Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നക്ഷത്ര സുധിയെ മുതലെടുക്കുകയാണോ?; ഭാര്യ രേണുവിന് പറയാനുള്ളത് ഇതാണ്

അന്തരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബവുമായി വളരെ വലിയ ആത്മബന്ധം പുലർത്തുന്ന വ്യക്തിയാണ് അവതാരകയായ ലക്ഷ്മി നക്ഷത്ര. സുധിയുടെ മരണശേഷം ആ കുടുംബത്തിന് താങ്ങായും തണലായും എന്നും ലക്ഷ്മി ഉണ്ടായിട്ടുണ്ടെന്ന് സുധിയുടെ ഭാര്യ രേണു പറഞ്ഞിട്ടുണ്ട്. സുധിയുടെ കുടുംബത്തെ ചേർത്ത് നിർത്തി പല വീഡിയോകളും തന്റെ യുട്യൂബ് ചാനലിലൂടെ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ലക്ഷ്മിയുടെ ഈ ഇടപെടലിനെതിരെ കടുത്ത വിമർശനമാണ് ചിലർ ഉന്നയിച്ചത്. ലക്ഷ്മി സുധിയുടെ മരണത്തെ മുതലെടുത്ത് തന്റെ ചാനലിന് റീച്ച് കൂട്ടുകയാണെന്നാണ് പലപ്പോഴും ഉയർന്ന അധിക്ഷേപം.

ഏറ്റവും ഒടുവിലായി സുധിയുടെ അവസാന നിമിഷത്തെ മണം ലക്ഷ്മി നക്ഷത്ര പെർഫ്യൂമാക്കി ഭാര്യക്ക് നൽകിയ സംഭവത്തിലും ലക്ഷ്മിയ്ക്കെതിരെ ചിലർ രംഗത്തെത്തി. പ്രശസ്തിയും സോഷ്യൽ മീഡിയ റീച്ചുമാണ് ലക്ഷ്മിയുടെ ഉദ്ദേശമെന്നാണ് കുറ്റപ്പെടുത്തലുണ്ടായത്. എന്നാൽ ഇപ്പോഴിതാ ഇത്തരം അധിക്ഷേപങ്ങൾക്കെല്ലാം മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് സുധിയുടെ ഭാര്യ രേണു. തങ്ങളെ ഏറ്റവും കൂടുതൽ സഹായിച്ച വ്യക്തിയെ കുറിച്ച് ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് രേണു പറയുന്നു. വനിതയോടായിരുന്നു അവരുടെ പ്രതികരണം.

lakshi-nakshathra

സുധിച്ചേട്ടൻ ജീവിച്ചിരുന്ന കാലത്ത് അടക്കം തങ്ങൾക്കൊപ്പം ഒരു സഹോദരിയെ പോലെ നിന്നിരുന്ന വ്യക്തിയാണ് ലക്ഷ്മി നക്ഷത്രയെന്ന് രേണു പറയുന്നു. സുധിച്ചേട്ടന്റെ മരണ ശേഷം കുടുംബത്തിന്റെ എല്ലാ ആവശ്യങ്ങളും കണ്ടറിഞ്ഞ് അവൾ കൂടെ നിൽക്കുന്നുണ്ട്. എല്ലാ മാസവും ചോദിക്കാതെ തന്നെ ഒരു തുക ഞങ്ങൾക്ക് കൃത്യമായി നൽകുന്നുണ്ട്. ഇപ്പോൾ അവൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ കാണുമ്പോൾ സങ്കടം തോന്നുന്നു. ആരുടേയും വായ മൂടിക്കെട്ടാൻ നമ്മുക്ക് സാധിക്കില്ലല്ലോ, അതുകൊണ്ട് ഇത്തരം വിമർശനങ്ങളൊക്കെ കണ്ടില്ലെന്ന് നടിച്ച് ഒഴിവാക്കി വിടുകയാണ്.

സുധിച്ചേട്ടൻ ജീവിച്ചിരിക്കുമ്പോൾ ആണ് നമ്മുടെ മണം ഇത്തരത്തിൽ പെർഫ്യൂം ആക്കാമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ കാണാൻ ഇടയായത്. അദ്ദേഹം മരിച്ച് കഴിഞ്ഞപ്പോൾ ആണ് ഇതിനെ കുറിച്ച് ഓർത്തത്. ലക്ഷ്മി വീട്ടിൽ വന്നപ്പോൾ ഇക്കാര്യം അവളോട് പറഞ്ഞു. അങ്ങനെയാണ് ഈ സംഭവത്തെ കുറിച്ച് അവൾ അറിയുന്നത് പോലും. തീർച്ചയായും രേണു ചേച്ചിയുടെ ആഗ്രഹം നടത്തി തരാമെന്ന് അവൾ ഉറപ്പുനൽകി. അതാണ് ഇപ്പോൾ സാധ്യമായിരിക്കുന്നത്', രേണു വ്യക്തമാക്കി.

തന്നെ കുറിച്ചൊക്കെ ഇപ്പോഴും വാസ്തവ വിരുദ്ധമായ പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ടെന്നും രേണു തുറന്നടിച്ചു. ഞാൻ വീണ്ടും വിവാഹിതയാകാൻ പോകുന്നുവെന്ന തരത്തിലാണ് ചില പ്രചരണങ്ങൾ ഉണ്ടായത്. അങ്ങനെയൊരു ആലോചന പോലും ഇല്ല. എന്റെ രണ്ട് മക്കളേയും വളർത്തി വലുതാക്കി ഒരു നിലയിൽ എത്തിക്കുക മാത്രമാണ് ലക്ഷ്യം. ഞാൻ ഇപ്പോഴും സുധിച്ചേട്ടന്റെ ഭാര്യ തന്നെയാണ്', രേണു പറഞ്ഞു.

ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ രേണു സൂക്ഷിച്ച് വച്ചിരുന്നു. ഇതിൽ നിന്നായിരുന്നു പെർഫ്യൂം ഉണ്ടാക്കിയത്. 'ഇങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ പലരും പറഞ്ഞ പേരായിരുന്നു യൂസഫ് ഭായിയുടേത്. എന്തിന് ഇത് വിഡിയോ ആക്കി നാട്ടുകാരെ കാണിക്കണം, രഹസ്യമായി ചെയ്ത് രേണുവിനെ ഏല്‍പിച്ചാല്‍ പോരെ എന്ന് ചോദിക്കുന്നവരോട്, നിങ്ങള്‍ പറഞ്ഞ ആളുടെ അടുത്ത് ഞാന്‍ എത്തി എന്ന് പറയാൻ കൂടിയായിരുന്നു ഈ വിഡിയോ. മാത്രമല്ല, ഇത് പോലെ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ വിഡിയോ ഒരു പ്രചോദനം ആകട്ടെ', എന്നായിരുന്നു ലക്ഷ്മി നക്ഷത്ര വിശദീകരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+