ലക്ഷ്മി നക്ഷത്ര ഇപ്പോഴും പണം തരാറുണ്ടോ? തുറന്ന് പറഞ്ഞ് കൊല്ലം സുധിയുടെ മകൻ കിച്ചു,രേണുവിനെ കുറിച്ച് പറഞ്ഞത്
കൊച്ചി: അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. രേണു അഭിനയത്തിലേക്ക് തിരിഞ്ഞതോടെ വലിയ നെഗറ്റീവുകളാണ് താരത്തിന് ഒരു വശത്ത് നിന്ന് നേരിടേണ്ടി വരുന്നത്. ഇപ്പോഴിതാ ഇത്തരം നെഗറ്റീവ് കമന്റുകൾക്ക് മറുപടി നൽകുകയാണ് സുധിയുടെ ആദ്യ മകൻ കൂടിയായ കിച്ചു. ഓൺലൈന മലയാളി എന്റർടെയിൻമെന്റ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം
അമ്മ ആദ്യമൊക്കെ ടിക് ടോക്ക് ചെയ്യുമായിരുന്നു. പിന്നെ അത് നിർത്തിയപ്പോൾ ഇൻസ്റ്റയിലേക്ക് മാറി. അന്ന് അക്കൗണ്ടിൽ റീച്ചില്ലാർന്നു, അതുകൊണ്ട് ആരും അറിഞ്ഞില്ല. എന്നാൽ ഇപ്പോൾ റീച്ച ഉള്ളത് കൊണ്ട് എല്ലാവരും അറിയുന്നു കിച്ചു പറഞ്ഞു. അമ്മയുടെ വീഡയോ കണ്ട് നെഗറ്റീവ് പറയുന്നവരോട് കിച്ചുവിന്റെ മറുപടി ഇങ്ങനെ- ' അമ്മയും ഈ നെഗറ്റീവ് കാണുന്നുണ്ടല്ലോ, അത് കണ്ടിട്ട് തന്നെയായിരിക്കുമല്ലോ പിന്നേയും വീഡിയോ ചെയ്യുന്നത്. അതിനർത്ഥം അമ്മക്ക് അതൊക്കെ ചെയ്യുന്നത് ഇഷ്ടമാണെന്നാണ്. അമ്മ അത് ചെയ്യട്ടെ. നെഗറ്റീവ് കമന്റിനെ കുറിച്ച് അമ്മ അങ്ങനെയൊന്നും പറയാറില്ല. ആവശ്യമുള്ള കാര്യങ്ങളേ ഞങ്ങൾ സംസാരിക്കാറുള്ളൂ. രേണു അമ്മ വളെ കൂൾ ആയ വ്യക്തിയാണ്.

എന്റ അമ്മ രേണു അമ്മയെ അച്ഛൻ വിവാഹം കഴിക്കുന്നതിന് തൊട്ട് മുൻപൊക്കെ കാണാൻ വരുമായിരുന്നു. കാര്യങ്ങൾ നോക്കുമായിരുന്നൊന്നും ഇല്ല, പക്ഷെ കാണും. ഞാൻ തിരുവനന്തപുരത്തും പോയി കാണും. ഞാൻ ഏഴിലോ മറ്റോ പഠിക്കുമ്പോഴാണ് രേണു അമ്മയെ അചഛൻ വിവാഹം കഴിക്കുന്നത്.
