ലക്ഷ്മി നക്ഷത്രക്ക് മാത്രം ചെയ്താല്‍ മതിയോ ഇതെല്ലാം; നിങ്ങള്‍ ചെയ്തതും ഇവിടെ ജനങ്ങളുടെ മുന്നിലുണ്ട്: സായി
കൊല്ലം സുധിയുടെ മരണത്തിന് മുമ്പും ശേഷവുമെല്ലാം അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ലക്ഷ്മി നക്ഷത്ര. താരം തന്റെ കുടുംബത്തിന് ചെയ്യുന്ന സഹായങ്ങള്‍ തുറന്ന് പറഞ്ഞുകൊണ്ട് കൊല്ലം സുധിയുടെ ഭാര്യ രേണു തന്നെ പലപ്പോഴായി രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ രേണുവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിപ്രായം തേടിയ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് ലക്ഷ്മി നക്ഷത്ര നടത്തിയ പ്രതികരണം വലിയ രീതിയിലുള്ള ചർച്ചകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
'അവരുടെ ലൈഫ്, അവരുടെ ഇഷ്ടം, അവരുടെ റൂൾസ്. നിങ്ങൾ ചോദിച്ചാൽ നിങ്ങൾ ആരാ എന്ന് അവർ ചോദിക്കും. അവർ അവരുടെ ഇഷ്ടത്തിന് ജീവിച്ചോട്ടെ. എന്തിനാ നമ്മൾ മറ്റുള്ളവരുടെ ലൈഫിൽ നിന്നും കണ്ടെന്റ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. അതു വേണ്ട. ഓരോരുത്തർ അവരുടെ ഇഷ്ടത്തിനും പാഷനും അനുസരിച്ച് ജീവിക്കട്ടെ. നമ്മള്‍ എന്തിനാണ് അതിന്റെ പിന്നാലെ പോകുന്നത്.' എന്നായിരുന്നു ലക്ഷ്മി നക്ഷത്ര പറഞ്ഞത്.

താരത്തിന്റെ ഈ പ്രതികരണത്തെ പിന്തുണച്ചും എതിർത്തും നിരവധി ആളുകള്‍ വരുന്നുണ്ട്. ലക്ഷ്മി നക്ഷത്രയെപോലെ ഒരാള്‍ ഇത്തരമൊരു അഭിപ്രായം പറയുമ്പോള്‍ അത് വിമർശിക്കപ്പെടുന്നുണ്ടെങ്കില്‍ സ്വാഭാവികം മാത്രമാണെന്ന രീതിയിലാണ് ബിഗ് ബോസ് താരവും വ്ലോഗറുമായ സായി കൃഷ്ണ പ്രതികരിക്കുന്നത്. സീക്രട്ട് ഏജന്റ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ലക്ഷ്മി നക്ഷത്രയോട് വീണ്ടും രേണു, സുധി വിഷയം ചോദിക്കാന്‍ ഉണ്ടായ കാരണം നമുക്ക് എല്ലാവർക്കും വ്യക്തമാണ്. ലക്ഷ്മി നക്ഷത്ര സുധി റിലേറ്റ് ചെയ്തും രേണുവിനെ വെച്ചിട്ടുമൊക്കെ ചെയ്ത ഒരുപാട് വീഡിയോസ് ഉണ്ട്. അതില്‍ ഒരുപാട് വിമർശനവും അവർക്കെതിരെ ഉയർന്ന് വന്നിട്ടുണ്ട്. അപ്പൊ ആ ഒരു ടൈമിൽ അത്രയും വീഡിയോ ചെയ്ത ഒരു വ്യക്തിയോട് ആ വിഷയം വീണ്ടും ചോദിക്കും. അല്ലാതെ അമേരിക്കയിൽ എന്ത് സംഭവിക്കുന്നു അല്ലെങ്കിൽ വെസ്റ്റ് ആഫ്രിക്കയിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നത് എന്നൊന്നുമായിരിക്കില്ല ചോദിക്കുകയെന്നും സായി കൃഷ്ണ പറയുന്നു.
