ഒറ്റപ്പെടലും അരക്ഷിതാവസ്ഥയുമുള്ള പ്രസവമുറികള്‍; മാറ്റം വേണ്ടേ? ചര്‍ച്ചകള്‍ക്കു വഴിതുറന്ന് ദിയയുടെ വ്ളോഗ്
സമൂഹ മാധ്യമങ്ങളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ദിയ കൃഷ്ണയുടെ പ്രസവം ചിത്രീകരിക്കുന്ന വീഡിയോ. യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ആറ് മില്യണിലേറെ വ്യൂസ് നേടി ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണിപ്പോഴുള്ളത്.
പ്രസവം പോലെയുള്ള സ്വകാര്യ നിമിഷങ്ങള്‍ പോലും സമൂഹ മധ്യത്തില്‍ ഇട്ട് കാശുണ്ടാക്കുന്നുവെന്ന ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കില്‍ പോലും ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കാണ് ദിയ കൃഷ്ണയുടെ വീഡിയോ തുടക്കം കുറിച്ചിരിക്കുന്നത്. ആശുപത്രികളിലെ ലേബര്‍ റൂമുകളില്‍ ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യം വേണോ വേണ്ടയോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.
വീഡിയോയിലെ ഏറ്റവും വലിയ ആകര്‍ഷണം എന്നത് കുടുംബാംഗങ്ങള്‍ ലേബര്‍ റൂമിനുള്ളില്‍ ദിയയ്ക്കു നല്കുന്ന പിന്തുണയാണ്. ദിയയുടെ ഭര്‍ത്താവ് അശ്വിനും പിതാവ് കൃഷ്ണകുമാറും അമ്മ സിന്ധുവും മൂന്ന് സഹോദരിമാരും ലേബര്‍ റൂമിനുള്ളില്‍ ഉണ്ട്. പ്രസവ വേദനയാല്‍ ദിയ നിലവിളിക്കുമ്പോള്‍ കുടുംബാംഗങ്ങള്‍ നല്കുന്ന പിന്തുണ കണ്ട് കരഞ്ഞുപോയി എന്നാണ് ഭൂരിപക്ഷം പേരും കമന്റില്‍ അഭിപ്രായപ്പെട്ടത്.

പ്രസവ വാര്‍ഡുകളില്‍ തങ്ങള്‍ അനുഭവിച്ച ഒറ്റപ്പെടലും അരക്ഷിതാവസ്ഥയിലും നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും ചീത്തവിളിയും ഒക്കെ പങ്കുവെച്ചുകൊണ്ടായിരുന്നു ദിയയുടെ വീഡിയോയെ പ്രശംസിച്ചത്. പ്രസവമുറിയില്‍ കുടുംബാംഗങ്ങളുടെ സാന്നിധ്യം ഒരു ഗര്‍ഭിണിക്ക് എത്രത്തോളം വലിയ ആശ്വാസം പകരും എന്നതിന്റെ നേര്‍ക്കാഴ്ചയാണ് ദിയയുടെ വീഡിയോ.
സര്‍ക്കാര്‍ ആശുപത്രിയാണെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ആണെങ്കിലും ഭര്‍ത്താവിനെയും അമ്മയെയും നിര്‍ബന്ധമായും ഡെലിവറിക്ക് കൂടെ നിര്‍ത്തണമെന്ന അഭിപ്രായമാണ് നിരവധി പേര് പങ്കുവെക്കുന്നത്. ആരെയും കാണാതെ നിലവിളിക്കുമ്പോള്‍ വഴക്ക് കേള്‍ക്കേണ്ടിവരുന്ന അവസ്ഥ ഇനിയെങ്കിലും ഒരമ്മമാര്‍ക്കും ഉണ്ടാകരുതെന്നും കമന്റ് ബോക്സുകളില്‍ ഒരാള്‍ കുറിക്കുന്നു.
സമൂഹത്തില്‍ നല്ല മാറ്റങ്ങളും നല്ല സന്ദേശങ്ങളും കൊണ്ടുവരാന്‍ ഈ വീഡിയോയ്ക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്നാണ് പലരും പ്രതീക്ഷ പങ്കുവെക്കുന്നത്. 12 വര്‍ഷം മുമ്പ് പ്രസവം ചിത്രീകരിച്ചപ്പോള്‍ ശ്വേതാ മേനോനെ ചീത്ത വിളിച്ച മലയാളികള്‍ ഇന്ന് 90 ശതമാനവും ഈ വീഡിയോ സ്വാഗതം ചെയ്യുകയാണ്. മലയാളിയുടെ ചിന്താഗതിയില്‍ ഉണ്ടായ പുരോഗതി
പ്രകീര്ത്തിക്കേണ്ട തന്നെയാണെന്ന് സന്തോഷ് കുമാര്‍ എന്നയാള്‍ അഭിപ്രായപ്പെടുന്നു.
പ്രസവ സമയത്ത് ഒരു സ്ത്രീ കടന്നുപോകുന്ന പുരുഷന്മാര്ക്ക് മനസിലാക്കാന്‍ ഈ വീഡിയോ ഉപകരിക്കുമെന്ന പ്രതീക്ഷയും നിരവധി പേര് പങ്കുവെക്കുന്നുണ്ട്. എത്രമാത്രം വേദന സഹിച്ചാണ് ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നല്‍കുന്നതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ഇത് എല്ലാ ആണുങ്ങളും കാണേണ്ട വീഡിയോ ആണെന്നും നിരവധി പുരുഷന്മാരും സമ്മതിക്കുന്നുണ്ട്.
കാലം മാറിയതൊന്നും അറിയുന്നില്ലേ എന്നാണ് നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് പലരും പ്രതികരിക്കുന്നത്. ശ്രദ്ധേയമായ ഒരു കമന്റ് വായിക്കാം:
'ദിയ കൃഷ്ണ പ്രസവിച്ചു, ആണ്‍കുഞ്ഞ്.
ഇത് വലിയ വാര്‍ത്തയാണോ എന്ന് ചോദിച്ച് പൊങ്കാലയിടേണ്ട.
ഒരു സ്ത്രീ അനുഭവിക്കുന്ന, ഭൂമിയിലെ ഏറ്റവും വലിയ വേദനയില്‍ വൃത്തികേടും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നടത്തുന്ന ഒരു കൂട്ടം ആള്‍ക്കാരുടെയും പല തരത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന മെഷീനുകള്‍ക്കും ഇടയില്‍ ഒറ്റക്കാവുന്നത് അനുഭവിച്ചവര്‍ക്കു അറിയാം, ഫാമിലി മുഴുവന്‍ ലേബര്‍ റൂമിലില്ലെങ്കിലും അവളുടെ പ്രിയപ്പെട്ടവനോ, സ്വന്തം അമ്മയോ അടുത്ത് ഉണ്ടാവുന്നത് എത്ര ആശ്വാസം തരുന്നു എന്ന്. ഗര്‍ഭിണി ആകുമ്പോള്‍ തൊട്ട് സ്വന്തം വീട്ടിലാക്കി, പ്രസവിച്ചിട്ടും മുന്നോ നാലോ മാസം അവിടേക്ക് വിരുന്നുകാരനെ പോലെ വരുന്ന ഭര്ത്താക്കന്മാരുള്ള നാട്ടില്‍ അത് ഒരു വലിയ കാര്യം തന്നെയാണ്. സ്വകാര്യം അനുഭവങ്ങള്‍ ഇങ്ങനെ പരസ്യപ്പെടുത്തണോ എന്നുള്ളത് വേറെ ചര്‍ച്ച - ബിന്ദു റീഡ്സ് എന്ന പ്രൊഫൈലില്‍ വന്ന പോസ്റ്റാണിത്.
വര്‍ഗീസ് പ്ലാത്തോട്ടം എന്ന പ്രൊഫൈലില്‍ കുറിച്ച വരികള്‍ ഇങ്ങനെയാണ് - 'ദിയ കൃഷ്ണയുടെ വിഡിയോ ഞാന്‍ കണ്ടില്ല. പക്ഷെ പല ഇടങ്ങളിലായി ഈ നല്ല ചിത്രം കണ്ടു.
പതിനഞ്ചു വര്‍ഷം മുന്‍പ് എനിക്ക് ഭാര്യക്കൊപ്പം ഓപ്പറേഷന് തിയേറ്ററിന്റെ വാതില്ക്കല് വരെ പോകുവാനെ കഴിഞ്ഞോളൂ. അവളെ സ്ട്രക്ച്ചറില്‍ കിടത്തി കൊണ്ടു പോവുമ്പോള്‍ കൈ പിടിച്ചു അത്രയിടം പോകുവാനെ അന്ന് അനുവാദം ഉണ്ടായിരുന്നുള്ളൂ.
അവള് മാത്രമല്ല സകല സ്ത്രീകളും ഓപ്പറേഷന് തിയേറ്ററില്‍ വാതില്‍ കടക്കുമ്പോള്‍ അനുഭവിക്കുന്ന ഭീതി കലര്‍ന്ന ഒരു അരക്ഷിതത്വ ഭാവമുണ്ട്. അതു മനസ്സിലാക്കി ഏറ്റവും സൗഹൃദത്തോടും കരുണയോടും പെരുമാറുന്ന ഹോസ്പിറ്റല്‍ ജീവനക്കാരും അതെ സമയം പരിഹസിച്ചും കുറ്റപ്പെടുത്തിയും നരകമാക്കുന്ന ചുരുക്കം സൈക്കോകളും ഉണ്ട്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഈ ഘട്ടത്തില്‍ ഭര്‍ത്താവ് ഉള്ളപ്പെടെ അവള് സ്നേഹിക്കുന്ന എല്ലാവരും അവള്‍ക്കൊപ്പം ഉണ്ടാവുന്നത് അവളെ സുരക്ഷിതയും ധൈര്യവതിയുമാക്കും ഉറപ്പാണ്. അങ്ങനെ ഒരു രീതി നമ്മുടെ നാട്ടില്‍ സാധാരണമാവട്ടെ എന്നു ആഗ്രഹിക്കുന്നു.
ദിയ കൃഷ്ണ ഭാഗ്യമുള്ള സ്ത്രിയാണ്.. കാവല്‍ മാലാഖമാരെ പോലെ അവള് സ്നേഹിക്കുന്ന എല്ലാവരും എല്ലായിപ്പോഴും അവള്‍ക്കൊപ്പമുണ്ട്. അമ്മയ്ക്കും കുഞ്ഞിനും സ്നേഹാശംസകള്‍..
വര്‍ഗീസ് പ്ലാത്തോട്ടം
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications