ലക്ഷ്മി നക്ഷത്ര തെറ്റിയോ: വീട്ടില്‍ വന്നില്ലെന്ന് രേണു സുധി: പബ്ലിക്കില്‍ പ്രൈവസി നഷ്ടമായെന്നും താരം
ആരും ഇല്ലാത്ത സമയത്ത് ഞങ്ങളെ ചേർത്ത് നിർത്തിയത് ലക്ഷ്മി നക്ഷത്രയാണെന്ന് ആവർത്തിച്ച് രേണു സുധി. സ്റ്റാർമാജിക്ക് ഉണ്ടായിരുന്ന സമത്ത് എല്ലാ മാസവും ഞങ്ങള്‍ക്ക് തുക നല്‍കുന്നുണ്ടായിരുന്നു. സ്റ്റാർമാജിക്ക് നിർത്തിയിട്ട് ഇപ്പോള്‍ കുറച്ചായി. ആ ഷോയുമായി ബന്ധപ്പെട്ടായിരുന്നു പൈസ തന്നിരുന്നു. ഇപ്പോള്‍ വല്ലപ്പോഴുമൊക്കെ മെസേജ് അയക്കാറുണ്ടെന്നും രേണു സുധി പറയുന്നു.
അടുത്തിടെ എന്നെക്കുറിച്ച് ലക്ഷ്മി നക്ഷത്രയോട് ചോദിക്കുന്നത് കേട്ടിരുന്നത്. അപ്പോള്‍ അവർ നടത്തിയ പ്രതികരണത്തില്‍ എന്താണ് തെറ്റ്. 'അവരായി അവരുടെ ജീവിതമായി. അവർക്ക് അഭിനയിക്കണം എന്ന് തോന്നിയാല്‍ അവർ അഭിനയിക്കട്ടെ' എന്നല്ലേ ലക്ഷ്മി പറഞ്ഞത്. ലക്ഷ്മിക്ക് പോലും എന്നോട് ഇപ്പോള്‍ പഴയ താല്‍പര്യം ഇല്ലെന്ന കമന്റുകള്‍ വരുന്നുണ്ടെങ്കില്‍ അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്നത് എനിക്ക് അറിയില്ല.

ലക്ഷ്മി പറഞ്ഞതിനെ ഞാന്‍ പോസിറ്റീവ് ആയിട്ടാണ് എടുത്തത്. ബാക്കിയുള്ളവർ അതിനെ എങ്ങനെ എടുത്താലും എനിക്ക് പ്രശ്നമില്ല. രേണു ചേച്ചിക്ക് ഇഷ്ടമുള്ളത് അഭിനയമാണെങ്കില്‍ അവർ അത് ചെയ്യട്ടേയെന്ന് ഷിയാസ് കരീം പറയുന്ന വീഡിയോയും കണ്ടു. ഇതൊക്കെ ഞാൻ കാണുന്നുണ്ട്. ലക്ഷ്മി നക്ഷത്ര വീട്ടിലേക്ക് വരാത്തതില്‍ വിഷമം ഉണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാവർക്കും തിരക്കും കാര്യങ്ങളുമൊക്കേയില്ലെന്നും രേണു ചോദിക്കുന്നു. മെയിന്‍സ്ട്രീം വണ്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കിക്കുയായിരുന്നു അവർ.
ലക്ഷ്മി നക്ഷത്രയും ഞാനു തമ്മില്‍ പിരിയുന്നത് എന്തിനാണ്. ജീവിതത്തില്‍ എനിക്ക് ഉപകാരം മാത്രമല്ലേ അവർ ചെയ്തിട്ടുള്ളു. ഞാൻ എന്തിനാണ് വഴക്ക് പിടിക്കുന്നതും പിണങ്ങുന്നതും. തിരക്കൊക്കെ കഴിയുമ്പോള്‍ വരുമെന്നാണ് അവർ അറിയിച്ചത്. ഒരു ദിവസം വരുമായിരിക്കും. ഇന്ന ദിവസം വരണം എന്ന് പറഞ്ഞ് നമുക്ക് നിർബന്ധിക്കാന്‍ സാധിക്കില്ലാലോ. ഞാന്‍ തന്നെ ഇപ്പോള്‍ വല്ലപ്പോഴുമായിരിക്കും ഇവിടെ ഉണ്ടാകുക. പണ്ടും ഫോണിലൂടെ വലിയ കോണ്‍ടാക്ട് ഉണ്ടായിരുന്നില്ല. ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കും സംസാരിക്കും. ഇടക്ക് മെസേജ് അയക്കും.
