രേണു സുധി ചെയ്യുന്നത് ശരിയോ? രേണുവിനെക്കുറിച്ച് ലക്ഷ്മി നക്ഷത്രയോട് ചോദ്യം, താരത്തിന്റെ മറുപടി..
കുറച്ച് ദിവസങ്ങളായി രേണു സുധിക്കെതിരെ അതിരൂക്ഷമായ അധിക്ഷേപമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. സുധിയുടെ മരണത്തിന് ശേഷം രേണു സോഷ്യൽ മീഡിയയിൽ സജീവമാണ്. അഭിനയവും ഫോട്ടോഷൂട്ടുമൊക്കെയായി രേണു മുന്നോട്ടുപോവുകയാണ്. എന്നാൽ രേണുവിന്റെ എല്ലാ വീഡിയോസിന് താഴെയും മോശം കമന്റുകൾ വരാറുണ്ട്. സുധിയുടെ മരണത്തിന് ശേഷം രേണു എന്തൊക്കെയാണ് ചെയ്ത് കൂട്ടുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.
ഇപ്പോൾ രേണുവിനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് ലക്ഷ്മി നക്ഷത്ര. അവരുടെ ലൈഫ്, അവരുടെ ഇഷ്ടം, അവരുടെ റൂൾസ്, ഇപ്പോൾ നിങ്ങൾ ചോദിച്ചാൽ നിങ്ങളാരാ എന്ന് അവർ ചോദിക്കും. എന്തിനാണ് വെറുതെ അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചിട്ടോ, നമ്മൾ മറ്റൊരാളുടെ ലൈഫ് വെച്ച് കണ്ടന്റ് ഉണ്ടാക്കാൻ ശ്രമിക്കണ്ട. അവരുടെ ഇഷ്ടത്തിന് ജീവിക്കാൻ അനുവദിക്കൂ, എന്തിനാണ് അതിന്റെ പിന്നാലെ പോകേണ്ട ആവശ്യം. പുള്ളിക്കാരി അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടേ എന്നാണ് ലക്ഷ്മി നക്ഷത്ര പറയുന്നത്....

സുധിയുടെ മരണത്തിന് ശേഷം രേണുവിനെ ഒരുപാട് പിന്തുണച്ച വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി നക്ഷത്ര രേണുവിനെയും മക്കളെയുമൊക്കെ ഉൾപ്പെടുത്തി വീഡിയോ ചെയ്തിരുന്നു. ഇതിനെതിരെ ലക്ഷ്മിയ്ക്കെതിരെ രൂക്ഷമായി വിമർശനം ഉയർന്നപ്പോളും രേണു ലക്ഷ്മി നക്ഷത്രയ്ക്കൊപ്പമാണ് നിന്നത്. സുധി മരണ സമയത്ത് ധരിച്ചിരുന്ന ഷർട്ടിന്റെ മണം ഉപയോഗിച്ച് പെർഫ്യൂം ആക്കിയ വീഡിയോ ലക്ഷ്മി പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലക്ഷ്മി നക്ഷത്രയ്ക്കെതിരെ വിമർശനം രൂക്ഷമായത്. എന്നാൽ താൻ പറഞ്ഞിട്ടാണ് ലക്ഷ്മി അത് ചെയ്തതെന്ന് രേണു പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ രേണുവും ലക്ഷ്മിയും ഒരുമിച്ചുള്ള വീഡിയോസ് കാണാറില്ല. ലക്ഷ്മി നക്ഷത്രയുമായി കോണ്ടാക്ടുണ്ടോ എന്ന ചോദ്യത്തിന് ലക്ഷ്മി ഫ്രീയാകുമ്പോൾ മെസേജയക്കും. തിരക്കല്ലേ, പിന്നെ ഞാനും അടുത്തിടെയായി കുറച്ച് തിരക്കാണ്. എന്നാണ് രേണു സുധി പറഞ്ഞത്.
താൻ ഒറ്റയ്ക്കാണ് ഇപ്പോൾ തീരുമാനങ്ങളെസ്സാം എടുക്കുന്നത്. വേറെ ആരും തീരുമാനിക്കാറില്ല. മൂത്ത മകനെ എല്ലാം അറിയിക്കും. വർക്കൊക്കെ വരുമ്പോൾ അവനോട് പറയും. സുധിച്ചേട്ടന്റെയും എന്റെയും വീട്ടുകാരും സപ്പോർട്ടാണ് ആണെന്നും താൻ സമൂഹത്തിലേക്ക് ഇറങ്ങി മോഷ്ടിക്കുകയോ കൊല്ലുകയോ ഒന്നും ചെയ്യുന്നില്ലല്ലോ എന്നും രേണു സുധി പറഞ്ഞിരുന്നു.
ദാസേട്ടൻ കോഴിക്കോടിനൊപ്പം ഒരു റൊമാന്റിക്ക് വീഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു രേണുവിനെതിരെയുള്ള അധിക്ഷേപം ശക്തമായത്. എന്നാൽ അഭിനയം തന്റെ ജോലി ആണെന്നും അത് തുടരുമെന്നുമാണ് രേണു പറഞ്ഞത്. ഭർത്താവില്ലാത്ത സ്ത്രീയെ എന്ത് തെറിയും വിളിക്കാം എന്നാണോ ? റീൽ ചെയ്യുന്നത് ഇത്ര വലിയ പാതകമാണോ ? നെഗറ്റീവ് കമന്റുകളോട് ഞാൻ പ്രതികരിക്കാറില്ല. തെറി വിളിക്കുന്നതാണ് പ്രശ്നം. റീൽ ചെയ്യുന്നത് മക്കളെ പോറ്റാനാണെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല....
ഞാൻ പ്രൊഫഷണൽ ആർട്ടിസ്റ്റാണ്. നാടകത്തിൽ അഭിനയിക്കുന്നത് അത് എന്റെ പ്രൊഫഷനായത് കൊണ്ടാണ്. അത് മക്കളെ പോറ്റാൻ വേണ്ടിയാണ്. ഇതൊക്കെ അഭിനയമാണ്. ക്യാമറയുടെ മുന്നിലല്ലേ ചെയ്യുന്നത് ? അല്ലാതെ രഹസ്യമായി അല്ലല്ലോ. ഇന്റിമേറ്റ്സ് സീനിൽ അഭിനയിക്കേണ്ടി വന്നാലും ഞാൻ അഭിനയിക്കും, എന്ന് രേണു പറഞ്ഞിരുന്നു.












Click it and Unblock the Notifications