള് പിന്നെയും കല്യാണം കഴിച്ചോ എന്നായിരുന്നു ഒരു കമന്റ്, ഭർത്താവ് മരിച്ച ആരും വീട്ടിൽ ഒതുങ്ങി കൂടി ഇരിക്കണം എന്നില്ല ഇവർ ഒരുപാട്‌ ബോർ ആണ് എപ്പോഴും ഈ ക്യാമറക്ക് മുന്നിൽ എന്നിങ്ങനെയുള്ള മോശം കമന്റുകൾ ഫോട്ടോയ്ക്ക് വരുന്നുണ്ട്. ഈ മോശം കമന്റുകൾക്ക് നിരവധിപേർ മറുപടി കൊടുത്തിട്ടുണ്ട്. ഇത്‌ ഒരു ഫോട്ടോ ഷൂട്ട്‌ ആണന്നു പോലും ബോധം ഇല്ലാത്ത ചിലരൊക്കെ വന്നു കമന്റ് ഇടുന്ന നോക്കു, എന്നാണ് ഒരാൾ പറഞ്ഞത്.

ആ കുട്ടി ചെറിയ പ്രായമാണ് അതിന്റെ സന്തോഷം പോലെ ആണ് ഇനി ജീവിക്കേണ്ടത്. ആ കുട്ടിയും ഒരു വ്യക്തി ആണ്. മരണപ്പെട്ട ആൾ എല്ലാവർക്കും പ്രിയപെട്ടവനാണ്.. എന്നു വെച്ച് നിങ്ങൾ സന്തോഷങ്ങൾ വേണ്ടെന്ന് വെച്ചിരിക്കുന്നുണ്ടോ? ഇത്തിരിവട്ടമുള്ള ഈ ജീവിതത്തിൽ അവളിനി ഒതുങ്ങിക്കൂടി ജീവിക്കേണ്ട കാര്യമില്ല.. ഇതൊക്കെ അവളുടെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആണ്.. നാളെ നമ്മളും മരിക്കും നമ്മളെ ഓർത്തു അവർ സങ്കടപ്പെട്ടു ജീവിക്കണോ? വേറെ കല്യാണം കഴിക്കട്ടെ അതിപ്പോ എന്റെ ഭർത്താവ് ആണേലും അങ്ങിനെ ഞൻ ചിന്തിക്കു.. അതിനെ വിട്ടേക്ക് അത് ജീവിച്ചു തീർക്കട്ടെ വൃത്തികേടൊന്നും ചെയ്യുന്നില്ലല്ലോ എന്നാണ് മറ്റൊരു കമന്റ്.

നെഗറ്റീവ് പറയുന്ന ചേട്ടന്മാരും ചേച്ചിമാരും അറിയാൻ അവര് അവരുടെ ലോകം എന്ന് പറയുന്നത് ഭർത്താവും കുഞ്ഞുങ്ങളും ആയിരുന്നു അവര് ആ സങ്കടം മറക്കാൻ അതിലൂടെ ആനന്ദം കണ്ടെത്തുന്നത്. അതിനു മറ്റുള്ളവർക്ക് എന്താണ് എന്നിങ്ങനെ പോകുന്നു കമന്റുകൾ. അതേ സമയം തനിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ രേണു നേരത്തെ പ്രതികരിച്ചിരുന്നു,

വിധവ ആണെന്ന് പറഞ്ഞ് തനിക്കൊന്നും ചെയ്യാൻ പറ്റില്ലേ എന്നും തനിക്ക് മടുത്തെന്നും രേണു പറഞ്ഞിരുന്നു. ഇങ്ങനെ കുറ്റപ്പെടത്തലുകൾ കേൾക്കുന്നത് എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണെങ്കിൽ കുഴപ്പമില്ലെന്നും താൻ എന്ത് ചെയ്താലും പറഞ്ഞാലും കുറ്റമാണെന്നും രേണു പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+