പൊതുവേദിയില്‍ ചെല്ലുമ്പോള്‍ പ്രൈവസി നഷ്ടപ്പെടുന്നതായി ഇപ്പോള്‍ നല്ലരീതിയില്‍ തോന്നാറുണ്ട്. ചോദ്യങ്ങള്‍ ചോദിക്കുന്ന മീഡിയക്കാരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അവർ ചോദിക്കുന്നത് ജനങ്ങള്‍ക്ക് അറിയാനുള്ള കാരണം അല്ലേ. അത് ചോദിച്ചോട്ടെ. അതിനെല്ലാം എനിക്ക് ശരിയെന്ന് തോന്നുന്ന ഉത്തരം ഞാന്‍ നല്‍കുമെന്നും രേണു സുധി പറയുന്നു.
എന്നെ ട്രാൻസ്ജെൻഡർ എന്ന് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എനിക്ക് അവരെ ഇഷ്ടമാണ്. അവരുമായിട്ട് കൂട്ടുകൂടാനും വലിയ താല്‍പര്യമാണ്. എല്ലാവരും മനുഷ്യരാണ്. ഇവളെ കണ്ടാല്‍ ആണ് പെൺവേഷം കെട്ടിയ പോലെ ഉണ്ടല്ലോ എന്നൊക്കെ പറയുന്നുവരുണ്ട്. കുറ്റംകുളങ്കരയിലെ ഉത്സവം കഴിഞ്ഞില്ലേടി എന്ന് വന്ന് ചോദിക്കുന്നവരുണ്ട്. ട്രാൻസിനെ പോലെയാണ് ഞാനെങ്കില്‍ അതിന് എന്താണ്. ആണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളു.
ഒരോരുത്തർ അവരുടെ റീച്ചിന് വേണ്ടി ഇടുന്നു, കാണുന്നവർ കാണുന്നു. അവർ അത് ആയിക്കോട്ടെ. എന്നെ വെച്ച് ജീവിക്കട്ടെ. അങ്ങനെയെങ്കിലും ഒരു പ്രയോജനം ഞാന്‍ കാരണം ഉണ്ടാകട്ടെ. ജീവിതത്തില്‍ നിറയെ സങ്കടങ്ങളും കഷ്ടപ്പാടുകളുമൊക്കെയുള്ള ഒരു വ്യക്തിയാണ് ഞാന്‍. ആ എന്നെ വെച്ച് അവർ റീച്ച് ഉണ്ടാക്കുകയാണെങ്കില്‍ ഉണ്ടാക്കട്ടെ. ഞാന്‍ ഒരു പണിയും ചെയ്യാതെ വീട്ടില്‍ ഇരുന്നാല്‍ ഇവർക്കൊക്കെ സന്തോഷമാകും. ഇന്‍ബോക്സില്‍ വരുന്ന ചില മെസേജുകള്‍ക്കൊക്കെ മറുപടി കൊടുക്കും. ചിലതൊക്കെ മൈന്റ് ചെയ്യാതെ വിടും. കോണ്‍ടാക്ട് നമ്പർ പുറത്ത് വിടാത്തത് കൊണ്ട് സിനിമയുമായും മറ്റും ബന്ധപ്പെട്ട വർക്കൊക്കെ അതിലാണ് വരുന്നത്. അതുകൊണ്ട് ഇന്‍ബോക്സ് നിരന്തരം ചെക്ക് ചെയ്യുമെന്നും രേണു സുധി കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications