Get Updates
Get notified of breaking news, exclusive insights, and must-see stories!

പാട്ടുകളുടെ പറുദീസ; മലയാളികളുടെ മനസ്സിൽ പതിഞ്ഞ 10 'ചിത്ര' ​ഗീതങ്ങൾ

മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയുടെ അറുപതാം പിറന്നാളാണ് ഇന്ന്. വർഷങ്ങളായി ആ സ്വരമാധുര്യത്തിൽ അലിഞ്ഞുചേർന്നവരാണ് മലയാളികൾ. മലയാളികളുടെ കാതുകളിൽ മാത്രമല്ല ആ മനോഹര ശബ്ദം ഒഴുകിയെത്തിയത്, വിവിധ ഭാഷകളിലായി 25000ൽ അധികം പാട്ടുകളാണ് ചലച്ചിത്രങ്ങൾക്കായി മാത്രം ചിത്ര പാടിയത്.

ദേശിയ പുരസ്‌കാരവും സംസ്ഥാന പുരസ്‌ക്കാരവും ഉൾപ്പെടെ
നിരവധി പുരസ്‌ക്കാരങ്ങൾ ചിത്രയെ തേടിയെത്തി. 2021 പത്മഭൂഷൺ പുരസ്‌ക്കാരവും ചിത്രയ്ക്ക് ലഭിച്ചു. ചിത്രയുടെ പാട്ട് കേൾക്കാതെ കടന്നുപോകുന്ന ദിവസം വളരെ കുറവായിരിക്കും. പക്ഷേ ചിത്ര പാടിയ പാട്ടുകളിൽ ഏത് പാട്ടാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ ആരായാലും ഒന്ന് കുഴങ്ങിപ്പോകും..

k s chithra

കാരണം അതത്ര എളുപ്പമുള്ള കാര്യമല്ല, ചിത്രയുടെ ശബ്ദത്തിൽ പിറന്ന ഓരോ പാട്ടിനോടും നമുക്ക് അത്രയേറെ വൈകാരിക ബന്ധം ഉണ്ടാകും. അതുകൊണ്ട് തന്നെ ഒരുപാട്ട് തിരഞ്ഞെടുക്കുക എന്നത് പ്രയാസമുള്ള കാര്യമാണെന്ന് നമുക്ക് ഓരോരുത്തർക്കും അറിയാം. പത്ത് എന്ന സംഖ്യയിൽ ഒതുങ്ങുതല്ല ആ സ്വരമാധുര്യം എന്ന ബോധ്യത്തോടെ തന്നെ മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ ചിത്രയുടെ 10 മലയാള ഗാനങ്ങൾ ആണ് ഇനി പറയാൻ പോകുന്നത്.

1. ഇന്ദു പുഷ്പം ചൂടിനിൽക്കും രാത്രി

വൈശാലി എന്ന സിനമയ്ക്ക് വേണ്ടി ചിത്ര പാടിയ മനോഹര ഗാനമാണ് ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രി എന്ന ഗാനം. എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് തന്നെയാണ് ഇന്ദുപുഷ്പം ചൂടി നിൽക്കും രാത്രി.ബോംബെ രവിയാണ് ഈ ഗാനത്തിന്റെ സംഗീത സംവിധാനം. ഒഎൻവി കുറിപ്പിന്റെ വരികൾ കൂടി ആയപ്പോൾ ഇരട്ടിമധുരമായി. ഈ ഗാനത്തിന് ചിത്രയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു.

2. മഞ്ഞൾപ്രസാദവും നെറ്റിയിൽ ചാർത്തി..

മലയാളികൾ മൂളി നടക്കുന്ന പാട്ടുകളിൽ ഒന്ന്. ഹരിഹരൻ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന സിനിമയിലെ ഗാനമാണിത്. ചിത്രയ്ക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത പാട്ട് കൂടിയാണ് ഇത്. ഒഎൻവി കുറിപ്പിന്റെ വരികൾക്ക് സംഗീതം നൽകിയത് ബോംബെ രവിയായിരുന്നു.

3. കാർമുകിൽ വർണ്ണന്റെ ചുണ്ടിൽ

നന്ദനം എന്ന സിനിമയിൽ നവ്യ നായർ അവതരിപ്പിച്ച ബാലമാണി എന്ന കഥാപാത്രത്തിന് പൂർണത കൊടുത്തത് ചിത്രയുടെ ശബ്ദത്തിലുടെ പിറന്ന കാർമുകിൽ വർണന്റെ ചുണ്ടിൽ എന്ന ഗാനമാണ് എന്ന് പറഞ്ഞാൽ കൂടുതലാവില്ല.. വരികളോട് ഇഴകിച്ചേർന്ന ചിത്രയുടെ ശബ്ദമാധുര്യം കൊണ്ട് തന്നെയാണ് ആ പേട്ട് കേൾക്കുന്തോറും നമ്മുടെ കണ്ണുകൾ ഈറനണിയുന്നത്.

