കൊല്ലം സുധിയുടെ മണം പെർഫ്യൂമാക്കി; രേണുവിന്റെ സ്വപ്നം സഫലമാക്കി ലക്ഷ്മി നക്ഷത്ര, കണ്ണുകൾനിറഞ്ഞു
കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവർക്ക് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. കാർ അപകടത്തിലാണ് സുധി മരണപ്പെട്ടത്. സ്റ്റാർ മാജിക്ക് എന്ന പരിപാടിയിലൂടെയാണ് സുധി ആരാധകരുടെ മനസ്സ് സ്വന്തമാക്കിയത്. സ്റ്റാർ മാജിക്കിൽ തിളങ്ങി നിൽക്കുന്ന സമയതത്താണ് സുധി വിടപറയുന്നത്. സുധി തന്റെ ചേട്ടനെ പോലെയാണെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള വ്യക്തിയാണ് സ്റ്റാർ മാജിക്കിന്റെ അവതാരകയായ ലക്ഷ്മി നക്ഷത്ര.
അത് അങ്ങനെ തന്നെയാണ് എന്ന് ലക്ഷ്മി തെളിയിച്ചിട്ടുമുണ്ട്. സുധിയുടെ ഭാര്യ രേണുവിന്റെ സഹായത്തിന് എപ്പോഴും ലക്ഷ്മി നക്ഷത്ര ഉണ്ടാവും. ഇപ്പോൾ രേണു തന്നോട് പറഞ്ഞ ആഗ്രഹം നടത്തിക്കൊടുത്തിരിക്കുകയാണ് ലക്ഷ്മി. സുധിയുടെ മണം എന്നും തനിക്കൊപ്പം വേണമെന്നായിരുന്നു രേണുവിന്റെ ആഗ്രഹം. അത് സാധിച്ച് തരുമോ എന്നായിരുന്നു ലക്ഷ്മിയോട് രേണു ചോദിച്ചത്.

അതിന് വേണ്ടി താൻ ശ്രമിക്കുമെന്ന് ലക്ഷ്മി പറഞ്ഞിരുന്നു. സുധി മരിക്കുമ്പോൾ ധരിച്ചിരുന്ന വസ്ത്രം രേണു സൂക്ഷിച്ച് വെച്ചിരുന്നു. ഈ വസ്ത്രത്തിൽ നിന്നാണ് സുധിയുടെ മണം ഉള്ള പെർഫ്യൂം തയ്യാറാക്കിയിരിക്കുന്നത്. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ ഇത് എങ്ങനെ സാധ്യമായെന്ന് ലക്ഷ്മി നക്ഷത്ര പറയുന്നു.
ഒരു ഉദ്ഘാടന ചടങ്ങിനാണ് ലക്ഷ്മി നക്ഷത്ര ദുബായിലേക്ക് പോയത്. എന്നാൽ ലക്ഷ്മിയുടെ കയ്യിൽ രേണു പൊന്നു പോലെ സൂക്ഷിച്ച സുധിയുടെ വസ്ത്രവും ഉണ്ടായിരുന്നു. കൈമടക്ക് പോലും നിവർത്താത്ത ഷർട്ടിന് സുധിയുടെ ചോരയുടെ മണം ഉണ്ട്. അലക്കുക പോലും ചെയ്യാതെ സുധിയുടെ മണം അതേ പോലെ സൂക്ഷിക്കുകയായിരുന്നു രേണു. ആ മണം അത്തറാക്കാൻ വേണ്ടിയാണ് ലക്ഷ്മി ആ വസത്രം കൂടെ കൊണ്ടുപോയത്.
യൂസഫ് ഭായിയുടെ അടുത്തേക്കാണ് ഈ വസ്ത്രവുമായി ലക്ഷ്മി പോയത്. രേണുവിന്റെ ആഗ്രഹം കേട്ടപ്പോൾ ലക്ഷ്മിയോടെ ആരാധകർ പറഞ്ഞ പേരായിരുന്നു ഈ യൂസഫ് ഭായിയുടേത്. യൂസഫ് ഭായിയോട് കാര്യം പറഞ്ഞ് ലക്ഷ്മി നക്ഷത്ര വസ്ത്രം കൈമാറുന്നുണ്ട്. 100 ശതമാനം വിജയിക്കുമെന്ന് തനിക്ക് പറയാനാകുന്നില്ല എങ്കിലും അതിന് വേണ്ടി ശ്രമിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പെർഫ്യൂം തയ്യാറാക്കിയ ശേഷം ലക്ഷ്മിക്ക് മണപ്പിച്ച് നോക്കാൻ നൽകുന്നുണ്ട്. അത് മണത്ത് നോക്കിയപ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. ശരിക്കും ആ വസ്ത്രത്തിന്റെ മണം തന്നെയാണെന്നാണ് ലക്ഷ്മി പറഞ്ഞത്.
ആദ്യമായാണ് മരണ ദിവസം ഇട്ട ഷർട്ട് തന്റെ അടുത്ത് എത്തുന്നതെന്നും ഇതിൽ ചോരയുടെയും വിയർപ്പിന്റെയും മണമുണ്ട് എന്ന് പറഞ്ഞ യൂസഫ് ഭായി ഇമോഷണൽ ആവുന്നുണ്ട്. ലക്ഷ്മി നക്ഷത്രയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് കൊണ്ട് നിരവധി കമന്റുകളാണ് വരുന്നത്.
ചിന്നുവിന് ഒരുകോടി പുണ്യം കിട്ടും സുധിയുടെ ജീവ വായു തന്നെയാണ് രേണുവിന് കൊടുക്കുന്നത് ഈ പെർഫ്യൂം ചെയ്ത് കൊടുത്ത യൂസുഫ് ഭായ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിയും ഒരുപാട് പേരുടെ സങ്കടങ്ങൾ മാറ്റാൻ കഴിയട്ടെ, ചിന്നു ചേച്ചി സുധിച്ചേട്ടന്റെ കുടുംബത്തെ മറന്നില്ലല്ലോ വലിയ കാര്യമാ ചിന്നു ചേച്ചി ചെയ്തത് ചിന്നു ചേച്ചി, എന്നിങ്ങനെയാണ് കമന്റുകൾ












Click it and Unblock the Notifications