Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഇവർക്കൊപ്പം'; വോട്ട് ചെയ്ത് കുഞ്ചാക്കോ ബോബൻ', സുരേഷ് ഗോപി ജയിക്കുമോ? താരങ്ങൾ പറഞ്ഞത്

ലോക്സസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സിനിമാ താരങ്ങൾ. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, ആസിഫ് അലി, സുരേഷ് ഗോപി, ശ്രീനിവാസൻ,ശ്രിയ രമേശ്, ആശ ശരത്ത്, രൺജി പണിക്കർ തുടങ്ങി നിരവധി താരങ്ങളാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്.

നടൻ ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും ആലപ്പുഴയിലാണ് വോട്ടു രേഖപ്പെടുത്തിയത്. കുഞ്ചാക്കോ ബോബനും ആലപ്പുഴയിലാണ് വോട്ട്. വികസനത്തിനാണ് തന്റെ വോട്ടെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. 'വികസനം തന്നെയാണ് ഏറ്റവും അടിസ്ഥാനപരമായ കാര്യം. അത് തിരിച്ചറിയുന്ന , രാഷ്ട്രീയബോധമുള്ള ജനതയാണ് നമ്മളെന്ന് ഞാൻ വിശ്വസിക്കുന്നു.ആ നിലയിൽ തന്നെ അങ്ങനെയുള്ളവർക്ക് അർഹിക്കുന്ന വിജയം ആശംസിക്കുന്നു. രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയാണ് എന്റേയും വോട്ട്. രാജ്യത്തിൻറെ വികസനത്തിന്റെ കൂടെയാണ് ഞാൻ എപ്പോഴും ഉണ്ടാകുക', വോട്ട് ചെയ്ത ശേഷം കുഞ്ചാക്കോ ബോബൻ പ്രതികരിച്ചു.

election6-

സ്ഥാനാർത്ഥികളായ തന്റെ സഹപ്രവർത്തകർ എല്ലാവിധ ആശംസകളും അറിയിക്കുകയാണെന്നായിരുന്നു വോട്ട് ചെയ്ത ശേഷം നടി ആശാ ശരത്തിന്റെ പ്രതികരണം. എല്ലാവർക്കും നീതി കിട്ടണമെന്നും അതിനായിരിക്കണം വോട്ടെന്നും നടി ശ്രിയ ശരൺ പ്രതികരിച്ചു. വോട്ട് ചെയ്യാൻ വോണ്ടിയാണ് തിരക്കുകൾ മാറ്റി വെച്ച് താൻ ഹൈദരാബാദിൽ നിന്ന് വന്നതെന്നും അവർ പറഞ്ഞു.

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ കുടുംബസമേതം കൊച്ചിയിലാണ് വോട്ട് രേഖപ്പെടുത്തിയത്. 'അടിസ്ഥാനപരമായി ഞാൻ ജനാധിപത്യത്തിന് എതിരാണ്. എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാൻ പഴുതുകളുണ്ട്. അതുകൊണ്ടാണ് എനിക്ക് താല്പര്യം ഇല്ലാത്തത്. അടുത്തകാലത്തൊന്നും ഇന്ത്യ കര കയറുന്ന യാതൊരു ലക്ഷണവുമില്ല'എന്നായിരുന്നു ശ്രീനിവാസൻ പറഞ്ഞത്. സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തോട് തനിക്ക് താത്പര്യമില്ലെന്നും ശ്രീനിവാസൻ വ്യക്തമാക്കി.

നടി മേനകയും ഭർത്താവ് നടനും നിർമ്മാതാവുമായ സുരേഷ് കുമാറും മകൾ രേവതിയും തിരുവന്തപുരത്താണ് വോട്ട് രേഖപ്പെടുത്തിയത്. എഴുപത്തിയഞ്ചു ശതമാനത്തിൽ കൂടുതൽ പോളിങ് പ്രതീക്ഷിക്കുന്നുവെന്നും ബി ജെ പി വലിയ വിജയം തന്നെ നേടുമെന്നും മേനക പറഞ്ഞു. തൊടുപുഴ ഇടവെട്ടി കുമ്മൻകല്ല് ബി ടി എം എൽ പി സ്കൂളിലെത്തിയാണ് ആസിഫ് അലി വോട്ട് ചെയ്തത്. തിരുവനന്തപുരം മണ്ഡലത്തിലെ കുമാരപുരം യുപി സ്കൂളിലാണ് നടൻ ഇന്ദ്രൻസ് വോട്ട് ചെയ്തത്. കൊച്ചിയിലായിരുന്നു നടൻ ഇന്ദ്രജിത്തും ഭാര്യ പൂർണിമയും വോട്ട് രേഖപ്പെടുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+