ലക്ഷ്മി നക്ഷത്ര സുധിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കുന്നത് മറ്റുള്ളവരുടെ പണം വാങ്ങിയിട്ടല്ലല്ലോ'; ജിഷൻ
അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് അവതാരക ലക്ഷ്മി നക്ഷത്ര. സുധി മരിച്ചതിന് ശേഷം സാമ്പത്തികമായും അല്ലാതെയുമെല്ലാം നിരവധി സഹായം ലക്ഷ്മി തങ്ങൾക്ക് വേണ്ടി ചെയ്തിട്ടുണ്ടെന്ന് മുൻപ് സുധിയുടെ ഭാര്യ രേണു തുറന്നുപറഞ്ഞിരുന്നു. മാസം ഒരു നിശ്ചിത തുക തങ്ങൾക്ക് തരാറുണ്ടെന്നായിരുന്നു രേണു വെളിപ്പെടുത്തിയത്. ലക്ഷ്മി ആ കുടുംബത്തിന് ചെയ്യുന്ന സഹായങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെയും പങ്കുവെക്കാറുണ്ട്. ഇതിന്റെ പേരിൽ പലപ്പോഴും ലക്ഷ്മി നക്ഷത്രയ്ക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ ഇത്തരം സൈബർ അധിക്ഷേപങ്ങൾക്കെതിരെ തുറന്നടിക്കുകയാണ് നടൻ ജിഷിൻ മോഹൻ. സഹായിക്കുന്നവരെ എന്തിനാണ് അധിക്ഷേപിക്കുന്നതെന്ന് ജിഷിൻ ചോദിച്ചു.
' ലക്ഷ്മി നക്ഷത്രയുമായി ഈ വിഷയം സംസാരിക്കേണ്ട കാര്യം തന്നെയില്ല. കാരണം ലക്ഷ്മി സുധിച്ചേട്ടനുമായും കുടുംബവുമായുമെല്ലാം അദ്ദേഹം മരിക്കുന്നതിന് മുൻപേ തന്നെ വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ലക്ഷ്മി നക്ഷത്ര. നല്ല കഴിവുള്ള പെൺകുട്ടിയാണ് അവർ. ആ ഷോയുടെ തുടക്കം മുതൽ പേളി മാണി അടക്കമുള്ള അവതാരകർ പരിപാടി അവതരിപ്പിച്ചിരുന്നു. എന്നാൽ ആരും ശരിയായില്ല. ലക്ഷ്മി വന്നപ്പോഴാണ് ആ ഷോയുടെ ഗ്രിപ്പ് കിട്ടിയത്. ലക്ഷ്മി അവിടെ എല്ലാവരുമായും നന്നായിട്ടാണ് പെരുമാറുക. ഒരാളുമായി തെറ്റി ദേഷ്യം പിടിച്ച് നിൽക്കാൻ ലക്ഷ്മിക്ക് സാധിക്കില്ല.

അധിക വരുമാനം ഉണ്ടാകാനുള്ള മാർഗങ്ങൾ എല്ലാവരും ശ്രമിക്കും. യുട്യബിൽ വീഡിയോ പങ്കുവെച്ചാൽ അല്ലേ സുധിച്ചേട്ടന്റെ കുടുംബത്തെ സഹായിക്കാനുള്ള വരുമാനം അവൾക്ക് ലഭിക്കൂ. അതുകൊണ്ട് തന്നെ ലക്ഷ്മി അങ്ങനെ സഹായം ചെയ്ത് കൊടുത്തിട്ടുണ്ടെങ്കിൽ എന്താണ് തെറ്റ്? ലക്ഷ്മിയെ വിമർശിക്കുന്നവർ ആരെങ്കിലും സുധിച്ചേട്ടന്റെ വീട്ടുകാരെ സഹായിച്ചിട്ടുണ്ടോ.
ആർക്കെങ്കിലും അങ്ങനെയൊരു പെർഫ്യൂം ചെയ്ത് കൊടുക്കാൻ തോന്നിയിട്ടുണ്ടോ? ഇവളാൽ കഴിയുന്ന സഹായങ്ങളാണ് ചെയ്തുകൊടുക്കുന്നത്. അതിലെന്താണ് തെറ്റ്? ഒരു കൈ കൊടുക്കുന്നത് മറുകൈ അറിയരുതെന്ന് പറയാറുണ്ടല്ലോ. പക്ഷെ അതൊക്കെ പുറത്ത് പറയണം. കാരണം ആ ചെയ്യുന്ന സഹായം കണ്ടിട്ട് മറ്റുള്ളവർക്ക് അങ്ങനെ സഹായിക്കാൻ തോന്നണം.
ലക്ഷ്മി അവരെ സഹായിക്കുന്നത് മറ്റുള്ളവരിൽ നിന്നും പണം വാങ്ങിയിട്ടല്ലല്ലോ. ചാരിറ്റിയുടെ പേര് പറഞ്ഞ് പണം തട്ടിയിട്ടും അല്ല. ഉദ്ഘാടനങ്ങളിലൂടെയും യുട്യൂബിലൂടെയുമൊക്കെ കിട്ടുന്ന വരുമാനം കൊണ്ടാണ് ലക്ഷ്മി അവരെ സഹായിക്കുന്നത്. വീഡിയോ എടുത്ത് കാണിച്ചാൽ എന്താ പ്രശ്നം. എന്തിനാണ് അതിലെ നെഗറ്റീവ് വശം കാണുന്നത്, പോസിറ്റീവ് കണ്ടാൽ പോരെ.












Click it and Unblock the Notifications