സെക്സിന് വേണ്ടിയല്ല ഈ വിവാഹം; എന്റെ പ്രായം 40 ഉം ഇദ്ദേഹത്തിന്റേത് 49 ഉം, ആർക്കാണ് പ്രശ്നം, തുറന്നടിച്ച് ദിവ്യ
കഴിഞ്ഞ ദിവസം വിവാഹിതരായ സീരിയല്‍ താരം ദിവ്യ ശ്രീധറിനും നടന് ക്രിസ് വേണുഗോപാലിനും എതിരായി വലിയ അധിക്ഷേപങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഒരു വിഭാഗം ഉയർത്തി വിട്ടത്. ഇരുവരുടേയും പ്രായമൊക്കെ സൂചിപ്പിച്ചുകൊണ്ടായിരുന്നു ചിലരുടെ കമന്റ്. എന്നാല്‍ ഇതിനെതിരെയൊക്കെ ശക്തമായ മറുപടിയുമായി ദിവ്യ ശ്രീധറും ക്രിസ് വേണുഗോപാലും തന്നെ രംഗത്ത് വരികയും ചെയ്തു.
വിവാഹം നാലാള് അറിയണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഇത്രക്ക് അങ്ങ് പോകും എന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ദിവ്യ ശ്രീധർ വ്യക്തമാക്കിയത്. സോഷ്യല്‍ മീഡിയ തുറന്നാല്‍ നമ്മളാണ്. ഇപ്പോള്‍ പോസിറ്റീവ് കമന്റൊക്കെ വരുന്നുണ്ടെങ്കില്‍ തുടക്കത്തില്‍ വലിയ നെഗറ്റീവ് ആയിരുന്നു. കേട്ടപ്പോള്‍ തന്നെ മൂഡ് പോയി. എന്തിനാണ് ആളുകള്‍ ഇങ്ങനെ പറയുന്നത് എന്നായിരുന്നു ആലോചിച്ചിരുന്നതെന്നും നടി പറയുന്നു.

കല്യാണം കഴിക്കുന്നത് ഒരു തെറ്റാണോ? ജീവിതത്തില്‍ വരുന്ന ഓരോ പ്രശ്നങ്ങള്‍ കൊണ്ടല്ലേ നമ്മള് മറ്റൊരു വിവാഹത്തിലേക്ക് എത്തിപ്പെടുന്നത്. അത് ഇതിനും മാത്രം വലിയ തെറ്റാണോ? ഇത്രയും മോശം കമന്റുകള്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. ചെറിയ തോതില്‍ പ്രതികരണമൊക്കെയുണ്ടാവുമെന്ന് അറിയാമായിരുന്നെങ്കിലും ഇത് ഒരിക്കലും പ്രതീക്ഷിച്ചില്ല. എങ്ങനെയാണ് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുന്നത്.
ഒരു കാര്യം മാത്രം പറയാം, സെക്സിന് വേണ്ടിയേ അല്ല ഞാന്‍ കല്യാണം കഴിച്ചത്. മക്കളെ സേഫ് ആക്കണം, മക്കള്‍ക്ക് ഒരു അപ്പവേണം. അതോടൊപ്പം ഇത് എന്റെ ഭർത്താവാണ് എന്ന് പറയാന്‍ എനിക്ക് ഒരു ആള് വേണം. എനിക്ക് ഒരു ഐഡന്റിറ്റി വേണം. അതായത് എനിക്കും എന്റെ മക്കള്‍ക്കും വേണ്ടിയാണ് ഞാന്‍ വിവാഹം ചെയ്തത്. ദയവ് ചെയ്ത് ഇത്രയും മോശപ്പെട്ട കമന്റ് ഇടല്ലേയെന്ന് ആളുകളോട് ഞാന്‍ പറയുകയാണ്.
നിങ്ങളുടെയൊക്കെ വീട്ടിലും അമ്മയും പെങ്ങള്‍മാരുമില്ലേ? അവരുടെയൊക്കെ ജീവിതത്തെക്കുറിച്ച് ആലോചിച്ച് നോക്കൂ. എന്ത് വൃത്തികേടായിട്ടാണ് എഴുതുന്നത്. അവരുടെയൊക്കെ അവസ്ഥ ഇങ്ങനെ ആയതുകൊണ്ടാണോ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ പറയുന്നതെന്ന് എനിക്ക് അറിയില്ല. അവരൊക്കെ അങ്ങനെ ആയിരിക്കാം. സെക്സിന് വേണ്ടയല്ല ഞാന്‍ കല്യാണം കഴിച്ചത്. അത് ഇല്ലെങ്കിലും ഈ ലോകത്ത് ജീവിക്കാന്‍ കഴിയില്ലേ. അത് ലൈഫിന്റെ ഒരു ഭാഗമാണെന്ന് മാത്രമേയുള്ളുവെന്നും ദിവ്യ പറയുന്നു.
എനിക്ക് 40 വയസ്സും ഇദ്ദേഹത്തിന് 49 വയസ്സുമാണ്. നാട്ടുകാർ പറയതുന്നത് 60 വയസ്സെന്നാണ്. അത് ആയിക്കോട്ടെ. ഞങ്ങള്‍ക്ക് പ്രശ്നമൊന്നും ഇല്ല. എനിക്ക് 40 അല്ല ഒരു അമ്പത് ആയിക്കോട്ടെ, എന്തായാലും ഞാന്‍ അല്ലേ താമസിക്കുന്നത്. ആർക്കാണ് പ്രശ്നം. 60 വയസ്സുള്ള ആളിന് കല്യാണം കഴിച്ചൂടെ. ആണായാലും പെണ്ണായാലും എത്ര വയസിലും കല്യാണം കഴിച്ചൂടെ. എന്തായാലും വിവാഹം ഇത്ര ആള് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്.
നമ്മളെ അറിയുന്ന ആളുകളൊക്കെ നല്ല അഭിപ്രായമാണ് പറഞ്ഞത്. അറിയാത്തവരാണ് ഇങ്ങനെ അധിക്ഷേപിക്കുന്നത്. എല്ലാവരും അങ്ങനെയേല്ല. അറിയാത്തവരിലും നല്ല അഭിപ്രായം പറഞ്ഞ നിരവധിയാളുകളുണ്ട്. മക്കളൊക്കെ നല്ല സന്തോഷത്തിലാണ്. കുടുംബക്കാരൊക്കെ ഒപ്പം നിന്നും. മക്കള്‍ക്ക് വേണ്ടിയാണ് ഇത്രയും കാലം ജീവിച്ചത്. അവരാണ് വിവാഹത്തിന് നിർബന്ധിച്ചത്. മക്കള്‍ക്ക് ഞാന്‍ കൊടുത്ത കരുതലാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, ഗുരുവായൂരില്‍ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. തങ്ങള്‍ ഒന്നിക്കാന്‍ പോകുന്നുവെന്ന വിവരം ഇരവരും തലേ ദിവസം തന്നെ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications