'കുന്നംകുളം രൺബീർ കപൂറിന് കിട്ടി ബോധിച്ചു', ആര്യനെ പൊളിച്ചടുക്കി മോഹൻലാൽ, ചിരിച്ച് ആരാധകർ
ബിഗ് ബോസ് മലയാളം സീസണ്‍ 7 തുടങ്ങി ഒരു മാസം ആകുമ്പോള്‍ പ്രേക്ഷകരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഹേറ്റ് വാങ്ങിക്കൂട്ടിയ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ആര്യന്‍ കതൂരിയ. ഇതിനകം തന്നെ പാല്‍ക്കുപ്പിയെന്നും അമൂല്‍ ബേബിയെന്നും കുന്നംകുളം രണ്‍ബീര്‍ കപൂര്‍ എന്നും നിരവധി ഇരട്ടപ്പേരുകള്‍ ആര്യന് വീണ് കഴിഞ്ഞിട്ടുണ്ട്.
ടാസ്‌കുകളിലൊക്കെ മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ആര്യന്‍ പണിപ്പുര ടാസ്‌കില്‍ തല മൊട്ടയടിക്കാന്‍ തയ്യാറാവാതിരുന്നതും അതിന് പല നിലപാടുകളെടുത്തതും ഹൗസിനകത്തും പുറത്തും ആര്യന് വിമര്‍ശനങ്ങളും ട്രോളുകളും നേടിക്കൊടുത്തു. അനുമോളെ ഗ്രൂപ്പായി ബുള്ളി ചെയ്യുന്നതിലും ആര്യനെതിരെ വിമര്‍ശനമുണ്ട്.
ഇതൊന്നും പോരാതെ, വീക്കെന്‍ഡ് എപിസോഡില്‍ മോഹന്‍ലാലിനെ കളിയാക്കുന്ന തരത്തില്‍ സംസാരിച്ചതോടെ ലാലേട്ടന്‍ ഫാന്‍സും ഇളകി. മുട്ടത്തോട് പോലുളള തൊപ്പി ആര്യന്‍ അടക്കം നാല് പേര്‍ക്ക് വെക്കാനായി നല്‍കിയിരുന്നു. ഈ തൊപ്പി കുളിക്കുമ്പോഴും കിടക്കുമ്പോഴും വെക്കണോ എന്ന തരത്തിലുളള ആര്യന്റെ ചോദ്യമാണ് വ്യാപകമായി വിമര്‍ശിക്കപ്പെട്ടത്. ലാലേട്ടനോട് ബഹുമാനക്കുറവ് കാണിച്ച ആര്യനെതിരെ നടപടി വേണമെന്നും ഫാന്‍സ് ആവശ്യം ഉയര്‍ത്തി.

എന്തായാലും ഫാന്‍സിന്റെ പരാതി ബിഗ് ബോസും മോഹന്‍ലാലും തീര്‍ത്തിരിക്കുകയാണ്. ഈ വീക്കെന്‍ഡ് എപിസോഡില്‍ ആര്യന്‍ ഫ്രൈ ആണ് ബിഗ് ബോസ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ എപിസോഡില്‍ കൊടുക്കാത്ത മറുപടി നല്ല കനത്തില്‍ തന്നെ ഇത്തവണ മോഹന്‍ലാല്‍ ആര്യന് നല്‍കിയിട്ടുണ്ട്. മാത്രമല്ല മര്യാദയ്ക്ക് കളിച്ച് കൊള്ളണം എന്നുളള മുന്നറിയിപ്പും ആര്യന് കിട്ടി.
ആര്യന് എല്ലാത്തിനോടും ഒരു നെഗറ്റീവ് അപ്രോച്ച് ആണ്. ഹെല്‍മെറ്റ് വെക്കുന്ന കാര്യം പറഞ്ഞപ്പോള്‍ കുളിക്കുമ്പോള്‍ വെക്കണോ, കിടക്കുമ്പോള്‍ വെക്കണോ എന്നൊക്കെ ചോദിച്ചു. ഞാനും ബുദ്ധിയുളള ആളാണ്. അതുകൊണ്ടാണ് ഞാന്‍ നിങ്ങളുടെ മുന്നില്‍ വന്നിരിക്കുന്നത്. എനിക്ക് തിരിച്ച് പറയാന്‍ അറിയാം, മോഹന്‍ലാല്‍ പറഞ്ഞു. കുളിക്കുമ്പോള്‍ വെക്കാമോ എന്ന് താന്‍ ചോദിച്ചിട്ടില്ലെന്ന് ആര്യന്‍ പ്രതിരോധിച്ചു.
എന്നാല്‍ അങ്ങനെ തന്നോട് ചോദിച്ചുവെന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ ആര്യന്‍ സോറിയും പറഞ്ഞു. ധൈര്യം ഉണ്ടെങ്കില്‍ എന്നോട് കളിച്ചോളൂ, ഞാന്‍ തിരിച്ച് പറഞ്ഞോളാം. നമുക്ക് അത്യാവശ്യം ഒരാളുടെ റിഫ്‌ളക്‌സുകള്‍ മനസ്സിലാക്കാന്‍ പറ്റും. അതുകൊണ്ടാണല്ലോ എന്നെ ഇവിടെ കൊണ്ടിരുത്തിയിരിക്കുന്നത്. അപ്പോള്‍ മര്യാദയ്ക്ക് കളിക്കുക, മോഹന്‍ലാല്‍ പറഞ്ഞു.
ആര്യന് മറുപടി കൊടുത്തതില്‍ മോഹന്‍ലാല്‍ ഫാന്‍സ് സന്തോഷത്തിലാണ്. ചില പ്രതികരണങ്ങൾ ഇങ്ങനെ:
* ഇവൻ ഇതൊക്കെ അപ്പോ ചോദിച്ചപ്പോ തന്നെ മനസിലായി ഇത് ലാലേട്ടനെ ഒന്ന് ആക്കുന്നതാനാണെന്ന്.. അപ്പൊ തന്നെ തക്കതായ മറുപടി കൊടുക്കണമായിരുന്നു.. വൈകി ആണേലും കൊടുത്തല്ലോ അതുമതി.. ഒന്നുല്ലേലും പ്രായത്തിനു മൂത്തതാണ് എന്ന ചിന്ത എങ്കിലും വേണ്ടേ അവനു..
* നന്നായി ലാലേട്ടാ,, ലാലേട്ടനോട് മറു ചോദ്യം ചോദിച്ച അവനെ കയ്യിൽ കിട്ടിയാൽ, ഇറക്കി വിട് ആ ചെറുക്കനെ. അവന്റേം ജിസെൽ ന്റേം കോപ്രായങ്ങളും, അവന്റെ കഴിഞ്ഞ ആഴ്ചയിലെ ഊള ചോദ്യങ്ങളും കാരണം ഇപ്പൊ ലാലേട്ടൻ വരുന്ന എപ്പിസോഡ് മാത്രം കാണാൻ ഇഷ്ടം ഉള്ളൂ,, ഇതു പോലുള്ള വിവരംകെട്ടവന്മാർ ഈ ഷോയുടെ പേര് തന്നെ കളയും, പറ്റുമെങ്കിൽ അവനെ എല്ലാ ആഴ്ച്ചയിലും ഡയറക്റ്റ് എവിക്ഷൻ ൽ ഇടൂ പ്ലീസ് . ഇത്രയും അഹങ്കാരം പിടിച്ച അവനെ അതാണ് ചെയ്യേണ്ടത്,, അപ്പാനി ശരത്തും അവന്റെ കൂടെ കൂടുന്നുണ്ട്.
* ആര്യന്റെ വിചാരം അവന് മാത്രമേ ബുദ്ധിയുള്ളൂ അവൻ മാത്രമേ ഈ ഷോയിൽ നിക്കാൻ അർഹത ഉള്ളൂ എന്നൊക്കെ,, എന്താ ബാക്കിയുള്ളവർ അവിടെ ഊഞ്ഞാൽ ആടാൻ വന്നതാണോ,,,ബിഗ്‌ബോസ് ഷോ എല്ലാ സീസണും കാണുന്ന ഒരു പ്രേക്ഷക എന്ന നിലക്ക് ആദ്യമായിട്ടാണ് ഇതുപോലെ അഹങ്കാരം പിടിച്ച തലക്ക് വെളിവില്ലാത്ത സ്വയം പൊങ്ങി കാണുന്നത്,,അവന്റെ ഒരു 'രൺപീർ കപൂർ ',, ഊള അവൻ വെറുതെ ആ അനീഷേട്ടന്റേം, ഷാനവാസ് ചേട്ടന്റേം അനുന്റേം ഒക്കെ പുറകെ നടന്ന് സ്ക്രീൻ സ്പേസ് ഉണ്ടാക്കുകയാണ്,,അതുപോലെ തന്നെയാണ് ആ ചീവീട് പെണ്ണ് റെന എന്റെ പോന്നോ.ഈ രണ്ടും കൊള്ളാം വെറും വേസ്റ്റ്.
* ആര്യന്റെ അടപ്പ് തെറിച്ചു ഇത് കാണുന്നവർ എന്താ പൊട്ടന്മാർ ആണോ നീ ലാലേട്ടനോട് ചോദിച്ചതാണ് കുളിക്കുമ്പോഴും കിടക്കുമ്പോ വെക്കണോന്ന് ചോദിച്ചാൽ കേൾക്കാതിരിക്കാൻ എല്ലാവരോടും പുച്ഛമാണ് ഇവൻ എന്തോ വലിയ സംഭവം ആണെന്നാണോ വിചാരം.. എന്തായാലും ഇത് കലക്കി .
* ആര്യൻ ആരെയും ബഹുമാനിക്കണ്ട എന്നാൽ തരംതാഴ്ത്തി കളിയാക്കതെ ഇരുന്നൂടെ അവന്റ ധാരണ അവനാണ് കേമ്മൻ, പിന്നെ നെവിനും ജിസലും ഗെയ്മിന്റെ ഭാഗമായി എടുത്തു കൊണ്ട് വന്ന സാധനങ്ങൾ തിരിച്ചു എടുത്തു കൊണ്ട് പോയി ഇട്ടു അത് ശെരിക്കും അനുമോളെ ദ്രോഹിക്കുന്നതിനു പകരം തന്നെ, പിന്നെ ആര്യൻ അവളുടെ സാധനങ്ങൾ എറിഞ്ഞു കളഞ്ഞു എന്ന് നെവിനോട് രഹസ്യം പറഞ്ഞു അതെക്കെ ആ പ്രവർത്തി മോശം തന്നെ
* കലക്കി ലാലേട്ടാ അവന്റ അഹങ്കാരം ഇതോടെ തിരണം ചിലർ ചോദിക്കുന്നത് കണ്ടു അപ്പോൾ എന്താ ചോദിക്കാത്തത് ഇപ്പോൾ ചോദിക്കുന്നത് എന്ന് ലാലേട്ടനെ അവൻ എന്ന് വിളിച്ചില്ലേ അവൻ അവൻ ആരാ ലാലേട്ടനെ അവൻ ഇവൻ എന്ന് വിളിക്കാൻ ഗേയിം കളിക്കാൻ വന്നാൽ കളിച്ചിട്ട് പോണം തോന്നിവാസം പറയരുത് ഇനിയെങ്കിലും ആൾക്കാരെ എടുക്കുമ്പോൾ കുറച്ചു ബുദ്ധി ബോധം ഉള്ളവരെ തിരിഞ്ഞു എടുക്കുക..












Click it and Unblock the Notifications