Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവരൊന്നും അല്ലല്ലോ കൂടെനിൽക്കേണ്ടത് ഞാൻ അല്ലേ, എനിക്ക് കുഴപ്പമില്ല'; പ്രായത്തെക്കുറിച്ച് പറയുന്നവരോട് ദിവ്യ

വിവാഹം കഴിഞ്ഞ സന്തോഷത്തിലാണ് ക്രിസ് വേണു​ഗോപാലും ദിവ്യ ശ്രീധറും. വിവാഹത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഇരുവരും. ഗുരുവായൂരപ്പന്റെ മുന്നിൽ നിന്ന് വിവാഹം ചെയ്യണമെന്ന് രണ്ട് പേർക്കും ആഗ്രഹം ഉണ്ടായിരുന്നുവെന്നും ഒരുപാട് തയ്യാറെടുപ്പുകൾ ഒന്നും വിവാഹത്തിന് ഉണ്ടായിരുന്നില്ലെന്നുമാണ് വേണുഗോപാലും ദിവ്യയും പറയുന്നത്. കല്യാണത്തിന് വിളിച്ചവരൊക്കെ വന്നിരുന്നുവെന്നും വരാൻ പറ്റാത്ത ആളുകൾ വിളിച്ചുപറഞ്ഞിരുന്നുവെന്നും വേണുഗോപാൽ പറയുന്നു.

ഹണിമൂണിനെക്കുറിച്ച് ലൈഫ് ലോംഗ് എന്നാണ് ക്രിസ്സ് വേണുഗോപാൽ പറഞ്ഞത്. താടിയുള്ളത് കൊണ്ട് ഒരുപാട് പ്രായം തോന്നിക്കുന്നുവെന്ന കമന്റുകൾക്കും ക്രിസ്സും ദിവ്യയും മറുപടി പറഞ്ഞു. തനിക്കും ദിവ്യയ്ക്കും അങ്ങനെ തോന്നുന്നില്ലെന്ന് വേണുഗോപാൽ പറഞ്ഞു. തനിക്ക് താടി ഇഷ്ടമാണെന്നും താടി കളയല്ലേ എന്നാണ് താനും മക്കളും പറഞ്ഞിട്ടുള്ളതെന്ന് ദിവ്യ പറഞ്ഞു.

kriss

''കുറേ ആൾക്കാർ പറഞ്ഞിട്ടുണ്ട് താടി കണ്ടിട്ട്. ഒരുപാട് പ്രായമുള്ള ആളെയാണോ വിവാഹം ചെയ്തതെന്ന്. അവരൊന്നും അല്ലല്ലോ കൂടെനിൽക്കേണ്ടത് ഞാൻ അല്ലേ, എനിക്ക് കുഴപ്പമില്ല, എന്റെ കുട്ടികൾക്കും കുഴപ്പമില്ല, '' ദിവ്യ പറഞ്ഞു. പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഹാപ്പിയാണെന്നും ദിവ്യ പറഞ്ഞു. നാല് ആള് വന്നുള്ള കല്യാണം വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു ആ ആഗ്രഹം സാധിച്ച് കൊടുത്തു എന്നും ക്രിസ് വേണുഗോപാൽ പറഞ്ഞു.

ഇന്നായിരുന്നു ക്രിസ് വേണു ​ഗോപാലിന്റെയും ദിവ്യയുടെയും വിവാഹം. ദിവ്യയുടെ രണ്ടാം വിവാഹമാണ്. രണ്ട് മക്കളുണ്ട്. ക്രിസും ദിവ്യും പത്തരമാറ്റ് എന്ന സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. മക്കളുടെ സമ്മതത്തോടെയാണ് വിവാ​ഹം എന്ന് ദിവ്യ പറഞ്ഞു.
ആദ്യം ഏട്ടനെ കാണുമ്പോൾ ഭയമായിരുന്നുവെന്നും എന്നാൽ പിന്നെ സംസാരിച്ചു, അങ്ങനെ ഒരിക്കൽ തന്നെ പ്രൊപ്പോസ് ചെയ്തുവെന്ന് ദിവ്യ പറഞ്ഞു. തമാശ ആണോ പറയുന്ന് എന്നാണ് താൻ ആദ്യം ചോദിച്ചത്, എന്നാൽ ആൾ സീരിയസാണെന്ന് മനസ്സിലായി, അപ്പോൾ മോളോട് ചോദിക്കണമെന്നാണ് താൻ പറഞ്ഞതെന്നും ദിവ്യ പറയുന്നു.

മക്കൾ തന്റെ കൂടെ വേണമെന്നും അവരെയും അക്സപെറ്റ് ചെയ്യുന്നൊരു ബന്ധമാണെന്ന് ഉറപ്പായ ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ താൻ എത്തിയതെന്നും താരം പറഞ്ഞു. ആദ്യ വിവാഹം പരാജയമായിരുന്നുവെന്നും വീട്ടുകാരുടെ സമ്മതത്തോടെ നടന്ന വിവാഹമായിരുന്നില്ലെന്നും ദിവ്യ പറയുന്നു. ഒളിച്ചോട്ടമായിരുന്നുവെന്നും എന്നാൽ ഇഷ്ടം നോക്കി അവരും കംഫർട്ടും ആണെന്ന് ഉറപ്പായ ശേഷമാണ് വിവാഹത്തിന് തീരുമാനിച്ചത്. അവർക്ക് ഒരു അച്ഛനെ കിട്ടി. കുഞ്ഞുങ്ങൾക്ക് അച്ഛന്റെ സ്നേഹം അദ്ദേ​ഹം നൽകുന്നുണ്ട്, ദിവ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+