Get Updates
Get notified of breaking news, exclusive insights, and must-see stories!

'ലക്ഷ്മി നക്ഷത്ര ചാനൽ റീച്ച് കൂട്ടാനും പൈസ ഉണ്ടാക്കാനുള്ള ശ്രമം'; വിമർശനങ്ങളോട് പ്രതികരിച്ച് നോബി

കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ മരണം താരത്തിന്റെ സുഹൃത്തുക്കൾ മുതലെടുക്കുന്നുവെന്ന ആരോപണം തുടക്കം മുതൽ തന്നെ ശക്തമായിരുന്നു. സ്റ്റാർ മാജിക്കിന്റെ അവതാരക കൂടിയായ ലക്ഷ്മി നക്ഷത്രയ്ക്കെതിരെയായിരുന്നു ചിലർ രംഗത്തെത്തിയത്. മുൻപ് സുധിയുടെ വീട് സന്ദർശിച്ച് സുധിയുടെ ഭാര്യയ്ക്കും മക്കൾക്കും സഹായം നൽകുന്ന വീഡിയോ ലക്ഷ്മി പങ്കിട്ടതോടെയായിരുന്നു കടുത്ത വിമർശനം ഉയർന്നത്.

യഥാർത്ഥത്തിൽ സഹായം ചെയ്യാൻ ഉദ്ദേശിച്ചാണെങ്കിൽ എന്തിനാണ് ഇത്തരത്തിൽ വീഡിയോ ഇടുന്നതെന്നായിരുന്നു ചിലർ ചോദിച്ച ചോദ്യം. തന്റെ ചാനലിന്റെ റീച്ച് കൂട്ടാനുള്ള ശ്രമം മാത്രമായിരുന്നു ലക്ഷ്മി നക്ഷത്ര നടത്തിയതെന്നും ചിലർ ആരോപിച്ചിരുന്നു. എന്നാൽ ലക്ഷ്മി ചെയ്യുന്നത് വലിയ കാര്യമല്ലേയെന്ന് ചോദിക്കുകയാണ് നടനും മിമിക്രി കലാകാരനുമായ നോബി. ഒരു വ്യക്തി എന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണതെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

lakshminakshathranobi2

'ലക്ഷ്മി നക്ഷത്ര ചെയ്യുന്നത് വലിയ കാര്യമല്ലേ?ലക്ഷമി കേരളത്തിൽ വലിയ രീതിയിൽ അറിയപ്പെടുന്നൊരു കലാകാരിയാണ്. അത്യാവശ്യം ഉദ്ഘാടനമൊക്കെ അവൾക്ക് കിട്ടുന്നുണ്ട്. ഒരു വ്യക്തി എന്ന നിലയിൽ അവൾ ചെയ്യുന്ന പുണ്യ പ്രവർത്തിയാണത്. എല്ലാവരെക്കൊണ്ടും അങ്ങനെ ചെയ്യാൻ പറ്റില്ല. അവർ സഹായിക്കുന്നു, അത് സുധിയുടെ കുടുംബം സ്വീകരിക്കുന്നു. പറയുന്നവർ പറയട്ടെ. നമ്മുക്ക് ചെയ്യാൻ പറ്റാത്തത് അവർ ചെയ്യുന്നുവെന്നത് നല്ല കാര്യം തന്നെയല്ലേ. എന്നെ കൊണ്ട് സഹായിക്കാൻ സാധിക്കുന്നത് ഞാൻ സഹായിക്കാറുണ്ട്. ഒരു പത്ത് രൂപയായാലും അവനവന് പറ്റുന്നത് പോലെ ചെയ്യുകയെന്നതാണ് പ്രധാനം',നോബി പറഞ്ഞു.

ബിനു അടിമാലി വിവാദത്തിലും നോബി പ്രതികരിച്ചു. ബിനുവും ആരോപണം ഉന്നയിച്ച ജിനേഷും എന്റെ സുഹൃത്താണ്. ഇരുവരും തമ്മിലുള്ള പ്രശ്നത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയില്ല. അതുകൊണ്ട് തന്നെ ആരുടെ ഭാഗത്താണ് ശരി, ആരുടെ ഭാഗത്താണ് തെറ്റ് എന്ന് പറയാനാകില്ല. ഇത് വലിയൊരു പ്രശ്നമാണ്. അവർ രണ്ട് പേരും സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കട്ടെ. ചിലപ്പോൾ ചെറിയ പ്രശ്നമായിരിക്കും. നാളെ ചിലപ്പോൾ അവർ വലിയ സുഹൃത്തുക്കളാകും. അപ്പോൾ ഈ കമന്റ് ഇട്ടവരെല്ലാം ഒന്നുമല്ലാതാകും. അപ്പോൾ അവർ വേറെ കേസുമായി വരും. അവരുടെ വിഷമത്തിൽ പങ്കുചേരാനെ പറ്റുകയുള്ളൂ. പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കണമെന്ന് സുഹൃത്തുക്കൾ എന്ന നിലയിൽ നമ്മുക്ക് സംസാരിക്കാം', നോബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+