ചന്തുവായി എത്തി, ആമിറിന്റെ സഹതാരം, സിനിമ ഉപേക്ഷിച്ചു; കുനാല്‍ കപൂറിന്റെ ഇന്നത്തെ ജീവിതം ഇങ്ങനെ
ബോളിവുഡ് നടന് കുനാല്‍ കപൂറിനെ ഓര്‍മയുണ്ടോ? പെട്ടെന്ന് ഓര്മ വരാന്‍ യാതൊരു സാധ്യതയുമില്ല. കുറച്ച് കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് അദ്ദേഹം. സിനിമ തന്നെ ഉപേക്ഷിച്ചുവെന്നും സൂചനയുണ്ട്. രംഗ് ദേ ബസന്തി എന്ന ജനപ്രിയ ചിത്രത്തിലെ മനോഹരമായ വേഷം ചെയ്തത് കുനാല്‍ കപൂറായിരുന്നു. ഇനിയും മനസ്സിലായില്ലെങ്കില്‍ മലയാളികള്‍ക്ക് അറിയാവുന്ന ഒരു ചിത്രത്തെ കുറിച്ച് പറയാം.
ജയരാജ് സംവിധാനം ചെയ്ത വീരം എന്ന ചിത്രത്തില്‍ ചന്തുവായി വേഷമിട്ടത് കുനാല്‍ കപൂറാണ്. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിന്റെ കഥയാണ് ജയരാജ് സിനിമയാക്കിയത്. എന്നാല്‍ താരത്തിന്റെ കരിയറിന് എന്ത് പറ്റിയെന്ന് അറിയുമോ? എന്തുകൊണ്ട് സിനിമ ഉപേക്ഷിച്ചുവെന്നും ആര്‍ക്കും അറിയില്ല.കുനാല്‍ സിനിമയെല്ലാം ഉപേക്ഷിച്ച് ഇന്ന് ബിസിനസിലേക്ക് ചുവടുമാറിയിരിക്കുകയാണ്.

ഇന്ന് വളരെ വലിയൊരു ബിസിനസുകാരനാണ് കുനാല്‍ കപൂര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സ്വന്തമായി ഒരു കമ്പനി തുടങ്ങാന്‍ കുനാല്‍ തീരുമാനിച്ചത്. പെട്ടെന്നൊരു ദിവസം ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷനാവുകയായിരുന്നു കുനാല്‍. മികച്ച ക്യാരക്ടര്‍ റോളുകളിലേക്ക് അടക്കം കുനാലിനെ പലരും മനസ്സില്‍ കണ്ടിരുന്നു. എന്നാല്‍ ബോളിവുഡിനേക്കാള്‍ വലിയ നേട്ടം തനിക്ക് കമ്പനിയില്‍ നിന്നുണ്ടാക്കാന്‍ കഴിയുമെന്ന് കുനാല്‍ വിശ്വസിച്ചിരുന്നു.അതുപോലെ തന്നെ സംഭവിച്ചിരിക്കുകയാണ്.
കുനാലിന്റെ ബോളിവുഡ് കരിയറിനേക്കാള്‍ വലുതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ബിസിനസ് സാമ്രാജ്യം. രംഗ് ദേ ബസന്തിയില്‍ അസ്ലം എന്ന വേഷമാണ് കുനാല്‍ ചെയ്തത്. പിന്നീട് മികച്ച വേഷങ്ങള്‍ താരത്തെ തേടിയെത്തിയിരുന്നു. ക്രൗണ്ട്് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കീറ്റോയ്ക്ക് പിന്നിലെ ശക്തി കുനാലാണ്. ഇത് പലര്‍ക്കും അറിയില്ല.
കുനാല്‍ ഇങ്ങനെ ഒരു കമ്പനി നടത്തുന്നതായി ബോളിവുഡിലെ സുഹൃത്തുക്കള്‍ക്ക് പോലും അറിയില്ല. കീറ്റോയുടെ സഹ സ്ഥാപകരില്‍ ഒരാളാണ് കനാല്‍ കപൂര്‍. ഇത് ഇന്ത്യയില്‍ അതിപ്രശസ്തി നേടിയ കമ്പനിയാണ്. ദരിദ്രരായ ആളുകളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ഈ കമ്പനി പ്രവര്‍ത്തിക്കുന്നത്. 2012ലാണ് കുനാല്‍ ഈ കമ്പനി ആരംഭിച്ചത്. സഹീര്‍ ആദന്വാല, വരുണ്‍ സേഠ് എന്നിവരായിരുന്നു മറ്റ് പങ്കാളികള്‍.
അതേസമയം ബോളിവുഡില്‍ വിചാരിച്ച അത്ര വിജയം കൈവരിക്കാന്‍ കുനാലിന് സാധിക്കാത്തതും പുതിയ കമ്പനി തുടങ്ങാന്‍ കാരണമായിട്ടുണ്ട്. എന്‍ജിഒകള്‍ക്ക് സംഭാവന നല്‍കുന്നതിലും, സംരംഭകത്വത്തിലുമെല്ലാം കുനാല്‍ മുന്നിലായിരുന്നു. ഇതാണ് കീറ്റോ തുടങ്ങാന്‍ കുനാലിന് പ്രേരകമായത്. പതിനാറാം വയസ്സിലാണ് ആദ്യ സംരംഭം കുനാല്‍ ആരംഭിക്കുന്നത്. ഹോങ്കോങ്ങിലേക്ക് മാമ്പഴം കയറ്റി അയക്കുന്നതായിരുന്നു ബിസിനസ്.
ആ സമയത്ത് ഡിമാന്‍ഡ് വര്‍ധിച്ചതായിരുന്നു കാരണം.രണ്ടാമത്തേതാണ് കീറ്റോ. ഇത് സംരംഭകര്‍ക്കിടയില്‍ ഹിറ്റാവുകയും ചെയ്തു. 70 ശതമാനമാണ് കീറ്റോയുടെ വിജയ ശതമാനം. അതായത് ഭൂരിഭാഗം സമയത്തും ഇവര്‍ക്ക് ഒരു ആവശ്യത്തിനായി ഫണ്ട് രൂപീകരിക്കാന്‍ സാധിക്കാറുണ്ട്. 150 മില്യണാണ് ഇതുവരെ കീറ്റോ സ്വരൂപിച്ചത്. 1249 കോടി വരും ഇത്. കമ്പനിയുടെ മൊത്തം വരുമാനം 110 കോടിയാണ്. അതേസമയം കുനാലിന്റെ ആസ്തി 166 കോടി രൂപയാണ്.
-
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച












Click it and Unblock the Notifications