ലക്ഷ്മി നക്ഷത്ര ചെയുന്നതെല്ലാം തെറ്റാണോ? രേണുവിന് പ്രശ്നമില്ല, ആനുകൂല്യം അവർക്കും ലഭിക്കുന്നുണ്ട്
കൊല്ലം സുധിയുടെ മരണത്തിന് ശേഷം ആ കുടുംബത്തെ ചേർത്ത് പിടിച്ച കലാകാരിയാണ് ലക്ഷ്മി നക്ഷത്ര. താരം തങ്ങള്‍ക്ക് ചെയ്യുന്ന സഹായത്തെക്കുറിച്ച് സുധിയുടെ ഭാര്യ രേണു തന്നെ പലതവണ തുറന്ന് പറഞ്ഞിട്ടുണ്ട്. അതേസമയം തന്നെ കൊല്ലം സുധിയുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യുന്നതില്‍ വ്യാപക വിമർശനവും ലക്ഷ്മി നക്ഷത്രക്കെതിരെ ഉയരുകയും ചെയ്തിട്ടുണ്ട്.
കൊല്ലം സുധിയെ വിറ്റ് കാശാക്കുന്നുവെന്നതാണ് ലക്ഷ്മി നക്ഷത്രക്കെതിരെ ഉയരുന്ന പ്രധാന വിമർശനം. ഈ വിഷയവുമായി ബന്ധപ്പെട്ട ഇരുവരേടേയും സുഹൃത്ത് കൂടിയായ സാജു നവോദയ നടത്തിയ ഒരു പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അവരെ സഹായിക്കാന്‍ താല്‍പര്യമുണ്ടെങ്കിലോ അതോ മറ്റെന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിലോ രഹസ്യമായി ചെയ്യുകയെന്നാണ് സാജു നവോദയ പറഞ്ഞ്.

സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ആളുകള്‍ക്ക് അങ്ങനെ തോന്നും. സുധിക്ക് വേണ്ടി പ്രവർത്തിച്ച ഞങ്ങള്‍ക്ക് ആരും സൈബർ ആക്രമണം നേരിടേണ്ടി വരുന്നില്ലാലോ. ചീത്ത കേള്‍ക്കുന്ന തരത്തിലേക്ക് ജനങ്ങളിലേക്ക് എന്തെങ്കിലും ഇട്ടുകൊടുത്തിട്ടുണ്ടെങ്കില്‍ അത് കേള്‍ക്കണം എന്നേ ഞാന്‍ പറയൂ. ആ രീതിയില്‍ പ്രവർത്തിച്ചതുകൊണ്ടാണല്ലോ അങ്ങനെ കേള്‍ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയെ വെച്ച് കണ്ടന്റ് സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് രേണുവിന്റെ കൂടെ അറിവോടെയല്ലേയെന്നാണ് വ്ളോഗറും ബിഗ് ബോസ് താരവുമായ സായി കൃഷ്ണ ചോദിക്കുന്നത്. പെർഫ്യൂം വിഷയത്തിലേക്ക് വരികയാണെങ്കില്‍ അത്തരം ഒരു ആവശ്യം അവർ ഉന്നയിക്കുന്നത് തന്നെ ഒരു വീഡിയോയിലൂടെയാണ്. പെർഫ്യൂം കൊണ്ടു കൊടുക്കുന്നതും വീഡിയോക്കുന്നു.
ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യങ്ങള്‍ മുഴുവന്‍ തെറ്റാണ് എന്ന് പറയാന്‍ പറ്റില്ല. അവർ ചെയ്ത കാര്യങ്ങളുടെ ആനുകൂല്യങ്ങള്‍ കൊല്ലം സുധിയുടെ കുടുംബത്തിനും കിട്ടിയിട്ടുണ്ട്. അതില്‍ അവർ ഹാപ്പിയാണ്. അതുകൊണ്ട് തന്നെ ലക്ഷ്മി നക്ഷത്ര ചെയ്ത കാര്യങ്ങള്‍ പൂർണ്ണമായും തെറ്റാണെന്ന് ഞാന്‍ പറയില്ല. രേണുവോ സുധിയുടെ വീട്ടുകാരോ ഇത് നിർത്തണം എന്ന് പറഞ്ഞിട്ടും ലക്ഷ്മി നക്ഷത്ര ആ രീതിയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ അത് തെറ്റാണെന്നും സായി പറയുന്നു.
ആളുകള്‍ വിമർശിക്കുന്നതിന്റെ കാര്യങ്ങളും വ്യക്തമാക്കുന്നുണ്ട്. ജനങ്ങള്‍ ഇതേക്കുറിച്ചൊക്കെ പറയും. അവിടെയാണ് സാജു നവോദയ പറയുന്ന കാര്യങ്ങള്‍ ശരിയാകുന്നത്. അവർ ഇതെല്ലാം കാണിക്കുന്നത് കൊണ്ടാണ് സൈബർ അറ്റാക്കുണ്ടാകുന്നത്. സൈബർ അറ്റാക്ക് ലക്ഷ്മി നക്ഷത്രക്ക് പ്രശ്നം അല്ലെന്നാണ് തോന്നുന്നത്. പക്ഷെ രേണുവിന് പ്രശ്നമാകുന്നുണ്ട്. അത് അവർ തന്നെ ഇടക്കിടക്ക് പറയുന്നുണ്ട്.
ലക്ഷ്മി നക്ഷത്ര ചെയ്യുന്ന കാര്യങ്ങളോട് സാജു നവോദയ്ക്ക് ഒരു യോജിപ്പും ഇല്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ്. എന്നാല്‍ തന്നെ പൂർണ്ണമായി തള്ളുന്നില്ല. അതിന്റെ കാരണം രേണു അവർക്കൊപ്പം നില്‍ക്കുന്നതാണ്. ലക്ഷ്മി നക്ഷത്ര അങ്ങനെ ചെയ്യുന്നതുകൊണ്ടുള്ള ബെനഫിറ്റ് ലക്ഷ്മി നക്ഷത്രയോടൊപ്പം തന്നെ സുധിയുടെ ഭാര്യക്കും കിട്ടുന്നു.
ആരോഗ്യപരമായ വിമർശനങ്ങള്‍ നല്ലതാണ്. എന്നാല്‍ വളരെ മോശമായ കമന്റുകളും അധിക്ഷേപങ്ങളും വരുമ്പോഴാണ് കാര്യങ്ങള്‍ വേറൊരു രീതിയിലേക്ക് പോകുന്നത്. രേണുവിന്റേയും സുധിയുടേയും കുടുംബത്തിന്റേയും പിന്തുണ ഉള്ളിടത്തോളം കാലം അവർക്ക് ഇത് തുടരാം. വീഡിയോക്ക് അടിയില്‍ വരുന്ന നെഗറ്റീവ് കമന്റുകളെ മൈന്‍ഡ് ചെയ്ത് വിടുക എന്നേയുള്ളുവെന്നും സായി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications