Get Updates
Get notified of breaking news, exclusive insights, and must-see stories!

രേണു സുധിയെ പിന്തുണക്കാത്തതിന് കാരണം? മറുപടിയുമായി ലക്ഷ്മി നക്ഷത്ര..പേൻ വിഷയത്തിലും പ്രതികരണം

‌കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ സുധിയുടെ ഭാര്യയായ രേണുവിനും മക്കൾക്കും ഏറ്റവും കൂടുതൽ പിന്തുണ നൽകി കൂടെ നിന്ന ആളായിരുന്നു അവതാരക ലക്ഷ്മി നക്ഷത്ര. തനിക്കും മക്കൾക്കും ജീവിക്കാൻ മാസം ഒരു നിശ്ചിത തുക ലക്ഷ്മി തരാറുണ്ടെന്ന് മുൻപ് രേണു തന്നെ തുറന്ന് സമ്മതിച്ചിരുന്നു. പലപ്പോഴും ലക്ഷ്മിയുടെ വ്ലോഗിൽ രേണുവും കുടുംബവും കണ്ടന്റാകാറുമുണ്ട്. എന്നാൽ രേണു അഭിനയത്തിലേക്ക് കടന്നതിന് ശേഷം ഇരുവരുടേയും ഒരുമിച്ച് ആരാധകർ കണ്ടിട്ടില്ല. ഇരുവരും തമ്മിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോയെന്ന് പലപ്പോഴും ചോദ്യങ്ങൾ ഉയർന്നെങ്കിലും രണ്ട് പേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. മാത്രമല്ല പരസ്പരം കുറ്റപ്പെടുത്തിയിട്ടുമില്ല.

എന്തായാലും ഇപ്പോൾ രേണു സുധി ബിഗ് ബോസിലെത്തിയിരിക്കുകയാണ്. എന്നാൽ രേണുവിനെ പിന്തുണച്ചുള്ള അഭ്യർത്ഥനകളൊന്നും ലക്ഷ്മി ഇതുവരെ നടത്തിയിട്ടില്ല. മാത്രമല്ല കഴിഞ്ഞ ദിവസം സ്റ്റാർ മാജിത് താരമായ അനുവിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു പോസ്റ്റും പങ്കിട്ടു. ഇതോടെ രേണുവിനെ ലക്ഷ്മി എന്തുകൊണ്ടാണ് പിന്തുണയ്ക്കാത്തത് എന്ന ചോദ്യമാണ് ആരാധകർ ഉയർത്തിയത്. ഇപ്പോഴിതാ അതിന് താരം മറുപടി നൽകുകയാണ്. ലക്ഷ്മിയുടെ വാക്കുകളിലേക്ക്

renulak-17558

'അനുമോളെ പിന്തുണച്ച് കൊണ്ട് സ്റ്റോറിയിട്ടത് മറ്റൊന്നും ഉണ്ടായിട്ടല്ല. അനു ബിഗ് ബോസിലേക്ക് പോകുന്നതിന് മുൻപ് നമ്മളോട് പറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി അനുഗ്രഹിക്കണം, എങ്ങനെയാണ് ഗെയിം കളിക്കണം എന്നൊക്കെ ചോദിച്ചിരുന്നു. അവൾ എത്രയായാലും നമ്മുടെ അനിയത്തിക്കുട്ടിയല്ലേ.

രേണു അത്രയും ക്ലോസ് ആയിട്ടും അതിന് മുൻപ് എല്ലാ കാര്യങ്ങളും അപ്ഡേറ്റൊക്കെ ചെയ്തിട്ടും ഇത് നമ്മളോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. മീഡിയയിൽ ഉള്ളത് കൊണ്ട് ആരൊക്കെയാണ് ബിഗ് ബോസിലേക്ക് പോകുന്നത് എന്നത് സംബന്ധിച്ചുള്ള അപ്ഡേറ്റൊക്കെ നമ്മുക്ക് കിട്ടും ,പക്ഷെ രേണു പറഞ്ഞില്ല. പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പോകുന്നവരെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യുവ? അത്രയേ ഉള്ളൂ. രേണു ന്നായി ഗെയിം കളിക്കട്ടെ.

രേണുവിന്റെ തലയിലെ പേനുണ്ടെന്ന് പറഞ്ഞ് അനു ഉയർത്തിയ വിമർശനത്തെ കുറിച്ചും ലക്ഷ്മി നക്ഷത്ര മറുപടി നൽകി. 'എല്ലാവരും അവിടെ 100 ദിവസം നിൽക്കണമെന്ന് ആഗ്രഹിച്ച് പോയതാണ്. ബിഗ് ബോസ് ചോദിച്ച ചോദ്യത്തിന് അനു മറുപടി നൽകിയിട്ടേ ഉള്ളൂ. ഒരാളുടെ ഹൈജീൻ എന്നതായിരുന്നു ചോദ്യം, കൃത്യമായ അനു മറുപടി നൽകി. അനു പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെന്ന് തോന്നുന്നില്ല. നമ്മുക്ക് വേദനിച്ചാൽ നമ്മളെ അത് വേദനിപ്പിച്ചെന്ന് വിഷമത്തോടെ പറയും. അത്രേ ഉള്ളൂ. ഇതൊരു ഗെയിമാണ്. നാളെ അനുവിനെതിരെ രേണു മറ്റൊരു സ്ട്രാറ്റജിയുമായി വരുമായിരിക്കും. അതൊന്നും നമ്മുക്ക് അറിയില്ല.

അനു കൂട്ടുകാരി ആയതുകൊണ്ട് മാത്രമല്ല അനുവിനെ ഇഷ്ടം. ബിഗ് ബോസിൽ എത്ര ആളുകൾ ദിവസവും കണ്ടന്റ് കൊടുക്കുന്നുണ്ട്? അനീഷ്, അക്ബർ, അനു, അത്രേ ഉള്ളൂ. അനു കരയുന്നതൊക്കെ സാധാരണമാണ്. അനുവൊക്കെ ബ്രില്യന്റ് ആയാണ് കളിക്കുന്നത്.ഒരാൾക്ക് ഫേക്ക് ആയി അധിക കാലം നിൽക്കാനാകില്ല. മൂന്നാഴ്ചയൊക്കെ ആയില്ലേ, കരയുന്നതൊക്കെ തന്നെയാണ് അന. പക്ഷെ അനു ഇത്രയും ബോൾഡാണെന്ന് മനസിലാക്കാൻ പറ്റി. അവൾ എന്നെ സംബന്ധിച്ച് അനിയത്തിക്കുട്ടിയാണ്. എന്തൊക്കെ കമ്ടന്റ് കൊടുക്കുന്നു എന്നല്ല, എന്തൊക്കെ ഗെയിം സ്ട്രാറ്റജി പയറ്റുന്നു എന്നതൊക്കെ പ്രധാനമാണ്.

നമ്മളെ സംബന്ധിച്ച് നമ്മൾ ഇത്രയും കാലം കാമറയുടെ മുൻപിൽ ഉണ്ടായിരുന്ന ആളുകളാണ്. രേണു സുധിയെ സംബന്ധിച്ച് അവർക്ക് ഇപ്പോഴൊരു എക്സ്പോഷർ കിട്ടിയിട്ടേ ഉള്ളൂ. അതുകൊണ്ട് സമയം എടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+