ചിന്നൂ.. കണ്ടിട്ട് സഹിക്കുന്നില്ല: ലക്ഷ്മി നക്ഷത്ര കെല്ലം സുധിയെ വിറ്റ് കാശാക്കുകയല്ല, വായടപ്പിച്ച് മറുപടികള്‍
വാഹനാപകടത്തില്‍ മരണപ്പെട്ട നടന്‍ കൊല്ലം സുധിയും നടി ലക്ഷ്മി നക്ഷത്രയും തമ്മിലുള്ള ആത്മബന്ധം പലർക്കും അറിവുള്ള കാര്യമാണ്. ഒരു സഹോദരനെപ്പോലെ സുധിയെ കണ്ടിരുന്ന ലക്ഷ്മി നക്ഷത്ര താരത്തിന്റെ മരണ ശേഷം കുടുബത്തിന് സഹായങ്ങളുമായി ഒട്ടനവധി തവണ രംഗത്ത് വരികയും ചെയ്തു. സുധിയുടെ ഭാര്യ രേണു തന്നെയാണ് ലക്ഷ്മി നക്ഷത്ര സാമ്പത്തികമായി സഹായിച്ച കാര്യങ്ങളൊക്കെ തുറന്ന് പറഞ്ഞത്.
രേണുവിന്റെ ആഗ്രഹപ്രകാരം കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി മാറ്റിയിരുന്നു. സുധി ധരിച്ചിരുന്ന ഷർട്ടുമായി ദുബായി മലയാളിയായ യൂസഫ് എന്ന വ്യക്തിയുടെ അടുത്ത് എത്തിയാണ് ലക്ഷ്മി നക്ഷത്ര പെർഫ്യൂം തയ്യാറാക്കിയത്. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും മനസ്സിലാക്കി അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്ന് മനസ്സിലാക്കിയ രേണുവാണ് ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്ന ആഗ്രഹം ലക്ഷ്മി നക്ഷത്രയോട് പങ്കുവെച്ചത്.

രേണുവിന്റെ ആ ആഗ്രഹമാണ് ലക്ഷ്മി നക്ഷത്ര പൂർത്തീകരിച്ച് കൊടുത്തത്. തന്റെ വലിയൊരു ആഗ്രഹം സഫലമാക്കിയ ലക്ഷ്മി നക്ഷത്രയ്ക്ക് നന്ദി പറഞ്ഞ് രേണു രംഗത്ത് വരികയും ചെയ്തു. 'ചിന്നു, എത്ര നന്ദി പറഞ്ഞാലും മതിയാകുന്നില്ല. ഒരുപാട് നന്ദി. സുധിച്ചേട്ടന്റെ മണം ഉണ്ടാക്കിച്ചതിന് യൂസഫ് ഇക്കയ്ക്കും നന്ദി' എന്നായിരുന്നു രേണുവിന്റെ പ്രതികരണം.
സുധിയുടെ ഷർട്ടുമായി ദുബായിലേക്ക് പോകുന്നതിന്റേയും അതില്‍ നിന്ന് മണം തിരിച്ചറിഞ്ഞ് പെർഫ്യൂം ആക്കുന്നതിന്റേയുമൊക്കെ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ ലക്ഷ്മി നക്ഷത്ര പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒരു വിഭാഗം ആളുകള്‍ പതിവ് പോലെ ഇക്കാര്യത്തിലും താരത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
'എല്ലാം നല്ലത് തന്നെ , എന്നാല്‍ പരിധികള്‍ വിട്ടാല്‍ എല്ലാവർക്കും മടുക്കും, വെറുക്കും', 'യൂട്യൂബ് ചാനല്‍ തുടങ്ങിയതിന് ശേഷം കാഴ്ചക്കാരെ കൂട്ടാനുള്ള മാർഗ്ഗങ്ങള്‍' എന്നാണ് ചിലർ കമന്റ് ബോക്സില്‍ രൂപപ്പെടുത്തുന്നത്. സുധിയുടെ മരണത്തെപ്പോലും ചിലർ തങ്ങളുടേ നേട്ടത്തിനും കാശിനും വേണ്ടി ഉപയോഗിക്കുകയാണെന്നും അഭിപ്രായപ്പെടുന്നവരുണ്ട്.
