Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്നെ വീണ്ടും വേദനിപ്പിക്കല്ലേ,തീയതി നോക്കിയാൽ തന്നെ അറിയാമല്ലോ';കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ

കൊച്ചി: വീണ്ടും തന്നെ വേദനിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ ഭാര്യ രേണു. ഇൻസ്റ്റഗ്രാം റീൽസിന് വരുന്ന മോശം കമന്റുകൾക്ക് താഴെയാണ് രേണുവിന്റെ പ്രതികരണം. സുധി ഉള്ളപ്പോൾ രേണു തന്റെ ഇൻസ്റ്റഗ്രാമിൽ നിരവധി റീൽസുകൾ പങ്കിട്ടിരുന്നു. എന്നാൽ പഴയ വീഡിയോ ചൂണ്ടിക്കാട്ടി സുധി മരിച്ച് ഒരു മാസം തികയും മുൻപ് വീണ്ടും റീൽസ് പങ്കിടുന്നുവെന്ന് ആരോപിച്ച് ചിലർ വിമർശനം ഉയർത്തുകയാണെന്ന് രേണു പറയുന്നു. ഇത് സംബന്ധിച്ച് ചില യുട്യൂബ് ഓൺലൈൻ ചാനലുകൾ വാർത്തകൾ കൊടുക്കുന്നുണ്ടെന്നും ഇത് തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും രേണു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

രേണുവിന്റെ കുറിപ്പ് ഇങ്ങനെ-'എല്ലാ വീഡിയോസിലും എന്റെ കമന്റ് ഇടേണ്ട അവസ്ഥായായിരിക്കുകയാണ്. ഇതെല്ലാം ഏട്ടൻ പോകുന്നതിന് മുൻപ് എടുത്ത വീഡിയോ ആണ്. ഇതൊക്കെ ഏട്ടനുള്ളപ്പോൾ ചെയ്ത വീഡിയോ ആണെന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാല്ലോ. വീണ്ടും എന്തിനാണ് എന്നെ വേദനിപ്പിക്കുന്നത്. ഡേറ്റ് നോക്കിയാൽ നിങ്ങൾക്ക് തന്നെ അറിയാമല്ലോ.

kollamsudhi-

ഇന്നലെ നൈറ്റ് ഒരു യുട്യൂബ് ചാനൽ വാർത്ത കൊടുത്തത് ഏട്ടൻ മരിച്ച് ഒരു മാസത്തിനകം ഞാൻ ഇൻസ്റ്റയിൽ റീൽസ് ചെയ്ത് പോസ്റ്റ് ചെയ്യുന്നുവെന്നാണ്. ഞാൻ ഇതൊന്നും കണ്ടിട്ടില്ല. പക്ഷേ ചിലരൊക്കെ അയച്ച് തന്ന് ഇത് സത്യമാണോ ചേച്ചി എന്ന് ചോദിക്കമ്പോൾ എനിക്കുണ്ടാകുന്ന സങ്കടം, ഞാൻ ഇൻസ്റ്റഗ്രാം, എഫ് ബി എല്ലാം ലോഗ് ഔട്ട് ചെയ്യുകയാണ്', എന്നാണ് രേണു കുറിച്ചത്.

എന്നാൽ നിരവധി പേരാണ് രേണുവിന് പിന്തുണയുമായി എത്തിയത്. എന്തിനാണ് ലോഗ് ഔട്ട് ചെയ്യുന്നത്, പലരും പലതും പറയും ലോകത്തെ എല്ലാവരേയും ബോധിപ്പിച്ച് നമ്മുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഒരാൾ കുറിച്ചത്. ഇതൊന്നും മൈന്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും തളരാതെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും മറ്റൊരാൾ കുറിച്ചു.

ചില കമന്റുകൾ വായിക്കാം-

'കുറ്റം പറയുന്നവരോട് ഒന്നേ പറയാനുള്ളൂ, സുധി ചേട്ടൻ മരിച്ചിട്ട് 4 ആഴ്ച ആണ് ആയത്. എന്നാൽ ചേച്ചി ഇട്ടിരിക്കുന്ന ചേച്ചീടെ പോസ്റ്റ് എല്ലാം ഇട്ടിട്ട് 5 ആഴ്ച ആകുന്നു. സുധി ചേട്ടൻ മരിക്കുന്നതിന് മുമ്പ് ഉള്ളതാണ് എല്ലാം ,പാവം ചേച്ചിയെ ഇനി ആരും കുറ്റപ്പെടുത്തി കമന്റ്സ് ഇടല്ലെ .എല്ലാവരും പോസ്റ്റ് ഇട്ടിരിക്കുന്ന സമയവും കാലവും കൂടി നോക്ക്'.

'ഇത്‌ നേരെത്തെ ഉള്ളത് എന്ന് നന്നായി അറിയാം. പക്ഷേ ഇനിയും റീൽസ് എടുക്കണം നിങ്ങൾ ഇതുപോലെ സന്തോഷത്തോടെ ഇരിക്കുന്ന കണ്ടാലേ സുധിച്ചേട്ടന്റെ ആത്മാവ് സന്തോഷത്തോടെ ഇരിക്കൂ'. കമന്റിൽ പറയുന്നു.

ജൂൺ 5നായിരിന്നു കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചത്. വടകരയിൽ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്പോഴായിരുന്നു അപകടം. സുധിക്കൊപ്പം ബിനു അടിമാലി, മഹേഷ് കഞ്ഞുമോൻ, ഉല്ലാസ് അരൂർ തുടങ്ങിയ താരങ്ങളും കാറിൽ ഉണ്ടായിരുന്നു ഇവർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉല്ലാസ് അരൂർ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്.കാറിന്റെ മുൻസീറ്റിലിരുന്ന സുധിക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+