Get Updates
Get notified of breaking news, exclusive insights, and must-see stories!

'അനീഷ് പണ്ട് മെസ്സേജ് അയച്ചു, കണ്ടത് ഇപ്പോൾ, അനീഷിനെ കുറിച്ച് ആർക്കും അറിയാത്ത ഒരു കാര്യമുണ്ട്': ലക്ഷ്മി

ഏഴിന്റെ പണികളുമായി ബിഗ് ബോസ് മലയാളം സീസൺ 7 മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇത്തവണത്തെ സീസണിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയതും ബിഗ് ബോസ് ആരാധകർക്കിടയിൽ ചർച്ചയായതും കോമണർ മത്സരാർത്ഥിയായി വന്ന അനീഷ് ആണ്. ബിഗ് ബോസിന്റെ ആദ്യ എപിസോഡിൽ തന്നെ അനീഷ് താൻ ഷോയിലേക്ക് വേറുതെ വന്നതല്ലെന്ന് തെളിയിച്ചിരുന്നു.

സർക്കാർ ജോലിയിൽ നിന്നും ലീവെടുത്താണ് അനീഷ് ബിഗ് ബോസിൽ പങ്കെടുക്കാൻ എത്തിയത്. നിലവിൽ അനീഷ് ആണ് ബിഗ് ബോസിലെ കണ്ടന്റ് ഉണ്ടാക്കുന്ന ഏക വ്യക്തി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അനീഷിന്റെ സ്ട്രാറ്റജിയിൽ മറ്റ് മത്സരാർത്ഥികൾ വീണ് കൊടുക്കുകയും അനീഷിന് സ്ക്രീൻ സ്പേസ് ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.

അനീഷിന്റെ സ്ട്രാറ്റജി കൊള്ളാമെന്ന് അവതാരകയായ ലക്ഷ്മി നക്ഷത്ര പറയുന്നു. തനിക്ക് ഇത്തവണത്തെ മത്സരാർത്ഥികളിൽ ഇഷ്ടപ്പെട്ടത് അനീഷിനെ ആണ്. അനീഷിനെ തനിക്ക് നേരത്തെ അറിയാമെന്നും അദ്ദേഹത്തെ കുറിച്ച് പ്രേക്ഷകർക്ക് അറിയാത്ത മറ്റൊരു കാര്യം ഉണ്ടെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

ലക്ഷ്മി നക്ഷ്ത്രയുടെ വാക്കുകൾ: '' താന്‍ ഇന്നേ വരെ ബിഗ് ബോസ് അങ്ങനെ കണ്ടിട്ടില്ല. വൈറല്‍ കട്ട്‌സ് മാത്രമാണ് കാണാറുണ്ടായിരുന്നത്. പക്ഷേ ഇത്തവണ നമ്മുടെ പ്രിയപ്പെട്ട കുറച്ച് പേര്‍ ഉളളത് കൊണ്ട് ബിഗ് ബോസ് എന്തായാലും കാണുന്നുണ്ട്.

Lakshmi Nakshatra

ഇത്തവണ ബിഗ് ബോസില്‍ അനീഷിനെ ഭയങ്കര ഇഷ്ടമായി. അനീഷിന്റെ സ്ട്രാറ്റജി ഇഷ്ടപ്പെട്ടു. അനീഷിനെ തനിക്ക് വ്യക്തിപരമായി അറിയാം. ഇന്നലെ അനീഷിന്റെ പ്രൊഫൈല്‍ എടുത്ത് നോക്കിയപ്പോഴാണ് കണ്ടത് 2021ല്‍ അനീഷ് തനിക്ക് മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു എന്ന്. തനിക്ക് 15 വയസ്സ് ഉളളപ്പോള്‍ അദ്ദേഹം കോളേജില്‍ പഠിപ്പിക്കുകയോ മറ്റോ ആണ്.

താന്‍ ആദ്യമായി കരിയര്‍ ആരംഭിച്ചത് തൃശൂരിലെ ലോക്കല്‍ ചാനലില്‍ ആണ്. പാട്ട് പാടി ചോദ്യം ചോദിക്കുന്ന പരിപാടി. ആ ചാനലില്‍ താന്‍ 5-6 ആണ് ലൈവ് പരിപാടി ചെയ്തിരുന്നത് എങ്കില്‍ അനീഷ് 4-5 പരിപാടി ചെയ്തിരുന്നു. ഇത് പ്രേക്ഷകര്‍ക്ക് അറിയാത്ത ഒരു കാര്യം ആയിരിക്കും. അനീഷ് ഒരു അവതാരകന്‍ കൂടി ആയിരുന്നു.

ഏറ്റവും കൂടുതല്‍ ആളുകള്‍ അനീഷിനെ കുറിച്ച് സംസാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം എല്ലായിടത്തും പോയി അദ്ദേഹത്തിന്റെ സ്ട്രാറ്റജി പ്രയോഗിക്കുന്നത് കൊണ്ടാകും. വളരെ നല്ല ഗെയിം ആണ് അനീഷിന്റേത്. എല്ലാവരും നന്നായിട്ട് കളിക്കുന്നുണ്ട്. അനുവൊക്കെ തൊട്ടാവാടി കുട്ടിയായിരുന്നു. പക്ഷേ നല്ല പക്വതയോടെ കളിക്കുന്നുണ്ട്. ബിഗ് ബോസിലെ മത്സരാര്‍ത്ഥികള്‍ക്കുളള വോട്ട് ചെയ്തിട്ടുണ്ട്. അനുവിനാണ് വോട്ട് ചെയ്തത്. ഇത്തവണത്തെ സീസണ്‍ നല്ല രീതിയില്‍ പോകുന്നുണ്ട്.

അനുമോള്‍ ഇത്ര പക്വതയോടെ ഗെയിം കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഭയങ്കര സന്തോഷവും അഭിമാനവും തോന്നി. ചെറുതായിട്ട് കരയുകയാണെങ്കിലും നല്ല പക്വതയോടെ കളിക്കുന്നുണ്ട്. നല്ല അടിപൊളിയായി ഗെയിം കളിക്കുന്നു. ബിഗ് ബോസില്‍ ഒരാഴ്ച കഴിഞ്ഞിട്ടേ ഉളളൂ, ആരുടേയും ഗെയിം വിലയിരുത്താനുളള സമയം ആയിട്ടില്ല '', ലക്ഷ്മി നക്ഷത്ര പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+