'ഇത് നീ എത്രമാത്രം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം'; പ്രിയയെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
മലയാളത്തിന്റെ ചോക്ലറ്റ് നായകനായി വന്ന കുഞ്ചാക്കോ ബോബൻ ഇന്ന് ഏത് റോളും തന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ചിരിക്കുകയാണ്. സൗമന്യും സുന്ദരനും ആയി മാത്രമാണ് ഒരു സമയത്ത് കുഞ്ചാക്കോ ബോബനെ സ്ക്രീനിൽ കണ്ടിരുന്നത്. എന്നാൽ രണ്ടാം വരവിൽ ചാക്കോച്ചന്റെ മറ്റൊരു മുഖമാണ് പ്രേക്ഷകർ കണ്ടത്.
വ്യത്യസ്തമായ റോളുകൾ ചെയ്ത് തുടർച്ചയായി ഹിറ്റുകൾ ഉണ്ടാക്കുന്ന വിജയ നായകൻ ആണ് ഇന്ന് കുഞ്ചാക്കോ ബോബൻ. ഇന്ന് അദ്ദേഹത്തിന്റെ വിജയം ഓഫീസർ ഓൺ ഡ്യൂട്ടിയിൽ എത്തിനിൽക്കുകയാണ്. ചിത്രത്തിന്റെ വിജയ ആഘോഷങ്ങൾക്കിടയിൽ ചാക്കോച്ചൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഭാര്യ പ്രിയയ്ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് അദ്ദേഹം പങ്കുവെച്ചത്. പ്രിയക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് കുറിപ്പ്.

എനിക്ക് ഇപ്പോൾ ലഭിക്കുന്ന സ്വീകാര്യതയ്ക്കായി നീ എത്രത്തോളം ആഗ്രഹിച്ചിട്ടുണ്ടെന്ന് എനിക്കറിയം, നീ എപ്പോഴും എന്റെ പിന്തുണയും വിമർശകയും സുഹൃത്തും സമ്മർദ്ദത്തെ പൊട്ടിച്ചെറിയുന്നവളുമാണ്. എന്റെ ഏറ്റവും വലിയ ആരാധികയുമാണ്.
അതിനാൽ എന്റെ ഈ വിജയത്തിന് കൂടുതൽ അർഹ നീയാണ്. നിന്റെ ഓഫീസർ അഥവാ ഹസ്ബന്റ് ഓൺ ഡ്യൂട്ടിയുടെ സ്നേഹവും സല്യൂട്ടും. ഓഫീസർ ഓൺ ഡ്യൂട്ട് വിജയിപ്പിച്ച എല്ലാവർക്കും നന്ദി എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചത്.
ദീർഘകാലത്തെ പ്രണയത്തിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരായത്. 2005 ഏപ്രിൽ രണ്ടിന് ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും വിവാഹം. ആദ്യ ചിത്രത്തിൽ തന്നെ കുഞ്ചാക്കോ ബോബന് ധാരാളം ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിരുന്നു.
ആരാധികമാർ ദിവസും പ്രണയലേഖനം അയച്ചിരുന്ന സമയം ഉണ്ടായിരുന്നു. എന്നാൽ ചാക്കോച്ചന്റെ പ്രണയം പ്രിയയോടായിരുന്നു. പ്രിയയും കുഞ്ചാക്കോ ബോബന്റെ ആരാധികയായിരുന്നു. പ്രിയയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കുഞ്ചാക്കോ ബോബൻ പറഞ്ഞിരുന്നു.
കുഞ്ചാക്കോ ബോബനെ ആദ്യമായി കാണുന്ന സമയത്ത് പ്രിയ പ്രീ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. ഒരുപാട് കാത്തിരുന്നതിന് ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷം പതിനാല് വർത്തിന് ശേഷം ആണ് പ്രിയക്കും കുഞ്ചാക്കോ ബോബനും കുഞ്ഞ് പിറന്നത്.
2019 ൽ ആണ് കുഞ്ഞ് ജനിച്ചത്. മകന്റെ വരവോട് കൂടി കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതം കൂടതൽ മനോഹരമായി. എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിനൊപ്പം ചെലവഴിക്കാൻ കുഞ്ചാക്കോ ബോബൻ സമയം കണ്ടെത്താറുണ്ട്...












Click it and Unblock the Notifications