ലക്ഷ്മി നക്ഷത്രയെ ഓൺലൈൻ ചാനൽസ് കണ്ടാല്‍ ചോദിക്കാൻ പോകുന്നത് രേണുവിനെ വിളിക്കാറുണ്ടോ? ഇപ്പോ സുധിയുടെ ഫാമിലിയുമായായിട്ട് നിങ്ങൾക്ക് ബന്ധമുണ്ടോ? എന്നൊക്കെയായിരിക്കും ചോദിക്കുക. അതിനാണ് അവർ ഇങ്ങനത്തെ മറുപടി കൊടുത്തത്. ബാക്കിയുള്ളവരുടെ ജീവിതത്തിൽ ചെന്ന് കയറി കോണ്ടെന്റ് ഉണ്ടാക്കുന്നത് എന്നാണ് അവർ ചോദിക്കുന്നത്. രേണു എന്ന് പറഞ്ഞ വ്യക്തി അവർക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യട്ടെ. അതിനൊന്നും ഇവിടെ ആർക്കും ഒരു പ്രശ്നവുമില്ല. അത് പൂർണ്ണമായും അവരുടെ സ്വാതന്ത്രമാണ്.
കോണ്ടെന്റ് എന്തിന് ഉണ്ടാക്കുന്നു എന്ന് ലക്ഷ്മി നക്ഷത്ര ചോദിക്കുന്ന ഇടത്താണ് ഞാന്‍ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെട്ടുപോയത്. ലക്ഷ്മി നക്ഷത്ര തന്നെ സെന്റി ബി ജി എം വെച്ചിട്ടുള്ള വീഡിയോ ചെയ്തത് നമ്മള്‍ കണ്ടതാണ്. പെർഫ്യൂം ഉണ്ടാക്കാൻ പോയ പോക്ക് തന്നെ രണ്ട് എപ്പിസോഡായി കേറിയിട്ടുണ്ട് . പിന്നെ സുധി എന്ന് പറഞ്ഞ വ്യക്തി മരിച്ച സമയത്ത് ഇവർ ഇട്ടുണ്ടായിരുന്ന വീഡിയോ. ഒരാളുടെ ഇമോഷനാണ് അതൊക്കെ ചെയ്തോട്ടെ. കോണ്ടന്റ് ആയിട്ട് കാണുന്നവർക്ക് അങ്ങനെ കാണാം. അല്ലെങ്കില്‍ അവരുടെ ഇമോഷന്‍ കാണിക്കാനാണെങ്കില്‍ അതും ചെയ്തോട്ടെ അതിലൊന്നും ഒരു വിഷയവും ഇല്ല. കരയുന്ന വീഡിയോ സംബന്ധിച്ച് ഒരുപാട് പേർ വിമർശനം ഉന്നയിച്ച സമയത്ത് ഞാന്‍ അവരെ പിന്തുണച്ചിട്ടുണ്ട്.
രേണുവുമായിട്ടുള്ള വീഡിയോസ് കാണുന്ന സമയത്ത് സ്ലോ മോഷൻ, ഫ്രീസ് ചെയ്ത സ്ക്രീൻ, കുറെ സാഡ് ബിജിഎം ഇട്ടുള്ള എഡിറ്റ്സ്, പിന്നെ അതിനുശേഷം അതിന്റെ ഒരു തമ്പ് നെയില്‍ സെറ്റ് ചെയ്യുന്നത്. ഒടുവില്‍ അതൊക്കെ മില്യൻ അടിക്കുമ്പോൾ എടുത്ത് ട്രെൻഡിങ്ങിലാണ് എന്നു
പറഞ്ഞ് അവരുടെ സോഷ്യൽ മീഡിയയിലും ഇട്ട് ആ ഒരു അൽഗോറിതം മെയിന്റെയിൻ ചെയ്യുന്നു. ഇതൊക്കെ ലക്ഷ്മി നക്ഷത്രക്ക് മാത്രം ചെയ്താല്‍ മതിയോ? ബാക്കിയുള്ളവർക്കും ചെയ്യണ്ടേ. എല്ലാവർക്കും കോണ്ടന്റ് തന്നെയല്ലേ മുഖ്യം.
രേണു എന്ന് പറഞ്ഞ വ്യക്തിയെ വെച്ചിട്ട് നിങ്ങൾക്ക് കോണ്ടെന്റ് ഉണ്ടാക്കാം. ബാക്കിയുള്ളവർ രേണു, സുധി എന്നൊക്കെ പറഞ്ഞ് കോണ്ടന്റ് ഉണ്ടാക്കുമ്പോള്‍ 'മിടുക്കൻ ആണല്ലോ കോണ്ടെന്റ് എടുക്കുകയാണല്ലോ' എന്നൊക്കെ പറയുന്നത് വളരെ മോശം പരിപാടിയാണ്. നിങ്ങള്‍ ചെയ്ത കാര്യങ്ങളും മലയാളികള്‍ക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ചോദിക്കുന്നു.












Click it and Unblock the Notifications