വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാന്‍..: കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍
നായകനായി വേഷമിട്ട ആദ്യ ചിത്രമായി അനിയത്തിപ്രാവിന്റെ 28-ാം വാർഷിക ദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍. സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന , നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, എല്ലാ സഹപ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
നായകനായി അഭിനയിച്ച ആദ്യ സിനിമ പുറത്തിറങ്ങുമ്പോൾ പ്രതീക്ഷിച്ചതല്ല, 28 വർഷങ്ങൾക്കു ശേഷം ഇതുപോലൊരു കുറിപ്പ്. ഈ സ്നേഹം എനിക്ക് നൽകാൻ കാരണക്കാരായ ആയ പാച്ചിക്കക്കും നിർമാതാവ് സ്വർഗ്ഗചിത്ര അപ്പച്ചനും, അവരുടെ സുധിയുടെ നന്ദി. സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന , നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എൻ്റെ എല്ലാ സഹപ്രവർത്തകരോടും ഹൃദയം നിറഞ്ഞ നന്ദി.' കുഞ്ചാക്കോ ബോബന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു. വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ "ക്ലാരിറ്റി" അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ. വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും, വിവേകവും, പക്വതയും ആ പരാജയങ്ങൾ നൽകി
അതേസമയം കുറിപ്പിന് താഴെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരാണ് മുന്നോട്ട് വരുന്നത്. 'അന്ന് ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞങ്ങളൊക്കെ. പ്രണയം എന്തെന്ന് അറിഞ്ഞത് ഈ സിനിമയിലൂടെയാണ്. അന്നത്തെ ആ സ്പ്ലണ്ടർ ബൈക്ക് പോകുമ്പോൾ നോക്കി നിൽക്കും. ഉള്ളത് പറഞ്ഞാൽ അന്നത്തെ ചേച്ചിമാരുടെ എല്ലാ പ്രാക്കും നിങ്ങളുടെ കല്യാണത്തിന്റെ അന്ന് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്' എന്നാണ് ശ്രീജിത്ത് ശ്രീധരന്‍ എന്നയാള്‍ കുറിച്ചത്.
'ഈ ചിത്രം കേരളത്തിൽ ഉണ്ടാക്കിയ ഓളവും ചാക്കോച്ചൻ - ശാലിനി ജോഡി ഉണ്ടാക്കിയ തരംഗം പറഞ്ഞറയിക്കാന്‍ സാധിക്കില്ല. 97 ലെ ഏറ്റവും വലിയ ഹിറ്റ് ഗാനങ്ങളും ചിത്രവും ആയിരുന്നു അനിയത്തി പ്രാവ്. ഓ പ്രിയേ എന്ന ഗാനം ചിത്രം റിലീസ് ആകുന്നതിനു മുൻപേ ഹിറ്റ് ചാർട്ടിൽ ഇടം നേടി. ചിത്രത്തിന്റെ വിജയത്തിന് ശേഷം ഹിറ്റ് ആയ ഗാനമായിരുന്നു ഒരു രാജമല്ലി എന്ന ഗാനം. ആ വർഷം ഏറ്റവും കൂടുതൽ ഓഡിയോ കാസറ്റ് വിറ്റു പോയതും അനിയത്തി പ്രാവിന്റേതായിരുന്നു' മുഹമ്മദ് സിദ്ധീഖ് എന്നയാളും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications