റിയാലിറ്റി ഷോ, സിനിമ; കെ എസ് ചിത്ര പാടാൻ വാങ്ങുന്ന പ്രതിഫലം എത്ര, മണിക്കൂറുകൾക്ക് ലക്ഷങ്ങളോ?
ഇന്ന് കെ എസ് ചിത്രയുടെ പിറന്നാൾ ആണ്. ചിത്രയുടെ പാട്ട് കേൾക്കാതെ ഒരു ദിവസമെങ്കിലും കടന്നുപോകുമോ എന്ന് സംശയാമാണ്. എത്രയോ വർഷങ്ങളായി ആ ശബ്ദ മാധുര്യം നമ്മൾ ആസ്വദിക്കുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി തുടങ്ങിയ ഭാഷകളിലൊക്കെ കെ എസ് ചിത്ര പാടിയിട്ടുണ്ട്. മലയാളകൾക്കെന്നും പ്രിയപ്പെട്ട ചിത്ര ചേച്ചിയാണ് കെ എസ് ചിത്ര.
വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും കെ എസ് ചിത്ര പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രാവശ്യം മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് ലഭിച്ചതും ചിത്രയ്ക്കാണ് (ആറ് തവണ ) . 2005- ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു. 2021-ൽ ചിത്രയ്ക്ക് പത്മഭൂഷൺ പുരസ്കാരവും ലഭിച്ചു.

ഇത്രയേറെ വർഷങ്ങളായി ഇത്രയേറെ ഭാഷകളിൽ പാടിയ ചിത്രയുടെ ആസ്തിയെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. കോടീശ്വരിയാണ് കെ എസ് ചിത്ര എന്നാണ് റിപ്പോർട്ടുകൾ. ഒരു പരിപാടിക്ക് മണിക്കൂറിന് തന്നെ ലക്ഷങ്ങൾ ആണ് ചിത്രയ്ക്ക് പ്രതിഫലം ലഭിക്കുന്നത് എന്നാണ് പറയുന്നത്. തമിഴ് , തെലുങ്ക് സിനിമകളിൽ ഒരു പാട്ടിന് 15 - 25 ലക്ഷം രൂപ വരെയും കന്നഡ സിനിമയ്ത്ത് ഏകദേശം 8 - 12 ലക്ഷം രൂപയുമാണ് ചിത്ര വാങ്ങുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ മണിക്കൂറുകൾക്കാണ് ചാർജെന്നും ഒരു ഷോയ്ക്ക് 15 ലക്ഷത്തിന് മുകളിൽ ലഭിക്കുമെന്നും ചില ചിലർ പറയുന്നു.
ചെന്നൈയിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തും ഫ്ലാറ്റുകളും ചിത്രയ്ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗുരുവായൂരപ്പന്റെ ഭക്തയാണ് ചിത്രയെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗുരുവാരയൂരപ്പനെ കണ്ടുതൊഴാനായി എത്തുമ്പോൾ താമസിക്കാനായി ഗുരുവായൂരിലും വീടുണ്ട് എന്ന് ഇടയ്ക്ക് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.
എഞ്ചിനീയറായ വിജയശങ്കറാണ് ചിത്രയുടെ ഭർത്താവ്. 1987-ലായിരുന്നു ഇവരുടെ വിവാഹം. പതിനഞ്ചുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ഇവർക്ക് നന്ദന എന്ന മകൾ പിറന്നു. 2011 ഏപ്രിൽ 14-ന് നന്ദന മരണപ്പെട്ടു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications