'എന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, എനിക്ക് കംഫർട്ടബിൾ ആയ ഒരാളാണ് പ്രണവ്'; മനസ്സുതുറന്ന് സുരഭി
2018 ൽ പുറത്തിറങ്ങിയ, കുഞ്ചാക്കോ ബോബൻ നായകനായ കുട്ടനാടൻ മാർപാപ്പ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് സുരഭി സന്തോഷ്. നായികയുടെ അനുജത്തിയുടെ വേഷം ആണ് സുരഭി അവതരിപ്പിച്ചത്. ആദ്യ സിനിമയക്ക് പിന്നാലെ നിരവധി സിനിമകളിൽ സുരഭി അഭിനയിച്ചു.
ഒടുവിൽ അഭിനയിച്ച സിനിമ ധ്യാൻ ശ്രീനിവാസന്റെ ആപ് കൈസാ ഹോ എന്ന ചിത്രത്തിലാണ്. നടി എന്നതിലുപരി മോഡലും ക്ലാസിക്കൽ ഡാൻസറും അഭിഭാഷകയുമാണ് സുരഭി. രണ്ട്‍ ദിവസം മുൻപ് സുരഭി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ വൈറൽ ആയിരുന്നു, എന്നും എന്റേത് മാത്രം എന്ന ക്യാപ്ഷനോടെയായിരുന്നു സുരഭി ഫോട്ടോ പങ്കുവെച്ചത്.

ഇതിന് പിന്നാലെ ആരാണ് ഫോട്ടോയിലെ ആളെന്ന് അറിയാനുള്ള കാത്തരിപ്പിലായിരുന്നു സുരഭിയുടെ ആരാധകർ. ആ ഫോട്ടോയിൽ ആരാണ് എന്ന് സുരഭി പറഞ്ഞിരുന്നില്ല. ഇപ്പോൾ ആ വിശേഷം പങ്കുവെച്ചിരിക്കുകയാണ് സുരഭി. മനോരമ ഓൺലൈനിനോടാണ് സുരഭി ഇക്കാര്യം പറഞ്ഞത്.
പ്രേക്ഷകർ ഊഹിച്ചത് പോലെ വിവാഹിതയാവാൻ പോവുകയാണ് സുരഭി. വിവാഹ നിശ്ചയം വളരെ മുൻപ് കഴിഞ്ഞെന്നും ഇപ്പോഴാണ് തുറന്ന് പറയാൻ ഉള്ള സമയം എത്തിയെന്നും സുരഭി പറഞ്ഞു. മാതാപിക്കൾ നിശ്ചയിച്ചുറപ്പിച്ചതാണ് വിവാഹം. പ്രണവ് ചന്ദ്രൻ എന്ന ഗായകനാണ് താരത്തിന്റെ പ്രതിശ്രുത വരൻ. സരിഗമ ലേബലിലെ ആർട്ടിസ്റ്റാണ് ബോളിവുഡ് ഗായകനായ പ്രണവ്. മലയാളി തന്നെയാണ് പ്രണവ് എന്നും താരം പറഞ്ഞു. പയ്യന്നൂരാണ് ജന്മനാട്. ജനിച്ചുവളർന്നത് മുംബൈയിലാണ്.
മാർച്ചിൽ ആണ് ഇവർ ആദ്യമായി കണ്ടുമുട്ടിയതെന്നും വിവാഹ നിശ്ചയം കഴിഞ്ഞിട്ട് കുറച്ച് നാളായെന്നും താരം പറയുന്നു, വീട്ടുകാരുടെ നിർബന്ധത്തിൽ ആയിരുന്നു അന്ന് അത് അത് നടത്തിയത്. പിന്നീട് തങ്ങൾക്ക് മനസ്സിലാക്കാൻ കുറച്ച് സമയം വേണമെന്ന് തോന്നിയെന്നും അതുകൊണ്ടാണ് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ സൂചന ഇതുവരെ എവിടേയും നൽകാതിരുന്നതെന്നും സുരഭി പറഞ്ഞു.
ഇത്രയും നാൾ കൊണ്ട് തങ്ങൾ പരസ്പരം മനസ്സിലാക്കിയെന്നും ഒരുമിച്ച് പോകാൻ പറ്റുമെന്ന് മനസ്സിലാക്കിയെന്നും സുരഭി പറയുന്നു. അതാണ് ഇപ്പോൾ എല്ലാവരോടും ഈ വിവരം വെളിപ്പെടുത്താൻ തീരുമാനിച്ചത്. എന്റെ അഭിരുചികൾ മനസ്സിലാക്കുന്ന, എനിക്ക് കംഫർട്ടബിൾ ആയ ഒരാളാണ് പ്രണവ്.
മാർച്ച് 25നാണ് ഞങ്ങളുടെ വിവാഹം. തിരുവനന്തപുരം കോവളത്ത് വെച്ചായിരിക്കും എന്നും സുരഭി പറഞ്ഞു. തിരുവന്തപുരത്താണ് സുരഭിയുടെ വീട്. ബെംഗളൂരുവിലാണ് താമസിക്കുന്നത്, അഡ്വേക്കേറ്റ് ആയി ബെംഗളൂരുവിൽ പ്രാക്ടീസ് ചെയ്യുന്നു. അഭിനയവും കൂടെ തന്നെയുണ്ട്.












Click it and Unblock the Notifications