ദിവ്യയ്ക്ക് ഞെട്ടാൻ സൗകര്യമില്ല, അവൾക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം; ക്രിസ് വേണുഗോപാൽ പറയുന്നു
സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിവാഹമായിരുന്നു സീരിയൽ താരങ്ങളായ ക്രിസ് വേണു ഗോപാലിന്റെയും ദിവ്യാ ശ്രീധറിന്റെയും വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. സിനിമ - സീരിയൽ താരങ്ങൾ വിവാഹിതരാകുമ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് സാധാരണമാണ്. എന്നാൽ ക്രിസിന്റെയും ദിവ്യയുടെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല കാര്യങ്ങൾ.
ആദ്യമാദ്യം അഭിനന്ദനങ്ങൾ ആയിരുന്നവെങ്കിൽ പിന്നീട് പരിഹാസമായി. അപ്പൂപ്പനെയാണോ കല്യാണം കഴിച്ചത് എന്ന തരത്തിൽ ചോദ്യങ്ങൾ വന്നു. ക്രിസിന്റെ രൂപമായിരുന്നു കാരണം. നീണ്ടനരച്ച മുടിയും താടിയും കണ്ടപ്പോൾ ക്രിസിന് ദിവ്യയെക്കാൾ ഒരുപാട് പ്രായം ഉണ്ടെന്ന് കരുതിയാണ് പലരും പരിഹസിച്ചത്.

എന്നാൽ ക്രിസിന് 49 വയസ്സ് മാത്രമാണ് പ്രായം. രണ്ടുപേരും തമ്മിൽ വലിയ പ്രായവ്യത്യസം ഇല്ല. ക്രിസിന്റെ മുടിയും താടിയും നരച്ചിരിക്കുന്നത് കൊണ്ട് തനിക്ക് ഒരു പ്രശ്നവുമില്ലെന്ന് ദിവ്യയും പറഞ്ഞിരുന്നു. ഇപ്പോൾ വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ കൂടുതൽ കാര്യങ്ങളെക്കുറിച്ച് ഇരുവരും മനസ്സ് തുറക്കുകയാണ്.
ഇത്തരത്തിൽ കമന്റ് ഇടുന്നത് കുറച്ച് കഴിയുമ്പോൾ മാറുമെന്നാണ് ക്രിസ് പറയുന്നത്. " കുളമ്പ് രോഗം പോലെയുള്ള ഒരു രോഗമാണ് കമന്റ് രോഗം കുറച്ച് കഴിയുമ്പോൾ അത് മാറിക്കോളും. സെക്ഷ്വൽ ഫ്സ്ട്രേഷൻ, അസൂയ, കണ്ണുകടി, അതിലേതെങ്കിലും ആവാം. അതല്ല ഒരാൾ സമാധാനത്തോടെ ജീവിക്കുന്നത് ഇഷ്‍ടമല്ലാത്തവരുമാവാം. " ക്രിസ് പറയുന്നു.
താൻ വയസ്സനല്ലെന്നും കളർ അടിച്ച് തന്റെ പ്രായം മറച്ചിവെയ്ക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ക്രിസ് പറയുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് തനിക്കും അച്ഛനും ഒരുമിച്ച് മുടി നരച്ചതെന്നും തലമുടി കളർ അടിച്ചാൽ സുന്ദരനാവുമെന്ന കുട്ടേട്ടൻ സിൻഡ്രോം ഒന്നും തനിക്കില്ലെന്നും ക്രിസ് പറയുന്നു.
" ഞാൻ ഇങ്ങനെയാണ്. ഇതുപോലെ സ്വീകരിക്കാൻ കഴിയുന്നവർ മാത്രം ചെയ്താൽ മതി. എന്റെ വിദ്യാർത്ഥികൾക്കും പ്രഭാഷണത്തിന് പോകുമ്പോൾ അവർക്കുമൊക്കെ ഞാൻ സ്വീകാര്യനാണ്. എന്റെ കാര്യങ്ങൾ തുറന്നുപറയാൻ എനിക്ക് മടിയില്ല, വീട്ടുകാരുടെ മുന്നിൽ മാത്രമല്ല, നാട്ടുകാരുടെ മുന്നിലും ഞാൻ ഒറിജിനലാണ്, " അദ്ദേഹം പറഞ്ഞു.
ഇപ്പോൾ എല്ലാവർക്കും ഫേയ്ക്ക് ആവാനാണ് ഇഷ്ടം, സോഷ്യൽ മീഡിയയിൽ ചിലർ പറയുന്നത് ദിവ്യ എല്ലാം അറിഞ്ഞിട്ട് ഞെട്ടി എന്നാണ് ദിവ്യയ്ക്ക് ഞെട്ടാൻ സൗകര്യമില്ല. അവൾക്ക് എല്ലാ കാര്യങ്ങളും നേരത്തെ അറിയാം, ക്രിസ് വേണുഗോപാൽ പറഞ്ഞു. ക്രിസിന്റെ താടി കണ്ടിട്ട ഒരുപാട് പേർ ചോദിച്ചിരുന്നു ഒരുപാട് പ്രായമുള്ള ആളെയാണോ വിവാഹം ചെയ്തെന്ന്, അവരൊന്നുമല്ലല്ലോ താനല്ലെ കൂടെ ജീവിക്കേണ്ടത് എന്നും ദിവ്യ നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications