കാവ്യയോ മഞ്ജുവോ ശേഷം പ്രതീക്ഷിച്ചത് ദിലീപോ പൾസർ സുനിയോ എന്ന്; ലക്ഷ്മി നക്ഷത്രയേയും ശോഭയേയും എയറിലാക്കി ധ്യാൻ
യുകെയിൽ നടന്ന ഒരു ഫാഷൻ ഷോയുടെ അവാർഡ് പരിപാടിക്കിടെ നടൻ ധ്യാൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ വൈറൽ. ചടങ്ങിലെ അവതാരകരായ ബിഗ് ബോസ് താരം ശോഭ വിശ്വനാഥിനേയും ലക്ഷ്മി നക്ഷത്രയേയും അളവറ്റ് പരിഹസിക്കുകയാണ് ധ്യൻ. ഇവരുടെ ജഡ്ജിങ്ങിനെ കുറിച്ച് ഞാൻ സംസാരിച്ച് തുടങ്ങാം എന്ന് പറഞ്ഞ് കൊണ്ടാണ് ധ്യാൻ ആരംഭിക്കുന്നത്.
'കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്ന ചോദ്യത്തിന് ശേഷം ഞാൻ പ്രതീക്ഷിച്ചത് ദിലീപ് ഓർ പൾസർ സുനി എന്ന വല്ല ചോദ്യവുമാണ്. അങ്ങനെയൊരു ചോദ്യമൊക്കെ വേണമെങ്കിൽ ചോദിക്കാം കേട്ടോ, പിന്നെ ലക്ഷ്മിയുടേയും ശോഭയുടേയും ഇംഗ്ലീഷിൽ തന്നെ യുകെയിൽ വന്ന ശേഷം ഒരു മാറ്റമുണ്ട്. കാൻ ഐ ഹാവ് വൺ ഗ്ലാസ് ഓഫ് ചായ് ആന്റ് പഴംപൊഴിയെന്നാണ്. ശോഭയ്ക്ക് പഴംപൊരിയുടെ ഇംഗ്ലീഷ് അറിയില്ലേ? ബനാന ഫ്രിറ്റേഴ്സ് എന്നാണ്. എന്തായാലും എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷൻ ഷോയും ചില തിരിച്ചറിവുകളുമാണ് ഇന്ന് കണ്ടത്. ആദ്യത്തെ തിരിച്ചറിവ് ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷൻ ഷോ കാണണം എവിടെയങ്കിലും പോയിട്ട് എന്നതാണ് ഞാൻ കരുതുന്നത്. അന്ന് ഇതുപോലുള്ള ജഡ്ജിമാരും ഊള ചോദ്യങ്ങളും ഇല്ലാതിരിക്കണമെന്ന് മാത്രം. വാട് ഈസ് എ വുമൺ, വാട്ട് ആർ യു ഡൂയിങ് എന്നൊക്കെയാണ് ചോദിക്കുന്നത് .ഇതൊക്കെയാണോ ചോദ്യം', ധ്യാൻ ചോദിച്ചു.

അതേസമയം ധ്യാനിന്റെ വീഡിയോക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ട്രോളിയത് ലക്ഷ്മിയേയും ശോഭയെയും ആണെങ്കിലും കൊണ്ടത് ദിലീപിനല്ലേയെന്നാണ് ചിലരുടെ ചോദ്യം. ധ്യാൻ ഒരിക്കലും ട്രോൾ ചെയ്യുകയല്ല മറച്ച് അവരുടെ അപ്രസക്തമായ ചോദ്യങ്ങളെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. ഇപ്പോൾ ആളുകൾ കാണിക്കുന്നത് ലോ സ്റ്റാന്റേഡാണ് അതാണ് ധ്യാൻ ചൂണ്ടിക്കാട്ടിയത്. ആഅല്ലാതെ ആരെങ്കിലുമായി താരതമ്യം ചെയ്യുകയുമല്ല', എന്നായിരുന്നു വേറൊരു കമന്റ്. അതേസമയം വീഡിയോക്ക് താഴെ കമന്റുമായി ശോഭ വിശ്വനാഥും എത്തി. പരിപാടി നടത്തിയ മറുനാടൻ മലയാളി സംഘം തന്നെയാണ് ചോദ്യങ്ങൾ തങ്ങൾക്ക് നൽകിയതെന്നാണ് ശോഭ കമന്റായി പറഞ്ഞിരിക്കുന്നത്.'ജഡ്ജസ് അല്ല, ആ ഊള ചോദ്യങ്ങൾ തന്നത് മറുനാടൻ ടീം തന്നെയാണ്. എന്തായാലും രസകരമായൊരു വൈകുന്നേരമായിരുന്നു. പ്രിയപ്പെട്ട ധ്യാൻ നിന്നെ നാട്ടിൽ വെച്ച് കണ്ടോളാം', ശോഭ കുറിച്ചു.
അതിനിടെ വിഷയത്തിൽ ബിഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണയും പ്രതികരിച്ചിട്ടുണ്ട്. ധ്യാനിന്റെ ചോദ്യങ്ങൾ വളരെ കൃത്യമാണെന്നാണ് സായ് പറയുന്നത്. 'ശോഭയ്ക്ക് വളരെ അധികം പരിഹാസം നേരിടേണ്ടി വന്നത് സ്ത്രീ ശാക്തീകരണം എന്നൊക്കെ പറഞ്ഞ് നടക്കുന്ന ആളായതിനാലാണെന്ന് സായ് കൃഷ്ണ ചൂണ്ടിക്കാട്ടി. ചോദിക്കുന്ന സമയത്ത് തന്നെ ശോഭ പറയുന്നുണ്ട് ഈ ചോദ്യം തന്നത് മറുനാടൻ മലയാളിയാണ് എന്ന് തന്നെ പറയുന്നുണ്ട്. ശോഭയ്ക്കാണെങ്കിലും ധ്യാനിന് ആണെങ്കിലും ഷോയുടെ നടത്തിപ്പുകാരെ കുറ്റപ്പെടുത്താനാകില്ല.
അതേസമയം ആ ചോദ്യം ചോദിച്ച കുട്ടി നൽകിയത് കിണ്ണം കാച്ചിയ മറുപടിയാണെന്നും സായ് വ്യക്തമാക്കി. ഇടത് കണ്ണോ വലത് കണ്ണോ അല്ലെങ്കിൽ സൂര്യനോ ചന്ദ്രനോ എന്ന് തിരഞ്ഞെടുക്കുന്നത് പോലെയാണ് ഈ ചോദ്യം, ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ തെറ്റ് ചെയ്തിട്ടുണ്ട്, എനിക്ക് എന്റേതായ ഇഷ്ടങ്ങളുണ്ട്, അതൊക്കെ കൊണ്ട് തന്നെ ആ സ്ത്രീകളെ ജഡ്ജ് ചെയ്യാൻ തനിക്ക് സാധിക്കില്ല എന്നായിരുന്നു പെൺകുട്ടിയുടെ മറുപടി.












Click it and Unblock the Notifications