'എന്ത് ധൈര്യത്തിലാണ്, ആരാ ചെയ്തേന്ന് എനിക്കറിയില്ല', പക്ഷേ; കടുപ്പിച്ച് ക്രിസ്; അത് ചെയ്തവർ കുടുങ്ങും
അടുത്തിടെയാണ് നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യ ശ്രീധറും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉയർന്നത്. ഇരുവരും വിവാഹബന്ധം വേർപിരിയുകയാണ് എന്ന തരത്തിൽ പോലും വാർത്തകൾ വന്നു. ഇപ്പോൾ ഇത്തരത്തിലുള്ള വാർത്തകൾക്കെതിരെ പ്രതികരിക്കുകയാണ് ക്രിസും ദിവ്യയും. യൂട്യൂബ് ചാനലുകളോടാണ് പ്രതികരണം. ഇതിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് ക്രിസ് വേണുഗോപാൽ പറഞ്ഞു.
വേർപിരിയുന്നുവെന്ന് ഞങ്ങളല്ല പറഞ്ഞത്, ആർക്കോ തോന്നിയ ചൊറിയാണ്. ആൾക്കാർക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ വേണ്ടി എന്ത് കിട്ടിയാലും കഥ അടിച്ചിറക്കുകയാണ് ക്രിസ് വേണുഗോപാൽ പറഞ്ഞു. മോശം കമന്റുകൾക്കെതിരെ കേസ് കൊടുക്കുന്നതിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്, പോലീസിൽ പരാതി നൽകും അതുകൂടാതെ കേസ് കൊടുക്കും. എന്തും എഴുതാം എന്ന തോന്ന്യവാസം പ്രോത്സാഹിപ്പിക്കുന്നത് പോലെയാകും മിണ്ടാതിരുന്നാൽ , ആരെങ്കിലും പ്രതിരിക്കണം, ഞങ്ങൾ എന്തായാലും പ്രതികരിക്കും, ക്രിസ് പറഞ്ഞു.

' എനിക്ക് ആരൊക്കയോ മെസേജ് അയച്ചു നിങ്ങൾ പിരിഞ്ഞോ എന്താണ് സത്യവാസ്ഥ എന്ന് ചോദിച്ച്. ഞാൻ ചോദിച്ചു ആ ന്യൂസ് ഒന്ന് പോസ്റ്റ് ചെയ്യാൻ പറ്റുമോ, ഞാൻ ആ ന്യൂസ് കണ്ടിട്ടില്ല എന്ന്,' ദിവ്യ പറഞ്ഞു. ഞങ്ങളുടെ ജീവിതം എങ്ങനെ പോകുന്നുവെന്ന് ചോദിച്ചാൽ അത് യൂട്യൂബർമാർക്കല്ലേ അറിയൂ, ഞങ്ങൾ എന്താണ് ചെയ്യുന്നത്, നാളെ എന്താണ് ചെയ്യേണ്ടത് എന്ന് പറയുന്നത് നിങ്ങളൊക്കെയാണ്. അത് എന്ത് ധൈര്യത്തിലാണ് ചെയ്യുന്നത് എന്ന് എനിക്കറിയില്ല, ആരാ ചെയ്യുന്നത് എന്ന് എനിക്കറിയില്ല, പക്ഷേ കൊള്ളാം, അത്തരം ചാനലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്, ക്രിസ് പറഞ്ഞു.
ഞങ്ങൾ ഹാപ്പിയാണ്, അത് കണ്ടിട്ട് ചൊറിയുള്ള ആളുകൾ പലതും എഴുതുന്നു, ഞങ്ങളെ അത് ബാധിക്കുന്നില്ല, ഈ പറഞ്ഞ ആൾക്കാർ ആ പറഞ്ഞ ഓരോ വാക്കിനും അവർ അത് എന്തിന് പറഞ്ഞു എന്ന് ആലോചിക്കുന്ന തരത്തിൽ ഞങ്ങൾ ആക്ഷന് പിറകേ പോകും. കാരണം പറയുമ്പോൾ സൂക്ഷിച്ച് പറയണം, അദ്ദേഹം പറയുന്നു.
നിയമം അറിയാത്താളുടെ അടുത്ത് കളിച്ചിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു, ഇത് ഞാൻ നിയമം പഠിച്ച് പ്രാക്ടീസ് ചെയ്യുന്ന ആളാണ്. എന്റെയടുത്ത് കളിക്കുമ്പോൾ സൂക്ഷിച്ച് കളിക്കണമായിരുന്നു. ഇനിയിപ്പോൾ കളിച്ചുകഴിഞ്ഞു, എന്ത് ചെയ്യാൻ പറ്റും. ഞങ്ങൾ ഞങ്ങളുടെ കളി തുടങ്ങിക്കഴിഞ്ഞു. നിങ്ങൾക്ക് ഉടൻ തന്നെ ന്യൂസ് ഉണ്ടാകും, ന്യൂസ് കേൾക്കാൻ എത്ര പേരുണ്ടാകും എന്ന് എനിക്കറിയില്ല, ആർക്കൊക്കെ വരിക എന്ന് ഞങ്ങൾക്കറിയില്ല, ക്രിസ് പറഞ്ഞു.


Click it and Unblock the Notifications