Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ് വേണുഗോപാൽ വെളിപ്പെടുത്തുന്നു; 'ആദ്യ ഭാര്യ ടോക്സിക്കിനും മുകളിൽ,തന്നോട് കാണിച്ചത്'

കഴിഞ്ഞ ദിവസമായിരുന്നു സീരിയൽ താരം ക്രിസ് വേണുഗോപാലും നടി ദിവ്യ ശ്രീധറും തമ്മിലുള്ള വിവാഹം. ഇരുവരുടേതും രണ്ടാം വിവാഹമായിരുന്നു. ‌തന്റെ ആദ്യ ബന്ധം പിരിഞ്ഞതിനെ കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ദിവ്യ മാധ്യങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ക്രിസ് തന്റെ ആദ്യ ബന്ധത്തിന് സംഭവിച്ചത് എന്താണെന്ന് ഇതുവരേയും പറഞ്ഞിട്ടില്ല. ഇപ്പോഴിതാ ദിവ്യ ജീവിതത്തിലേക്ക് വന്നതും മുൻ വിവാഹ ബന്ധം പിരിയാൻ ഉണ്ടായ കാരണവുമെല്ലാം വെളിപ്പെടുത്തുകയാണ് അദ്ദേഹം. മഴവിൽ കേരളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

എന്റെ പേഴ്സണൽ ലൈഫിൽ എനിക്ക് ഉണ്ടായ നഷ്ടവും അതിനെ തുടർന്നുണ്ടായ ഒറ്റപ്പെടലുമെല്ലാം എന്‍റെ അനിയത്തിക്കുട്ടി കാണുന്നുണ്ട്. അവൾ എന്റെ എല്ലാ അവസ്ഥയും കണ്ടിട്ടുണ്ട്. എന്റെ അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട് എന്തിന് വേണ്ടിയാണ് ഞാൻ വീട്ടിലേക്ക് തിരിച്ചുവരുന്നതെന്ന്. ഡിവോഴ്സ് കഴിഞ്ഞ സമയത്ത് എന്താണ് ജീവിതത്തിലേക്ക് ഇനി വരാൻ ഉള്ളതെന്ന് ഒരു ധാരണയും ഇല്ലാത്ത അവസ്ഥയായിരുന്നു. ഞാൻ ആരായിരുന്നു എന്തായിരുന്നു, ഞാൻ വളർത്തിക്കൊണ്ടുവന്ന പ്രൊഫഷൻ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് 2018ലാണ് ഞാൻ എന്റെ കരിയർ മെന്റർപ്രൊഫഷണലായിട്ട് റീസ്റ്റാർട്ട് ചെയ്യുന്നത്. ലൈഫ് പല ജോലികളിൽ നിന്നും മാറി മെന്റൽപ്രൊഫഷണൽ ജോലി തുടങ്ങാൻ പ്രത്യേക കാരണമൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയൊര സമയത്ത് എന്റെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ എനിക്കൊരു കാരണം ഉണ്ടായി.

krissvenugopalnew-

ആ കാരണം എനിക്ക് 2021 ഒക്ടോബർ 7 ന് നഷ്ടപ്പെട്ട് പോയി. അതൊക്കെ എന്താണെന്ന് ദിവ്യക്ക് നന്നായി അറിയാം. അതൊക്കെ അറിഞ്ഞ് എന്റെ കൂടെയിരിക്കാം എന്ന് ധൈര്യത്തോടെ പറയാൻ തയ്യാറായ ഒരാളെ കണ്ടുപിടിക്കാൻ എന്റെ അനിയത്തിക്കുട്ടിക്ക് സാധിച്ചു. എന്നെ മനസിലാക്കാൻ തയ്യാറായി എന്ന് പറയാം. മനസിലാക്കി എന്ന് ആർക്കും പറയാൻ സാധിക്കില്ല. ആർക്കും ആരേയും മനസിലാക്കാൻ സാധിക്കില്ല. എന്നെ സ്വീകരിക്കാൻ മനസ് കാണിച്ച ദിവ്യയോടാണ് എനിക്ക് നന്ദി.

