'എടാ ദുഷ്ടാ ഇക്കാര്യം പറഞ്ഞില്ലല്ലോ നീ'; അഭിമുഖത്തിനിടെ റംസാന്റെ വെളിപ്പെടുത്തൽ, ഞെട്ടി ചാക്കോച്ചൻ
കുഞ്ചാക്കോ ബോബൻ നയകനായ ഓഫീസർ ഓൺ ഡ്യൂട്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ റംസാനും പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇപ്പോൾ ഒരു അഭിമുഖത്തിനിടെ റംസാൻ വെളിപ്പെടുത്തിയ കാര്യം കേട്ട് ഞെട്ടിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് റംസാൻ നൽകിയ മറുപടി കേട്ടപ്പോഴാണ് കുഞ്ചാക്കോ ബോബൻ അക്കാര്യം അറിയുന്നത്.
കുഞ്ചാക്കോ ബോബന്റെ രണ്ട് സിനിമകളിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം ചെയ്തത് താൻ ആയിരുന്നു എന്നാണ് റംസാൻ പറഞ്ഞത്. റേഡിയോ മാംഗോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അഭിനയിച്ച മറ്റ് രണ്ട് സിനിമകളേക്കാൾ ഓഫീസർ ഓൺ ഡ്യൂട്ടി തനിക്ക് വളരെ സ്പെഷ്യൽ ആണെന്നാണ് റംസാൻ പറഞ്ഞത്. കാരണം ചാക്കോച്ചന്റെ ചെറുപ്പകാലം ചെയ്താണ് താൻ സിനിമയിലേത്ത് വന്നതെന്നും ചാക്കോച്ചനെ എപ്പോൾ കാണുമ്പോഴും ആദ്യം മനസ്സിൽ വരുന്നത് അദ്ദേഹത്തിന്റെ ചെറുപ്പകാലം ചെയ്തതാണെന്നും റംസാൻ പറഞ്ഞു.
റംസാൻ പറഞ്ഞത് കേട്ട് കുഞ്ചാക്കോ ബോബൻ അമ്പരന്നു. തനിക്ക് ഈ വിവരം അറിയില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ത്രി കിങ്സ്, ഡോക്ടർ ലവ് എന്നീ ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന്റെ ചെറുപ്പകാലം ചെയ്തതെന്ന് റംസാൻ പറഞ്ഞു. ഷൂട്ടിംഗിൽ ഇത്രയും ദിവസം ഒരുമിച്ച് ഉണ്ടായിരിന്നിട്ടും ഇക്കാര്യം പറഞ്ഞില്ലല്ലോ എന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. ഷൂട്ടിംഗിൽ ഇത്രയും ദിവസം ഒരുമിച്ച് ഉണ്ടായിരുന്നിട്ടും ഒരുപാട് ഫുഡ് വാങ്ങി നൽകിയിട്ട് പോലും ഈ ദുഷ്ടൻ ഇത്രയും ആത്മബന്ധം ഉണ്ടായിരുന്നുവെന്ന് പറഞ്ഞില്ല, എന്നാണ് അദ്ദേഹം പറഞ്ഞത്.
റംസാന്റെ വാക്കുകൾ: സിനിമയിൽ ഒന്ന് തലകാണിച്ചാലെങ്കിലും മതിയെന്ന് കരുതിയിരുന്ന കാലത്താണ് ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിക്കാൻ അവസരം കിട്ടിയിത്. ത്രീ കിങ്സ്, ഡോക്ടർ ലവ് എന്നീ സിനിമകളിൽ ചാക്കോച്ചന്റെ കുട്ടിക്കാലം അഭിനയിച്ചത് ഞാനാണ്.
സിനിമ കാണുമ്പോൾ ചാക്കോച്ചന്റെ ചെറുപ്പം കാണിക്കുമ്പോൾ എന്റെ മുഖം വരുന്നതൊക്കെ വലിയ സന്തോഷത്തോടെയും അമ്പരപ്പോടെയും ഓർമ വരും. പിന്നീട് ഒരു പരസ്യത്തിൽ ഞാൻ ചാക്കോച്ചന്റെ ഡ്യൂപ്പായി അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സിനിമയുടെ അഭിമുഖത്തിനായി ഇരിക്കുമ്പോൾ സന്തോഷം, എന്നാണ് റംസാൻ പറഞ്ഞത്. ഓഫീസർ ഓൺ ഡ്യൂട്ടി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയാണ് രസകരമായ സംഭവം. വീഡിയോ വൈറലാവുകയും ചെയ്തു..












Click it and Unblock the Notifications