4. കളഭം തരാം
വടക്കുംനാഥൻ എന്ന സിനിമയിലെ പാട്ട്. ആ സമയത്ത് തരംഗം സൃഷ്ടിച്ച പാട്ടുകളിൽ ഒന്നായിരുന്നു കളഭം താരം ഭാഗവാനെൻ മനസ്സും തരാം എന്ന പാട്ട്...അത്രയേറെ മനോഹരമായ വരികൾക്ക് രവീന്ദ്രന്റെ മാഷിന്റെ സംഗീതവും ചിത്രയുടെ ശബ്ദവും കൂടി ആയപ്പോൾ മലയാളികളുടെ ഹൃദയത്തിൽ എക്കാലവും കുടയിരിക്കുന്ന ഗാനങ്ങളിൽ ഒന്നായി മാറി.

5. ശശികല ചാർത്തിയ

ദേവരാഗം എന്ന സിനിമയിലെ എല്ലാ പാട്ടുകളും അതിമനോഹരമാണ്. എംഎം കീരവാണിയുടെ സംഗീതത്തിൽ ചിത്ര പാടിയ ശശികല ചാർത്തിയ എന്ന ഗാനം എടുത്തുപറയേണ്ടത് തന്നെയാണ്, സ്‌ക്രീനിൽ ശ്രീദേവി നിറഞ്ഞുനിന്നപ്പോൾ ശബ്ദത്തിലൂടെ ചിത്രയും നമ്മുടെ മനസ്സിൽ നിറഞ്ഞുനിന്നു.

6.ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാൻ
ഓരോ വരിയിലും കാത്തിരിപ്പിന്റെ വേദനയും പ്രതീക്ഷയുമൊക്കെ അനുഭവിച്ചറിയാൻ സാധിക്കുന്ന പാട്ട്. ബിച്ചു തിരുമലയുടെ വരികൾക്ക് അമൽ ജെറിയാണ് സംഗീതം നൽകിയത്. ഇന്നും നമ്മുടെ മനസ്സിൽ ആ ഗാനം ഒരു വിങ്ങലായി നിൽക്കുന്നത് ചിത്രയുടെ ശബ്ദത്തിന്റെ അത്ഭുതം കൊണ്ടുതന്നെയാണ്.

7. തങ്കത്തോണി തെൻ മലയോരം കണ്ടേ..

കൈതപ്രം ദാമോദരന്റെ വരികകൾക്ക് ജോൺസൺ മാസറ്റർ സംഗീതം നൽകിയ ഈ ഗാനം ഇഷ്ടപ്പെടുന്ന ഒരു തലമുറയുണ്ട്. മഴവിൽക്കാവടി എന്ന ചിത്രത്തിലെ ഈ പാട്ട് ഏറെ ഹൃദ്യമാണ്.

8. എന്തുപറഞ്ഞാലും നീ എന്റേതല്ലേ വാവേ...

അച്ചുവിന്റെ അമ്മ എന്ന സിനിമയിലെ മനോഹരഗാനം. അമ്മയും മകളും തമ്മിലുള്ള ആത്മബന്ധം വരച്ചുകാട്ടുന്ന വരികൾക്ക് നമുക്ക് മറ്റൊരു ശബ്ദം ആലോചിക്കാൻ കൂടി സാധിക്കില്ല.

9. രാജ ഹംസമേ

ചമയം എന്ന സിനിമയിലെ ഗാനമാണിത്. ജോൺസൺ മാഷുടെ സംഗീതവും ചിത്രയുടെ സ്വരമാധുര്യവും കൂടി ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് അതിമനോഹരമായ ഒരു മെലഡി ഗാനം ആയിരുന്നു.

10. തീരമേ തീരമേ

മാലിക് എന്ന സിനിമയ്ക്ക് വേണ്ടി സുഷിൻ ശ്യാമിന്റെ സംഗീതത്തിൽ ചിത്ര പാടിയ മനോഹര ഗാനം. കാലമെത്ര കഴിഞ്ഞാലും ചിത്രയുടെ സ്വരമാധുര്യം അതുപോലെ തന്നെ നിലനിൽക്കും എന്നതിന് ഈ ഗാനം തന്നെ ഒരു ഉദാഹരണമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+