ആദ്യ ഭാര്യയുടെ പ്രശ്നം ഞാൻ ഒറ്റയ്ക്കൊരു ഡിപി ഇടാൻ പാടില്ല. രണ്ട് പേരും ഒരേ ഡിപി തന്നെ ഇടണം. എനിക്ക് ഫേസ്ബുക്കിൽ ഒരു ഫ്രണ്ടിനെ ആഡ് ചെയ്യണമെങ്കിൽ ആളുടെ കൂടി സമ്മതം ആവശ്യമാണ്. അത് ടോക്സിക്കൊന്നുമല്ല, അതിനേക്കാൾ കൂടുതലായിരുന്നു. എന്തിനാണ് ഇങ്ങനെ പോസ്റ്റിടുന്നത്, ബ്ലോഗ് എഴുതുന്നത്, ഇങ്ങനെ എന്തിന് എഴതി എന്നൊക്കെ ചോദിക്കുന്നത് ഒരു എഴുത്തുകാരൻ എന്ന നിലയിൽ, സോഷ്യൽ മീീഡയ പേഴ്സൺ എന്ന നിലയിൽ , ആർട്ടിസ്റ്റ് എന്ന നിലയിൽ ഒക്കെ ഞാൻ തോറ്റുപോകും.

ഇപ്പോഴും എന്റെ കൂടെയുള്ള ഡിപി ഉപയോഗിക്കുന്നത് എന്നെ തന്നെ ഓർത്ത് നിൽക്കുന്നൊരാൾ എന്നൊക്കെ ആളുകൾ പറഞ്ഞാൽ അതിനൊന്നും പറയാൻ ഇല്ല. അങ്ങനെയൊരാൾ ആയിരുന്നുവെങ്കിൽ എനിക്ക് ഒരു സാധാരണ ജീവിതം ഉണ്ടാകുമായിരുന്നു. അതുണ്ടായില്ലല്ലോ.

2019 ലാണ് വിവാഹമോചന നടപടികൾ തുടങ്ങുന്നത്. ആണ് പെണ്ണിനെ തല്ലിയാലും പെണ്ണ് ആണിനെ തല്ലിയാലും ആണിന്റെ ഭാഗത്ത് മാത്രമാണ് തെറ്റ് എന്ന് പറയുന്ന സമൂഹത്തോട് എനിക്കൊന്നും പറയാനില്ല. വിവാദമാക്കുന്നവർ ആക്കട്ടെ. പക്ഷെ ഞാൻ ജീവിച്ച ജീവിതം എനിക്ക് അറിയാം. ഞാൻ ആറടി മൂന്ന് ഇഞ്ച് പൊക്കമാണ്. മുൻ ഭാര്യ 5 അടി മൂന്ന് ഇഞ്ച് പൊക്കവുമാണ്. അതായത് ആ കുറവുള്ള ഒരടി എന്റെ മുഖത്താണ് കിട്ടിയതെന്ന് ഞാൻ തമാശക്ക് പറയാറുണ്ട്. പക്ഷെ അത് ശരിക്കും ആണ്. ഞാൻ ആരേയും കുറ്റപ്പെടുത്തുന്നില്ല. സ്നേഹക്കുറവ്, ടോക്സിസിറ്റി എന്നൊക്കെ പറഞ്ഞ് വീണ്ടുമൊരു ചർച്ച ക്രിയേറ്റ് ചെയ്യുന്നതിനോട് താത്പര്യമില്ല.

രണ്ട് വർഷം മുൻപ് വിവാഹമോചനം നേടിയ ആളാണ് ഞാൻ. അവരോട് ഞാൻ ഇപ്പോൾ വിവാഹം കഴിക്കുന്നതിനെ കുറിച്ച് പറയേണ്ട കാര്യമില്ലല്ലോ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+