എന്നാല്‍ ഇത്തരം വിമർശകർക്കുള്ള മറുപടി കമന്റ് ബോക്സില്‍ തന്നെ ആളുകള്‍ നല്‍കുന്നുണ്ട്. നിരവധി പേർ നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങള്‍ താരത്തെ അറിയിക്കുന്നു. 'ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞവരായിരിക്കും എല്ലാവരും ..ചിന്നു ചേച്ചി ദൈവം നിങളെ അനുഗ്രഹിക്കട്ടെ' എന്നാണ് ഒരാള്‍ കുറിച്ചത്. പെർഫ്യൂം രേണുവിന് കൊടുക്കുന്ന വീഡിയോ വേണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
'ചിന്നു ഒരുപാട് സന്തോഷം. അതിലുപരി സങ്കടം ഉണ്ട്. ചിന്നൂടെ ഈ നല്ല മനസ്സിന് പടച്ച റബ്ബ് നല്ലത് വരുത്തട്ടെ. സുധി ചേട്ടനെ കുറിച്ച് പറയുമ്പോ തന്നെ ഞമ്മൾ ഓരോരുത്തർക്കും ഇത്രയും വേദനിക്കുന്നുണ്ടെങ്കില്‍ കൂടെ ജീവിച്ച, ജീവൻ പോലെ കൊണ്ട് നടന്ന വൈഫിനും മക്കൾക്കും എന്തോരം ഉണ്ടാവും സങ്കടം. എല്ലാം സഹിക്കാനും ഇതൊക്കെ മറികടന്നു മക്കളെ നല്ല രീതിയിൽ വളർത്തി ലക്ഷ്യ സ്ഥാനത്ത് എത്തിക്കാൻ ആ സഹോദരിക്ക് ശക്തിയും ആത്മവിശ്വാസവും ഉണ്ടാവട്ടെ. ചിന്നുവിനും ജീവിതത്തില്‍ നല്ലത് മാത്രമേ വരൂ' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.
'തിരിച്ചു ഒന്നും പ്രതീക്ഷിക്കാതെ ഇതുപോലെ ഓരോന്ന് ചെയ്തു കൊടുക്കുന്ന ആ നല്ല മനസ്സിന്‍ അഭിനന്ദനങ്ങള്‍', 'ആര് എന്തും പറഞ്ഞോട്ടെ.. ഞങ്ങൾ ചിന്നുവിൻ്റെയും സുധി ചേട്ടൻ്റെയും ഫാമിലിയുടെ കൂടെയുണ്ട്. ഈ ചെറിയ ആഗ്രഹം കൊണ്ട് സുധി ചേട്ടൻ്റെ ഓർമ്മകൾ ആ സഹോദരിക്ക് കൂടെയുണ്ടാകട്ടെ', 'മലയാളികൾ എങ്ങനെ വൃത്തി കെട്ട രീതിയിൽ ചിന്തിക്കുമെന്ന് ഈ വീഡിയോയുടെ കമന്റ് കണ്ടപ്പോ മനസ്സിലായി' എന്നാണ് മറ്റ് ചിലരുടെ അഭിപ്രായം.
ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയെ വിറ്റ് കാശാക്കുകയല്ല, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഒപ്പം നില്‍ക്കുകയാണ്, അവരെ ചേർത്ത് നിർത്തുകയാണ് ചെയ്യുന്നതെന്ന് കമന്റ് ബോക്സില്‍ രേഖപ്പെടുത്തിയവരുമുണ്ട്. ചിന്നു എനിക്ക് വളരെഅതികം സന്തോഷം തോന്നുന്നു കാരണം രേണുവിന് സുധി ചേട്ടൻ ഉണ്ട് എന്നുള്ളത് എപ്പോഴും ഓർക്കാൻ പറ്റുമല്ലോ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. ഒരുപാട് ആളുകള്‍ക്ക് പ്രചോദനം ആകുന്നതിന് വേണ്ടിയാണ് ഈ വീഡിയോ ചെയ്തതെന്ന് ലക്ഷ്മി നക്ഷത്രയും വ്യക്തമാക്കുന്നു.












Click it and Unblock the Notifications