ആ സ്പ്രേ എല്ലാവർക്കും ഇഷ്ടപ്പെടുന്ന മണമല്ല, വിയർപ്പിന്റെ മണമാണ്. മുൻപും അമ്മ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അത് തന്നെയാണ് ഇപ്പോഴും പറഞ്ഞത്. നെഗറ്റീവ് ഉള്ളത് കൊണ്ടായിരിക്കണം ഇത്രയും ചർച്ചയായത്. ആ മണം എന്നെ സംബന്ധിച്ച് ഒകെയാണ്. അതൊരു വിയർപ്പിന്റെ മണമല്ലേ, എല്ലാവർക്കും പിടിക്കണമെന്നില്ല. ഇടക്കിടെ വീട്ടിൽ എത്തുമ്പോൾ ഞാൻ അടിച്ച് നോക്കാറുണ്ട്. ദേഹത്ത് അടിക്കാൻ കഴിയുന്നതല്ലത്, കൈയ്യിൽ അടിച്ച് നോക്കൂം. ചേച്ചി കൊണ്ടുവന്നപ്പോഴും പറഞ്ഞിട്ട് ജസ്റ്റ് അടിച്ച് നോക്കാനേ പറ്റുള്ളൂവെന്ന്.
സ്പ്രേ അടിക്കാൻ പറ്റില്ലെന്നൊകകെ അമ്മ തുടക്കം മുതൽ പറഞ്ഞിട്ടുണ്ട്. എന്നാൽ എന്റെ പഠനത്തിന്റെ ചെലവെല്ലാം നോക്കുന്നത് ഫ്ലവേഴ്സ് ആണ്. എന്റെ ചെലവൊക്കെ വരുമ്പോൾ അമ്മ നോക്കും. വിദ്യാഭ്യാസം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നുണ്ട്.
ഞാൻ കൊല്ലത്താണ് കൂടുതലായും നിന്നത്. കുഞ്ഞിൽ തൊട്ടേ ഇവിടെയാണ് നിന്നത്. അല്ലാതെ അമ്മയോട് ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല, ഇവിടെ നിക്കാനാണ് എനിക്ക് ഇഷ്ടം. ഞാൻ ഇവിടെയാണ് പഠിക്കുന്നത്. എന്റെ അനിയത്തീം ചേച്ചിയുമൊക്കെ ഇവിടെ ഉണ്ട്. അച്ഛാമ്മക്കും വയ്യ. പിന്നെ പഠിത്തവും ഇവിടെയാണ്.
ലക്ഷ്മി നക്ഷത്ര അമ്മയ്ക്ക് മാസം പൈസ കൊടുക്കുന്നുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ ഇപ്പോൾ കൊടുക്കാറുണ്ടോയെന്നൊന്നും അറിയില്ല. അച്ഛന് പോയതിന് ശേഷം എപ്പോഴും മെസേജ് അയച്ചോണ്ടിരുന്നും കാര്യങ്ങൾ അന്വേഷിക്കാറുള്ളതും സ്റ്റാർ മാജിക് സംവിധായകൻ അനൂപേട്ടനാണ്. പിന്നെ എല്ലാവർക്കും എല്ലാവരുടേതായുമുള്ള തിരക്ക് ഉണ്ടല്ലോ.
ദാസേട്ടൻ കോഴിക്കോടുമായി വീഡിയോ ചെയ്തപ്പോൾ എനിക്ക് മെസേജ് അയച്ചിരുന്നു ഇങ്ങനെയൊരു വീഡിയോ വരുമെന്ന്. മറ്റൊന്നും പറഞ്ഞില്ല. ഇടക്കിടെ എന്തെങ്കിലുമൊക്കെ പറഞ്ഞ് മെസേജ് അയക്കാറുണ്ട്. ഇവിടെ വല്യമ്മയ്ക്കും മെസേജ് അയക്കും. അഭിനയത്തിന്റെ തിരക്കിലാണ് അമ്മ. വളരെ കുറച്ച് സംസാരിക്കുന്ന ആളാണ് ഞാൻ. അമ്മ പലപ്പോഴും മെസേജ് ഇടാറാണ് പതിവ്', കിച്ചു പറഞ്ഞു.
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
"രഞ്ജിത്ത് ആ വീട്ടമ്മയോട് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു, രണ്ട് പ്രമുഖ നടന്മാരുടെ പേര് അവർ പറഞ്ഞപ്പോൾ ഞെട്ടി" -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ










Click it and Unblock the Notifications