ഡിവോഴ്സിന് ശേഷം ഇഷ്ടപ്പെട്ടയാൾ മരിച്ചു, പിന്നീടാണ് ദിവ്യ ജീവിതത്തിലേക്ക് വന്നത്;തുറന്നുപറഞ്ഞ് ക്രിസ് വേണുഗോപാൽ
തന്റെ ആദ്യ ഭാര്യയെ കുറിച്ചും വിവാഹ ബന്ധം പിരിയാൻ ഉണ്ടായ കാരണത്തെ കുറിച്ചും വെളിപ്പെടുത്തി സീരിയൽ താരം ക്രിസ് വേണുഗോപാൽ. മുൻ ഭാര്യ വളരെ അധികം ടോക്സിക് ആയിരുന്നുവെന്നാണ് ക്രിസ് ആരോപിക്കുന്നത്. തന്റെ വീട്ടുകാർക്കൊപ്പം പോലും നിൽക്കാൻ അനുവദിക്കാത്ത വ്യക്തിയാണെന്നും സഹികെട്ട അവസ്ഥയിലാണ് ബന്ധം അവസാനിപ്പിച്ചതെന്നും ഫൈനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
'എന്റെ കുടംബത്തന്റെ കൂടെ ഞാൻ നിക്കാൻ പാടില്ല എന്ന് ചിന്തിച്ചിരുന്നയാളാണ് എന്റെ മുൻ പങ്കാളി. എനിക്ക് അത് അംഗീകരിക്കാൻ കഴിയുമായിരുന്നില്ല, കാരണം എന്റെ മാതാപിതാക്കളെ എനിക്ക് നോക്കണമായിരുന്നു. ഫോൺ ചെയ്യാൻ പാടില്ല, വീട്ടിൽ ആരും വരാൻ പാടില്ല എന്നൊക്കെ പറയുമ്പോൾ ഞാൻ ഒരു പെറ്റ് സ്നേക്കോ അല്ലെങ്കിൽ സ്പൈഡറോ ഒക്കെ ആകണം. ഞാൻ അങ്ങനെയൊരാളല്ല, ഞാനൊരു മനുഷ്യനാണ്.

ക്രിസിന്റെ ആദ്യ ഭാര്യ പേര് പോലും മാറ്റാൻ തയ്യാറായിട്ടില്ല, അതിന് മുൻപ് വിവാഹം കഴിച്ചു എന്ന വിമർശനങ്ങൾക്കും ക്രിസ് മറുപടി നൽകി. 2018 ലാണ് ഞാൻ ദുബായിൽ നിന്നും തിരിച്ചുവരുന്നത്. വളരെ ഏറെ വിഷമിച്ചിട്ടാണ് ഞാൻ തിരിച്ചുവരുന്നത്. 2019 ൽ ഞാൻ ഡിവോഴ്സിന് അപേക്ഷിച്ചു. കേസ് നാല് വർഷത്തോളം നീണ്ടുനിന്നു. 2022 ലാണ് വിവാഹമോചനം നേടുന്നത്. ഞാൻ ജീവിതത്തിലേക്ക് മറ്റൊരാളെ ആഗ്രഹിച്ച് കഴിഞ്ഞ് അയാൾ മരിച്ച് പോയി. അതിനൊക്കെ ശേഷമാണ് ദിവ്യ ജീവിതത്തിലേക്ക് വന്നത്.
യുട്യൂബിലിപ്പോൾ ചിലർ ഇതാണ് എന്റെ മുൻ ഭാര്യ എന്നൊക്കെ പറഞ്ഞ് പോസ്റ്റിടുന്നുണ്ട്. നെറ്റിൽ തിരഞ്ഞാൽ കിട്ടും ഈ ഫോട്ടോസ് ഒക്കെ. ഞാൻ വിവാഹിതനായിരുന്നുവെന്നും വിവാഹമോചനം നേടിയെന്നുമൊക്കെ ഞാൻ സമ്മതിച്ച കാര്യമാണ്. അതുകൊണ്ട് ഡിവോഴ്സ് ആയാൽ എന്താണ് അവസ്ഥയെന്നൊക്കെ എനിക്ക് അറിയുന്ന കാര്യം തന്നെയാണ്.
കുറച്ച് വ്യൂ കൂടുതൽ കിട്ടാൻ വേണ്ടി ഒരാളുടെ ജീവിതത്തിൽ കരിവാരിത്തേക്കാൻ ശ്രമിച്ചാൽ ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നുണ്ട്. ഞാൻ ഇതുപോലെ മൗനം തുടർന്നാൽ ഈ പറയുന്നവർക്ക് എന്തെങ്കിലും ഒരു ഫലം ലഭിക്കും. അതെന്താണെന്നൊന്നും എനിക്ക് അറിയില്ല, പക്ഷെ ഒരു ഫീഡ് ബാക്ക് ഉണ്ടാകും', ക്രിസ് വേണുഗോപാൽ പറഞ്ഞു.
അതേസമയം തന്റെ സുഖജീവിതത്തിന് വേണ്ടി മക്കളെ ഉപേക്ഷിച്ച് പോയൊരു അമ്മയല്ല താനെന്നും ഇപ്പോൾ വീണ്ടുമൊരു വിവാഹം കഴിച്ചപ്പോൾ അനാവശ്യ ചർച്ചകൾ ഉണ്ടാകുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു.' എന്റെ മക്കളെ ഞാൻ ഇത്ര വരെ വളർത്തിക്കൊണ്ടുവന്നില്ലേ. മകൾക്ക് 18 വയസായി. മകന് 9 വയസും. 18ാം വയസിലാണ് ഞാൻ ഒളിച്ചോടി പോകുന്നത്, 32 ലാണ് തിരികെ വരുന്നത്. എനിക്കും നല്ലൊരു ജീവിതം കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു. അത്രയുംകൊല്ലം ഞാൻ അടിയും ചീത്തവിളിയുമൊക്കെ കേട്ട് നിന്നതാണ് ഞാൻ. അതിനെ കുറിച്ചൊന്നും ആർക്കും അറിയേണ്ട. 60 വയസുള്ളൊരാളാണ് കെട്ടിയെന്നൊക്കെ പറഞ്ഞാണ് ചർച്ച', ദിവ്യ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു ക്രിസിന്റേയും ദിവ്യയുടേയും വിവാഹം. ഇരുവരും ഗുരുവായൂരിൽ വെച്ചാണ് വിവാഹിതരായത്.












Click it and Unblock the Notifications