Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിരോധം സൂക്ഷിക്കാറുണ്ട്, അയാൾക്കെതിരെ ഞാൻ ഒന്നും ചെയ്യാറില്ല'; തുറന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ

തിരിച്ചുവരവിൽ മാറ്റങ്ങൾക്ക് വിധേയനായി സിനിമകൾ ചെയ്യുമ്പോൾ അത് തനിക്ക് വലിത ഉത്തരവാദിത്തം കൂടിയാണ് നൽകിയിരിക്കുന്നതെന്ന് കുഞ്ചാക്കോ ബോബൻ. നല്ല സിനിമകൾ പ്രേക്ഷകർക്ക് കൊടുക്കണമെന്ന വാശിയും ആഗ്രഹവും ഒരു കമ്മിറ്റ്മെന്റും ഉത്തരവാദിത്തവും കൂടി ഉള്ളത് കൊണ്ടാണ് നല്ല റോളുകൾ സംഭവിക്കുന്നത്. മലയാളം പോലുള്ള ഒരു സിനിമ മേഖലയിൽ ഒരാഗ്രഹവും ഇല്ലാതെ എത്തിയിട്ട് 27 വർഷത്തോളം മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ നിൽക്കുകയെന്നത് വലിയ ഭാഗ്യമായാണ് താൻ കരുതുന്നതെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ജീവിത്തിൽ എല്ലാ കാര്യങ്ങളേയും പോസിറ്റീവായി നോക്കിക്കാണുന്ന ആളാണ്. കുഞ്ഞില്ലാതിരുന്നപ്പോൾ ഏറെ വിഷമം ഉണ്ടായിരുന്നു. എന്നാൽ ദൈവം കൈവിടില്ലെന്ന വിശ്വാസം ഉണ്ടായിരുന്നു. നല്ല രീതിയിൽ തന്നെ ആ വിശ്വാസം ദൈവം ഞങ്ങളുടെ കൈയ്യിൽ കൊണ്ടുതന്നു. സിനിമയിൽ നിന്നാണെങ്കിലും പ്രതീക്ഷിക്കാത്ത അംഗീകാരമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. അതിന് ഞാൻ അർഹനാണോയെന്ന തോന്നൽ പോലും എനിക്കുണ്ട്.

kunchacko

മകൻ വളർന്ന് വരുമ്പോൾ ഞാൻ കൂടുതൽ ചെറുപ്പമാകുകയാണ്. കാരണം എല്ലാ ആൺമക്കൾക്കും അവരുടെ ഹീറോ അവരുടെ അച്ഛനായിരിക്കും. എന്റെ ശക്തിയും മസിലും ഞാൻ എത്ര പേരെ ഇടിക്കും എന്നൊക്കെയാണ് അവൻ നോക്കുന്നത്. അതായത് ഞാൻ എപ്പോഴും ചാർജ് ആയി ഓണായി അപ്പോൾ നിൽക്കേണ്ടി വരും. അതിനുള്ള ശ്രമം എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറണ്ട്. അത് എന്നെ ചെറുപ്പമാക്കുന്നുണ്ട്.

വീട്ടിലെ ഏറ്റവും വലിയ വിമർശക പ്രിയ തന്നെയാണ്. അമ്മ എന്നെ വിമർശിക്കാറില്ല. സിനിമ വിജയിച്ചില്ലെങ്കിലും നല്ല കഥാപാത്രമല്ലെങ്കിലും കുഴപ്പമില്ലെട നീ നന്നായി ചെയ്തുവെന്ന് പറയും. സമാധാനിപ്പിക്കും. പക്ഷെ ഇപ്പോൾ കുറച്ച് കൂടി കാര്യമായി അഭിപ്രായങ്ങൾ പറയുന്നുണ്ട്. ബോഗെയ്ൻവില്ല കണ്ടപ്പോൾ ആദ്യമായി മോനോട് എനിക്കും ദേഷ്യം തോന്നി എന്ന് പറഞ്ഞു.

സ്വന്തമായി പരീക്ഷണത്തിന് തയ്യാറാകുന്നത് തിരിച്ചുവരവിലാണ്. തിരിച്ചുവരവിലാണ് ലാൽ ജോസുമായി ഞാൻ കൂടുതൽ അടുക്കുന്നത്. അദ്ദേഹമാണ് എന്നോട് പറയുന്നത് ഈ നിലയിൽ പോയാൽ പണി പാളും മാറ്റങ്ങൾക്ക് വിധേയനാകണമെന്ന്. അതിന്റെ ഗുണങ്ങളൊക്കെ പതിയെ ഉണ്ടായിട്ടുണ്ട്. തിരിച്ചുവരവിൽ എന്നോടുള്ള സമീപനത്തിൽ സിനിമയിലെ മറ്റാർക്കും ഒരു വിരോധവും ഉണ്ടായിട്ടില്ല. എന്റെ അവസ്ഥ സ്വയം മനസിലാക്കിയ ആളാണ് ഞാൻ. അതാണ് തിരിച്ചുവരവിൽ എന്റെ മുൻപത്തെ സ്റ്റാർഡവും പരിഗണനയും എനിക്ക് വേണമെന്ന് ഞാൻ വാശിപിടിക്കാത്തതിന്റെ കാരണവും. എനിക്ക് ശേഷം വന്ന ആളുകൾക്ക് ലഭിക്കുന്ന പരിഗണന എനിക്കും വേണമെന്ന് ഞാൻ നിർബന്ധം പിടിച്ചിട്ടേ ഇല്ല. അത് യാഥാർത്ഥ്യം ഉൾക്കൊള്ളുന്നത് കൊണ്ടാണ്.

എന്റെ മാർക്കറ്റ് ഇല്ലെന്ന് തിരിച്ചറിഞ്ഞ് പതുക്കെ പതുക്കെയാണ് ഞാൻ തിരിച്ചുവന്നത്. അതിന് പലരും സഹായിച്ചിട്ടുണ്ട്. തിരിച്ചുവരവിൽ മൾട്ടി സ്റ്റാർ സിനിമകൾ സ്വാഭാവികമായി സംഭവിച്ചതാണ്.

പൊതുവെ മനസിൽ വിരോധം സൂക്ഷിക്കുന്ന ആളാണ് ഞാൻ. പക്ഷെ അയാൾക്കെതിരെ ഒന്നും ചെയ്യാറില്ല. അതിനെക്കാൾ നല്ല രീതിയിൽ ജീവിച്ച് കാണിക്കുകയെന്നതാണ് എന്റെ ലൈൻ. എന്നെ ദ്രോഹിച്ച ഒരാളെ നേരിൽ കാണുകയാണെങ്കിൽ പരമാവധി ഒഴിവാക്കി പോകും. സംസാരിക്കേണ്ട സാഹചര്യം വന്നാൽ കാഷ്വൽ ആയി സംസാരിക്കും. ഒരു ഫർണിച്ചറിനോടെന്ന പോലെയായിരിക്കും പെരുമാറ്റം', താരം വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+