കുഞ്ചാക്കോ ബോബന്റെ പദ്മിനി, നസ്ലിൻ-മാത്യു കൂട്ടുകെട്ടിലിറങ്ങിയ നെയ്മർ..; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ ഇതാ
കൊച്ചി: മലയാളം അടക്കമുള്ള ഭാഷകളിൽ നിന്നായി ഈ മാസം ഒടിടിയിലെത്തുന്നത് ഒരുപിടി നല്ല ചിത്രങ്ങളാണ്. ഏറെ കയ്യടി നേടിയ മലയാള ചിത്രമായ നെയ്മർ, കുഞ്ചാക്കോ ബോബൻ , അപർണ ബാലമുരളി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ പദ്മിനി, ശിവകാർത്തികേയൻ നായകനായെത്തിയ മാവീരൻ, പോർ തൊഴിൽ തുടങ്ങിയ പടങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീമിംഗ് ആരംഭിക്കാനിരിക്കുന്നത്. സിനിമകളുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോമും തീയതിയുമൊക്കെ അറിയാം
പോർ തൊഴിൽ
ശരത് കുമാര്‍, അശോക് സെല്‍വന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘേനശ് രാജ സംവിധാനം ചെയ്ത ത്രില്ലർ ചിത്രമാണ് പോർ തൊഴിൽ. മലയാളിയായ നിഖില വിമൽ ആണ് ചിത്രത്തിലെ നായിക.റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിൽ എത്തുന്നത്. ബോക്സ് ഓഫീസിൽ 50 കോടി കലക്ഷൻ ചിത്രം നേടിയിരുന്നു. 11 സോണി ലിവിലൂടെയാണ് ചിത്രം എത്തുന്നത്.

മാവീരൻ
സംവിധാകൻ മഡോൺ അശ്വിൻ രചനയും സംവിധാനവും നിർവവഹിച്ച പൊളിറ്റക്കൽ ആക്ഷൻ ഡ്രാമയാണ് മാവീരൻ. 2021 ല്‍ ഏറെ പ്രേക്ഷക പ്രശംസ നേടിയ മണ്ടേല എന്ന ചിത്രം സംവിധാനം ചെയ്ത വ്യക്തിയാണ് അശ്വിൻ.ശിവകാർത്തികേയനാണ് ചിത്രത്തിൽ നായകൻ. സംവിധായകൻ മിഷ്കിന്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു. അദിതി ഷങ്കറാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സംവിധായകന്‍ ഷങ്കറിന്‍റെ മകളാണ് അദിതി. 11 ന് ചിത്രം അമസോൺ പ്രൈമിലൂടെ സ്ട്രീമിംഗ് ആരംഭിക്കും.
നെയ്മർ
സുധി മാഡിസൺ ആദ്യമായി കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് 'നെയ്മർ'. ഒരു നായക്കുട്ടിയെ കേന്ദ്രകഥാപാത്രമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മാത്യുവും നസ്ലിനും ആണ് ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. പുതുമുഖം ഗൗരി കൃഷ്ണയും കീർത്തനയുമാണ് നായികമാർ. തീയറ്ററിൽ വലിയ സ്വീകാര്യത നേടിയ ചിത്രം ഓഗസ്റ്റ് 8 ന് ഹോട്ട് സ്റ്റാറിലൂടെയാണ് പ്രേക്ഷരിലേക്ക് എത്തുന്നത്.
പദ്മിനി
തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ സിനിമകൾക്ക് ശേഷം സെന്ന ഹേഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അപർണ ബാലമുരളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. മഡോണ സെബാസ്റ്റ്യൻ, വിൻസി അലോഷ്യസ് എന്നിവർ മറ്റ് സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. തീയറ്ററിൽ മികച്ച പ്രതികരണമായിരുന്നു ചിത്രം നേടിയത്. 11 ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക.












Click it and Unblock the Notifications