നോക്കണ്ടടാ ഉണ്ണീ, ഇത് മരിച്ചു പോയ സൗന്ദര്യയല്ല ; രൂപസാദൃശ്യത്തിൽ ഞെട്ടി സോഷ്യൽ മീഡിയ
ഒരു കാലത്ത് സൗത്ത് ഇന്ത്യൻ സിനിമാ ആരാധകരുടെ മനം കവർന്ന നടിയായിരുന്നു സൗന്ദര്യ. പല പുരുഷന്മാരുടെയും സൗന്ദര്യ സങ്കൽപത്തിൽ സൗന്ദര്യം എന്ന നടി ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ 2004 ഏപ്രിൽ 17 ന് നടി വിമാന അപകടത്തിൽ പെട്ട് മരിക്കുകയായിരുന്നു. തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ സൗന്ദര്യ അഭിനയിച്ചിട്ടുണ്ട്.
എന്നാൽ സൗന്ദര്യയുടെ അതേ മുഖവുമായി വൈറലാവുകയാണ് ഒരു യുവതി. പലപ്പോഴും സിനിമാ താരങ്ങളുടെ മുഖത്തിന് സമാനമായി പല മുഖങ്ങളും നമ്മൾ നിത്യജീവിതത്തിൽ കാണാറുണ്ടെങ്കിലും ചിലത് നമ്മളെ ഞെട്ടിച്ചു കളയാറുണ്ട്. ടൊവിനോയ്ക്കും ദുൽഖർ സർമാനുമൊക്കെ ഇത്തരത്തിൽ അപരന്മാരുണ്ട്. എന്നാൽ സൗന്ദര്യയുമായി മുഖ സാദൃശ്യമുള്ള യുവതിയെക്കണ്ടാൽ സൗന്ദര്യ തിരിച്ചു വന്നുവെന്ന് ഒരു ഞൊടിയിലെങ്കിലും നമ്മൾ ചിന്തിച്ചു പോകും.

ചിത്ര എന്നാണ് ഈ യുവതിയുടെ പേര്. ഇൻസ്റ്റഗ്രാമിൽ റീൽസ് ഇട്ടു കൊണ്ടാണ് സൗന്ദര്യയെ പോലെ തോന്നിക്കുന്ന യുവതിയെ ലോകം തിരിച്ചറിഞ്ഞത്. ദിവസങ്ങൾക്കു മുൻപ് ചിത്ര കിളിച്ചുണ്ടൻ മാമ്പഴം എന്ന ചിത്രത്തിലെ ഒരു ഭാഗം കട്ട് ചെയ്തെടുത്ത് റീൽ ചെയ്തിരുന്നു. ഇതോടെ ചിത്ര വൈറൽ ആയി.
മരിച്ചു പോയ ആളെ വീണ്ടും കാണാൻ പറ്റിയെന്നും, സൗന്ദര്യയുടെ മകളാണോ ഇതെന്നുമൊക്കെ നിരവധി കമന്റുകൾ റീൽസിനു താഴെ വന്നു. എന്നാൽ യഥാർത്ഥത്തിൽ താൻ സൗന്ദര്യ മാമിനെ പോലെ അല്ല, അവരുടെ അനുഗ്രഹം തനിക്ക് ലഭിച്ചതായിട്ടാണ് കണക്കാക്കപ്പെടുന്നതെന്നുമാണ് ചിത്ര പ്രതികരിച്ചത്.
നാലു ലക്ഷത്തിലധികം ഫോളോവേഴ്സ് ആണ് ചിത്രയ്ക്ക് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. മലയാളി ഫോളോവേഴ്സിന് സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കിളിച്ചുണ്ടൻ മാമ്പഴത്തിലെ സീൻ ചിത്ര റീൽ ആയി ഇൻസ്റ്റഗ്രാമിൽ ഇട്ടത്.
പടയപ്പ, യാത്രക്കാരുടെ ശ്രദ്ധക്ക് തുടങ്ങി ഒരുപാട് സിനിമകളിലെ പാട്ട് രംഗങ്ങളും അഭിനയ രംഗങ്ങളും ചിത്ര ഇൻസ്റ്റഗ്രാം റീൽസ് ആയി ഇട്ടിട്ടുണ്ട്.












Click it and Unblock the Notifications