'ലക്ഷ്മി നക്ഷത്ര കൊല്ലം സുധിയുടെ കുടുംബത്തിന് വേണ്ടി ചെയ്യുന്നത്'; വെളിപ്പെടുത്തി നടി മോളി കണ്ണമാലി
കൊച്ചി: വലിയൊരു സൗഹൃദവലയം ഉണ്ടായുരുന്ന വ്യക്തയായിരുന്നു അന്തരിച്ച നടൻ കൊല്ലം സുധി. താരത്തിന്റെ മരണത്തിന് പിന്നാലെ ഈ സുഹൃത്തുക്കളെല്ലാം വലിയ പിന്തുണയാണ് സുധിയുടെ ഭാര്യ രേണുവിനും മക്കൾക്കും നൽകുന്നത്. അത്തരത്തിലൊരാളാണ് ഫ്ലവേഴ്സ് മാജിക്കിലെ അവതാരക കൂടിയായ ലക്ഷ്മി നക്ഷത്ര.
സുധിയുമായി വലിയ ആത്മബന്ധം ലക്ഷ്മി പുലർത്തിയിരുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായും ലക്ഷ്മിക്ക് അടുപ്പുമുണ്ട്. വേദികളിലും അഭിമുഖങ്ങളിലും സുധിയുടെ കുടുംബത്തോടുള്ള അടുപ്പത്തെ കുറിച്ച് അവർ വാചാലയായിട്ടുണ്ട്. അടുത്തിടെ സുധിയുടെ കുടുംബത്തോടൊപ്പം ക്രിസ്തുമസ് ആഘോഷിക്കുന്ന വീഡിയോ ലക്ഷ്മി പങ്കിട്ടിരുന്നു. സുധിയുടെ കുട്ടികൾക്ക് വസ്ത്രങ്ങളും സമ്മാനങ്ങളുമായിട്ടായിരുന്നു അന്ന് ലക്ഷ്മി എത്തിയത്.

സുധി ചേട്ടൻ ഇല്ലാത്ത കുറവ് വലിയ കുറവ് തന്നെയാണ്, അത് നമ്മള കൊണ്ട് ഒരിക്കലും നികത്താൻ പറ്റില്ല.. എന്നാൽ തങ്ങളാൽ കഴിയുന്ന രീതിയിൽ സുധിച്ചേട്ടൻെ കുടുംബത്തെ കുറച്ച് നേരമെങ്കിലും ചിരിപ്പിക്കാൻ കഴിഞ്ഞാൽ അതൊരു ഭാ ഗ്യമല്ലേയെന്നും പറഞ്ഞുകൊണ്ടായിരുന്നു ലക്ഷ്മി നക്ഷത്ര വീഡിയോ പങ്കിട്ടത്. എന്നാൽ ആ വീഡിയോക്കെതിരെ കടുത്ത വിമർശനമായിരുന്നു ചിലർ ഉയർത്തിയത്. ചാനലിന് റീച്ച് കൂട്ടാൻ വേണ്ടിയുള്ള ചീപ്പ് ഷോയാണ് ലക്ഷ്മിയുടേതെന്നായിരുന്നു പലരും കുറ്റപ്പെടുത്തിത്. സുധിയുടെ കുടുംബത്തെ വിറ്റ് ജീവക്കാനുള്ള ശ്രമമാണ് ലക്ഷ്മി നടത്തുന്നതെന്നും ചിലർ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ലക്ഷ്മിക്കെതിരായ ഇത്തരം ആരോപണങ്ങളെല്ലാം തള്ളി കഴിഞ്ഞ ദിവസം സുധിയുടെ ഭാര്യ രേണു രംഗത്തെത്തിയിരുന്നു. ലക്ഷ്മി തനിക്ക് സഹോദരിയെ പോലെയാണെന്നും എല്ലാ മാസവും തന്റെ കുടുംബത്തിന് വേണ്ടി അവൾ ഒരു തുക അയച്ച് നൽകാറുണ്ടെന്നുമായിരുന്നു ലക്ഷ്മി പറഞ്ഞത്.
ഇപ്പോഴിതാ ലക്ഷ്മി സുധിയുടെ കുടുംബത്തിന് വേണ്ടി ചെയ്യുന്നതിനെ കുറിച്ച് പ്രതികരിക്കുകയാണ് നടി മോളി കണ്ണമാലി. ലക്ഷ്മി അവരെ സഹായിക്കുന്നതിനെ കുറിച്ച് തനിക്ക് അറിയാമെന്ന് മോളി കണ്ണമാലി പറയുന്നു.മോളിയുടെ വാക്കുകളിലേക്ക്
'ലക്ഷ്മിക്ക് നല്ല ഹൃദയം ഉണ്ട്. അങ്ങനെ സ്നേഹിക്കാനോ കൊടുക്കാനോ ഉള്ള ഹൃദയം ആർക്കും ഉണ്ടാകില്ല. നീ എവിടെ ചെന്നാലും അവിടെ പൊന്ന് കായ്ക്കും. കാരണം നിന്റ ഹൃദയത്തിന്റെ വലിപ്പം കൊണ്ടാണ്. എല്ലാവർക്കും നല്ലൊരു മനസ് ഉണ്ടാകില്ല, അവൾ ആ കുടുംബത്തിൽ പോകുകയും സഹായുക്കുകയും ചെയ്യുന്നത് എനിക്ക് അറിയാം. ദൈവം മോൾക്ക് നല്ല ആയുസ് കൊടുക്കാം. ഒരു മനുഷ്യന് ചെയ്യാൻ പറ്റുന്നതെല്ലാം ആ കുടുംബത്തിന് വേണ്ടി അവൾ ചെയ്യുന്നുണ്ട്.
ആ കുടുംബത്തിന് വേണ്ടി ചിന്നു സഹായിക്കുന്നതൊക്കെ കണ്ടപ്പോൾ ശരിക്കും എനിക്ക് ഭയങ്കര സന്തോഷം തോന്നി, അതുപോലെ സങ്കടവും. മറ്റുള്ളവർക്ക് ഇല്ലാത്ത സ്നേഹവും ലാളനയുമൊക്കെ അവരോട് ഇവൾക്കുണ്ട്. അത് നിലനിന്ന് പോകട്ടെ, ഈശ്വരൻ അവൾക്ക് അതിനുള്ള ആരോഗ്യം കൊടുക്കട്ടെ', മോളി പറഞ്ഞു.












Click it and Unblock the Notifications